UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

സമ്പന്ന രാഷ്ട്രങ്ങളിലെ പുരുഷന്മാര്‍ക്കിടയില്‍ സ്‌കിന്‍ ക്യാന്‍സര്‍ മരണങ്ങള്‍ വര്‍ധിക്കുന്നു

ഗവേഷണം നടത്തിയ 18 രാജ്യങ്ങളില്‍ എട്ടിലും കഴിഞ്ഞ 30 വര്‍ഷത്തിനിടെ പുരുഷന്മാരിലെ സ്‌കിന്‍ ക്യാന്‍സര്‍ മരണങ്ങള്‍ 50% വര്‍ധിച്ചു

സമ്പന്ന രാഷ്ട്രങ്ങളിലെ പുരുഷന്മാര്‍ക്കിടയില്‍ സ്‌കിന്‍ ക്യാന്‍സര്‍ മരണങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 1985 മുതല്‍ മരണസംഖ്യ ഉയര്‍ന്നുവരുന്നതായാണ് കണക്കുകള്‍. സ്ത്രീകളെ അപേക്ഷിച്ചു പുരുഷന്മാരില്‍ രോഗമുണ്ടാകുന്നതും മരണം സംഭവിക്കുന്നതും വേഗത്തിലാണെന്നാണ് വിലയിരുത്തല്‍. ഗ്ലാസ്‌ഗോ (Glasgow)യില്‍ നടന്ന ഗവേഷകരുടെ യോഗമാണ് ഈ കണക്കുകള്‍ വെളിപ്പെടുത്തിയത്.

രോഗവ്യാപനത്തില്‍ സ്ത്രീ -പുരുഷ വ്യത്യാസം എങ്ങനെ സംഭവിക്കുന്നു എന്നതിന് കൃത്യമായ തെളിവുകളില്ല. സ്ത്രീകള്‍ സൂര്യനില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതില്‍ കൂടുതല്‍ ജാഗ്രത കാണിക്കുന്നതാണ് ഇതിന് കാരണമെന്ന് കരുതുന്നു. ശരീര സംരക്ഷണ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതും പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ്. ലണ്ടന്‍ ആസ്ഥാനമായ റോയല്‍ ഫ്രീ ആശുപത്രിയിലെ ഡോ. ഡൊറോത്തി യാങ് (Dorothy Yang)ആണ് ഈ അഭിപ്രായം രേഖപ്പെടുത്തിയത്.

ത്വക്കിലെ കോശങ്ങള്‍ക്ക് സംഭവിക്കുന്ന തകരാറുകളാണ് 90% മെലാനോമ ക്യാന്‍സറിനും കാരണം. സൂര്യപ്രകാശം ഉയര്‍ന്ന അളവില്‍ ശരീരത്തില്‍ പതിക്കുന്നതും അള്‍ട്രാ വയലറ്റ് വികിരണങ്ങള്‍ വിവിധ വഴികളിലൂടെ ഏല്‍ക്കുന്നതും ഇതിന് കാരണമായി ചൂണ്ടികാണിക്കുന്നു. ടാനിങ് ബെഡുകളുടെ ഉപയോഗം സ്‌കിന്‍ ക്യാന്‍സറിന്റെ പ്രധാന കാരണമായി അമേരിക്കയിലെ center for disease control (CDC) പറയുന്നു.

ഗവേഷണങ്ങള്‍ നടന്ന 18 രാജ്യങ്ങളില്‍ എട്ടിലും കഴിഞ്ഞ 30 വര്‍ഷത്തിനിടെ പുരുഷന്മാരിലെ സ്‌കിന്‍ ക്യാന്‍സര്‍ മരണങ്ങള്‍ 50% വര്‍ധിച്ചു. അയര്‍ലണ്ടിലും ക്രോയേഷ്യയിലും ഇരട്ടിയിലധികമായി ഈ നിരക്കുകള്‍ ഉയര്‍ന്നു. സ്‌പെയിന്‍, ബ്രിട്ടണ്‍ (70%), നെതര്‍ലന്‍ഡ്സ് (60%),ഫ്രാന്‍സ്, ബെല്‍ജിയം (50%) എന്നീ രാജ്യങ്ങളിലെ കണക്കുകളും ആശങ്ക ഉയര്‍ത്തുന്നതാണ്.

അമേരിക്കയിലെ പുരുഷന്മാര്‍ക്കിടയില്‍ സ്‌കിന്‍ ക്യാന്‍സര്‍, 25% വര്‍ധിച്ചുവെന്നാണ് CDC പറയുന്നത്. ഓസ്ട്രേലിയയില്‍ 2013-15 വര്‍ഷങ്ങളിലെ കണക്ക് പരിശോധിക്കുമ്പോള്‍ 100,000ല്‍ 6 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. രണ്ടാം സ്ഥാനത്തുള്ള ഫിന്‍ലന്‍ഡിനെക്കാളും ഇരട്ടി. പക്ഷെ കഴിഞ്ഞ 30 വര്ഷങ്ങളിലെ കണക്കുമായി താരതമ്യം ചെയുമ്പോള്‍ 10% മാത്രമാണ് മരണസംഖ്യ ഉയര്‍ന്നത്.

‘1970കളില്‍ തന്നെ ഓസ്ട്രേലിയയില്‍ അസുഖത്തിനെതിരെ ബോധവല്‍ക്കരണം ആരംഭിച്ചിരുന്നു. മരണനിരക്ക് കുറയാന്‍ ഒരു കാരണം അതാണ്’- ഡോ. യാങ് ഗ്ലാസ്‌ഗോ സമ്മേളനത്തില്‍ അവതരിപ്പിച്ചതാണിത്. ഓസോണ്‍പാളിയുടെ വിള്ളല്‍ ആഗോളപ്രശ്‌നമായി നിലനില്‍ക്കുന്ന സമയത്ത്, ഓസ്‌ട്രേലിയയില്‍ മരണനിരക്ക് കുറക്കാനായത് ബോധവല്‍ക്കരണം കൊണ്ടുമാത്രമാണ്. വിശേഷിച്ചും, ഓസോണ്‍ വിള്ളല്‍ ഓസ്‌ട്രേലിയയുടെ അന്തരീക്ഷത്തില്‍ വളരെ വലുതാണ്.

1985ല്‍ സ്ത്രീകളെ ഈ രോഗം ബാധിച്ചത് പുരുഷന്മാരുടെ നേര്‍പകുതി എന്ന കണക്കിലാണ്. തുടര്‍ന്നുള്ള 30 വര്‍ഷങ്ങളിലായി കണക്കുകള്‍ 50%ല്‍ നിന്ന് 10%ലേക്ക് കുറഞ്ഞു. നെതര്‍ലന്‍ഡ്സ് (58%), അയര്‍ലന്‍ഡ് (49%) ബെല്‍ജിയം (67%), സ്‌പെയിന്‍ (74%) എന്നീ രാജ്യങ്ങളിലാണ് സ്ത്രീകളുടെ മരണനിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നത്.

ഇതിനിടയില്‍ ജപ്പാനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ആശ്വാസം പകരുന്നതാണ്. പുരുഷന്മാരിലും സ്ത്രീകളിലും സ്‌കിന്‍ ക്യാന്‍സര്‍ മരണം കുറഞ്ഞുനില്‍കുന്ന രാജ്യമാണ് ജപ്പാന്‍. പുരുഷന്മാരില്‍ 100,000ല്‍ 0.24ഉം സ്ത്രീകളില്‍ 0.18ഉം ആണ് മരണനിരക്ക്.

ജീവശാസ്ത്ര-ജനിതക കാരണങ്ങള്‍ ഈ രോഗം ബാധിക്കുന്നതിന് പിന്നിലുണ്ടോ എന്ന ഗവേഷണം നടക്കുകയാണ്.

ഗറില്ല തന്ത്രങ്ങള്‍ ഉപയോഗിക്കും, അടുത്ത തവണ ശബരിമലയില്‍ ദര്‍ശനം നടത്തിയിരിക്കും; തൃപ്തി ദേശായി

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍