UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

പഞ്ചസാരയുടെ അളവ് അധികമുള്ള ശീതളപാനീയം സ്ഥിരമായി കുടിക്കുന്നവര്‍ നേരത്തെ മരിക്കും: ലോകാരോഗ്യ സംഘടനയുടെ പഠനം

ശരാശരി 50 വയസ്സിന് മുകളിൽ പ്രായമുള്ള 10 യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്

സ്ഥിരമായി ശീതളപാനീയങ്ങൾ കുടിക്കുന്നവരില്‍ നേരത്തെയുള്ള മരണ സാധ്യത കൂടുതലാണെന്ന് ഗവേഷകര്‍. പഞ്ചസാര ചേര്‍ത്തതോ കൃത്രിമമായി മധുരം ചേര്‍ത്തതോ ആയ പാനീയങ്ങളാണ് മരണ സാധ്യത കൂട്ടുന്നത്. അതിനര്‍ത്ഥം ശീതളപാനീയങ്ങളാണ് നേരത്തെയുള്ള മരണത്തിന് കാരണമാകുന്നത് എന്നല്ല. എന്നാല്‍ ഷുഗര്‍ കണ്ടന്‍റ് അധികമുള്ള പാനീയങ്ങള്‍ നിയന്ത്രിക്കേണ്ടതിന്‍റെ ആവശ്യകതയിലേക്ക് അത് വിരല്‍ചൂണ്ടുന്നുമുണ്ട്.

‘പഞ്ചസാര മധുരമുള്ള ശീതളപാനീയങ്ങളുടെ ഉപഭോഗം പരിമിതപ്പെടുത്തി പകരം ആരോഗ്യകരമായ മറ്റ് പാനീയങ്ങൾ, വെള്ളമാണ് ഏറ്റവും ഉത്തമം, ഉപയോഗിക്കുന്നതാണ് നല്ലത് എന്നാണ് പഠനംകൊണ്ട് വ്യക്തമായിരിക്കുന്നത്’ എന്ന് ഗവേഷണം നടത്തിയ ലോകാരോഗ്യ സംഘടനയുടെ കീഴിലുള്ള ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസറിലെ ഗവേഷകനായ ഡോ. നീൽ മുർഫി പറഞ്ഞു. ശീതളപാനീയങ്ങളെ സംബന്ധിച്ച് ഈ വര്‍ഷം പബ്ലിഷ് ചെയ്ത മൂന്നാമത്തെ ഏറ്റവും വലിയ പഠനമാണിത്.

കൃത്രിമ മധുരങ്ങളില്‍ ആരോഗ്യത്തെ ബാധിക്കുന്ന ഘടകം ഏതാണെന്നു കണ്ടെത്താന്‍ കൂടുതൽ ഗവേഷണങ്ങള്‍ ആവശ്യമാണെന്നും മുര്‍ഫി പറയുന്നു. ജമാ ഇന്റേണൽ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠന പ്രബന്ധത്തില്‍ എങ്ങിനെയാണ് 450,000-ത്തിലധികം ആളുകളിൽ നിന്നുള്ള വിവരങ്ങള്‍ മുര്‍ഫിയും സംഘവും വിശകലനം ചെയ്തതെന്ന് വിശദമാക്കുന്നുണ്ട്.

ശരാശരി 50 വയസ്സിന് മുകളിൽ പ്രായമുള്ള 10 യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. അതില്‍ 70 ശതമാനവും സ്ത്രീകളായിരുന്നു. കാൻസർ, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ ഉള്ളവരെ പഠനത്തിന് എടുത്തിട്ടുമില്ല.

1992 നും 2000 നും ഇടയിലാണ് ആളുകളെ പഠനത്തിനായി തിരഞ്ഞെടുത്തത്. 16 വർഷത്തോളം അവരെ നിരീക്ഷിച്ചു. ഇക്കാലയളവില്‍ 41,600-ൽ അധികം ആളുകള്‍ മരണപ്പെട്ടിരുന്നു.

ഒരു മാസം ഒരു ഗ്ലാസിൽ താഴെ ശീതളപാനീയങ്ങൾ കുടിച്ചവരില്‍ 9.3% പേർ പഠനത്തിനിടെ മരിച്ചുവെന്ന് ഫലങ്ങൾ വ്യക്തമാക്കുന്നു. ഒരു ദിവസം രണ്ടോ അതിലധികമോ 250 മില്ലി ഗ്ലാസ് കുടിച്ചവരിൽ 11.5%-വും മരണപ്പെട്ടിട്ടുണ്ട്. ബോഡി മാസ് സൂചിക, ഭക്ഷണക്രമം, ശാരീരിക പ്രവർത്തനങ്ങൾ, പുകവലി, വിദ്യാഭ്യാസം തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുക്കുമ്പോൾ, ഒരു ഗ്ലാസിൽ താഴെ കുടിക്കുന്നവരെ അപേക്ഷിച്ച് ഒരു ദിവസം രണ്ട് ഗ്ലാസ് കുടിക്കുന്നവരിൽ 17% മരണ സാധ്യത കൂടുതലാണ്.

എന്നിരുന്നാലും, ഈ പഠനത്തിനും നിരവധി പരിമിതികളുണ്ട്. പഠനത്തിന്‍റെ ഭാഗമായവരോട് ജീവിതശൈലിയെക്കുറിച്ചും അവര്‍ ഉപയോഗിക്കുന്ന ശീതളപാനീയങ്ങളെകുറിച്ചും ഒരുഘട്ടംവരെ മാത്രമാണ് ചോദിച്ചിരുന്നത്. മാത്രവുമല്ല, വിവരങ്ങള്‍ അവര്‍ സ്വയം റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയുമായിരുന്നു അവലംബിച്ചിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍