ഫിന്‍ലന്‍ഡിലെ 3600 സ്ത്രീകളിലും അവരുടെ കുട്ടികളിലുമാണ് പഠനം നടത്തിയത്.
അമ്മമാര്‍ അനുഭവിക്കുന്ന മാനസികസമ്മര്‍ദം കുഞ്ഞുങ്ങളില്‍ വ്യക്തിത്വ തകരാറുണ്ടാക്കാനുള്ള സാധ്യത പത്തുശതമാനം വര്‍ധിപ്പിക്കുമെന്ന് പഠനം.ഫിന്‍ലന്‍ഡിലെ 3600 സ്ത്രീകളിലും അവരുടെ കുട്ടികളിലുമാണ് പഠനം നടത്തിയത്. ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകളുടെ മാനസികാരോഗ്യത്തിന് എല്ലാവരുടെയും പിന്തുണയുണ്ടാകണമെന്ന് മനഃശാസ്ത്രജ്ഞര്‍ പറയുന്നു.
ചെറിയതോതിലുള്ള മാനസികസമ്മര്‍ദം പോലും ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിന്റെ വികാസത്തെ ബാധിക്കും. ഇത് കുഞ്ഞു ജനിച്ചതിനുശേഷം തുടരുകയും ചെയ്യും. അമ്മമാരുടെ മാനസികസമ്മര്‍ദം കുഞ്ഞിന്റെ മസ്തിഷ്‌കത്തില്‍ മാറ്റങ്ങളുണ്ടാക്കുന്നതോ ജീനിലെ മാറ്റമാകാം ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്ന് പഠനം സൂചിപ്പിക്കുന്നു.
മാനസികസമ്മര്‍ദം കുറയ്ക്കുന്നതിനു സന്തുലിതമായ ഭക്ഷണക്രമം പാലിക്കണമെന്നും പുകവലി ഉപേക്ഷിക്കണമെന്നും നന്നായി ഉറങ്ങണമെന്നും അവര്‍ നിര്‍ദേശിക്കുന്നു.