ആറ് വയസിനും താഴെയുള്ള കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന സ്ത്രീകള്‍ക്കും ഭക്ഷണം, പ്രീ-സ്‌കൂള്‍ വിദ്യാഭ്യാസം, പ്രാഥമിക ആരോഗ്യ സംരക്ഷണം എന്നിവയാണ് ഐ സി ഡി എസ് നല്‍കുന്നത്.
പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള ഇന്ത്യയുടെ പ്രധാന പദ്ധതിയാണ് സംയോജിത ശിശു വികസന സേവനങ്ങള്‍. ഈ പദ്ധതിയില്‍ നിന്നും ദാരിദ്രരെയും താഴ്ന്ന വിദ്യാഭ്യാസമുള്ള സ്ത്രീകളെയും ഒഴിവാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പിന്നോക്ക ജാതിയിലുള്ള ആളുകളില്‍ 2006 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സാമൂഹ്യാധിഷ്ഠിത പോഷകാഹാര പരിപാടിയുടെ വിപുലീകരണവും ഉപയോഗവും ഗണ്യമായരിതിയില്‍ വര്‍ധിച്ചിരുന്നു. ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (IFPRI) നടത്തിയ ഗവേഷകരുടെ അഭിപ്രായത്തില്‍ താഴ്ന്ന വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ക്കും ദരിദ്ര കുടുംബങ്ങള്‍ക്കും ഈ പ്രോഗ്രാമിന്റെ ആനുകൂല്യങ്ങളില്‍ നിന്ന് കൂടുതല്‍ ഒഴിവാക്കിയതായണ് കണ്ടിരിക്കുന്നത്.
മറ്റ് സേവനങ്ങളെ അപേക്ഷിച്ച് ഐ സി ഡി എസ് സേവനങ്ങള്‍ ലഭ്യമാക്കുന്നത് താഴ്ന്ന വിദ്യാഭ്യാസ നിലവാരമുള്ള സ്ത്രീകള്‍ക്കും കുടിയേറ്റക്കാര്‍ക്കും ഗര്‍ഭിണികള്‍ക്കുമാണ്.
. വടകരയില്‍ പി ജയരാജനെ നേരിടാന്‍ കെകെ രമ ഇറങ്ങിയാല്‍ കോണ്‍ഗ്രസ് എന്തുചെയ്യും?
ആറ് വയസിനും താഴെയുള്ള കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന സ്ത്രീകള്‍ക്കും ഭക്ഷണം, പ്രീ-സ്‌കൂള്‍ വിദ്യാഭ്യാസം, പ്രാഥമിക ആരോഗ്യ സംരക്ഷണം എന്നിവയാണ് ഐ സി ഡി എസ് നല്‍കുന്നത്. ഇന്ത്യയുടെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് ഐസിഡിഎസ്‌നടത്തിയ പ്രധാന പദ്ധതിയാണ് പോഷാന്‍ അഭിയാന്‍. എന്നാല്‍ 2006 നും 2016 നും ഇടയില്‍ നടന്ന ഈ പദ്ധതിയില്‍ വിപുലമായ പങ്കാളിത്തമുണ്ടായിരുന്നു എങ്കിലും
എല്ലാ ഗ്രൂപ്പുകളും തുല്യമായി പ്രയോജനം ചെയ്തിട്ടില്ലെന്ന് ഗവേഷകര്‍ പറയുന്നത്.
ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ ഈ പോഷകാഹാരക്കുറവ് വലിയ രീതിയില്‍ കാണാന്‍ സാധിക്കുന്നുണ്ട് എന്ന് IFPRI റിസര്‍ച്ച് ഡയറക്ടര്‍ കല്യാണി രഘുനാഥന്‍ പറഞ്ഞു.മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുന്ന സംസ്ഥാനങ്ങളില്‍ പോലും വിദൂര മേഖലകളില്‍ പോലും പിന്നോക്കം നില്‍ക്കുന്ന ആളുകളിലും, സ്ത്രികളിലും ദരിദ്ര കുടുംബങ്ങളിലും ഈ പദ്ധതി കാര്യമായ രീതിയിലുള്ള ആനുകൂല്യങ്ങളും ലഭിക്കുന്നില്ല എന്നും അദ്ദേഹം കുട്ടിച്ചെര്‍ത്തു.