UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

‘ഹ്രസ്വദൃഷ്ടി’ക്ക് നന്നായി പഠിക്കുന്നതും ഒരു കാരണമാണമാണ്!

മയോപ്പിയയും പഠന നിലവാരവും തമ്മിലുള്ള നേരിട്ടുള്ള ബന്ധമായിരുന്നു ഗവേഷണത്തില്‍ തെളിഞ്ഞത്. പഠിയ്ക്കാനുള്ള വര്‍ഷങ്ങള്‍ കൂടുതല്‍ എടുക്കുന്നത് മയോപ്പിയ സാധ്യതയും വര്‍ധിപ്പിക്കുമെന്നാണ് കണക്ക്

Avatar

അഴിമുഖം

ഞെട്ടേണ്ട… കാര്‍ഡിഫ് (Cardiff), ബ്രിസ്റ്റോള്‍ (Bristol) സര്‍വ്വകലാശാലകളുടെ പഠന റിപ്പോര്‍ട്ടാണിത്. പുസ്തപ്പുഴുക്കളായ് ദിവസങ്ങള്‍ തളളി നീക്കുന്നവര്‍ക്കും മുഴുവന്‍ സമയപഠനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കും മയോപ്പിയ (ഹ്രസ്വദൃഷ്ടി) ഉണ്ടാകുമത്രെ!

വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ പഠനം നടന്നതെന്ന് ഗവേഷകര്‍ പറയുന്നു. കൂടുതല്‍ സമയം പഠന കാര്യങ്ങള്‍ക്കായ് ചെലവിടുന്നവര്‍ക്കുള്ള ഒരു റിസള്‍ട്ട്, മയോപ്പിയ ആയിരിക്കുമെന്നാണ് BMJ മാസിക പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വ്യക്തമാക്കുന്നത്.

ലോകവ്യാപകമായ് കാഴ്ചശക്തിയെ ബാധിക്കുന്ന രോഗങ്ങളില്‍ മുന്‍പന്തിയിലുണ്ട് മയോപ്പിയ. യൂറോപ്പിലും അമേരിക്കയിലും ജനസംഖ്യയുടെ 30-50% വരെ രോഗബാധിതരാണ്. കിഴക്കെ ഏഷ്യന്‍ രാജ്യങ്ങളില്‍ 80- 90% പേര്‍ക്കും സ്‌കൂള്‍ കാലഘട്ടങ്ങളിലാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

2050-ഓടെ ലോകത്താകെ മാനം 5 ബില്യണ്‍ മയോപ്പിയ രോഗികളുണ്ടാകുമെന്നാണ് കണക്ക്. നിലവില്‍ ഇത് 1. 4 ബില്യണ്‍ ആണ്. ഇതില്‍ 10% പേര്‍ക്ക് അന്ധതയിലേക്ക് നയിക്കുന്ന രോഗമാണുള്ളത്.

മയോപ്പിയും പഠന രീതിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ മുന്‍പും വന്നിട്ടുണ്ട്. മയോപ്പിയ ബാധിതരായ കുട്ടികളില്‍ ഭൂരിഭാഗവും പ0നത്തിലും സാമൂഹിക നിലവാരത്തിലും ഉയര്‍ന്ന് നില്‍ക്കുന്നവരാണെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഇവ തമ്മിലുള്ള നേരിട്ടുള്ള ബന്ധം തിരിച്ചറിയാന്‍ മെന്‍ഡെലിയന്‍ റാന്‍ഡമൈസേഷന്‍ (mendelian randomisation) എന്ന സാങ്കേതികതയാണ് ഉപയോഗിച്ചത്. 40-നും 69-നും ഇടയില്‍ പ്രായമുള്ള 67,798 പേര്‍ പരീക്ഷണങ്ങള്‍ക്ക് വിധേയരായി. മയോപ്പിയയുമായി ബന്ധപ്പെട്ട 44 ജനിതക ഘടകങ്ങളും പഠനവുമായി ബന്ധപ്പെട്ട 69 ഘടകങ്ങളും ഉപയോഗിച്ചു.

മയോപ്പിയയും പഠന നിലവാരവും തമ്മിലുള്ള നേരിട്ടുള്ള ബന്ധമായിരുന്നു ഗവേഷണത്തില്‍ തെളിഞ്ഞത്. പഠിയ്ക്കാനുള്ള വര്‍ഷങ്ങള്‍ കൂടുതല്‍ എടുക്കുന്നത് മയോപ്പിയ സാധ്യതയും വര്‍ധിപ്പിക്കുമെന്നാണ് കണക്ക്.

സ്തനാര്‍ബുദത്തെ തോല്‍പ്പിച്ച തെറാപ്പി

 

മൊബൈല്‍ ഫോണിലെ നീലവെളിച്ചം സൃഷ്ടിക്കുന്നത് ഉറക്കമില്ലായ്മയും ക്യാന്‍സറുമാണോ?

 

പ്രമേഹരോഗികളുടെ ശ്രദ്ധയ്ക്ക് നിങ്ങളുടെ ആരോഗ്യവും ഉറക്കവും തമ്മില്‍ ബന്ധമുണ്ട്

 

സ്‌കിന്‍ ക്യാന്‍സറിനെ നേരിടാം

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍