UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

പഞ്ചസാര എന്ന അപകടകാരിയെ തിരിച്ചറിയാം

പഞ്ചസാരയ്ക്ക് അടിമപ്പെട്ടവര്‍ക്ക് ലഹരിവസ്തുക്കള്‍ക്ക് അടിമപ്പെട്ടവരെപ്പോലെതന്നെ ചികില്‍സ വേണമെന്നുമാണ് മെല്‍ബണില്‍ നടന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ശരീരത്തിന് വളരെ ആവിശ്യമായ ഒന്നാണ് പഞ്ചസാര. ശരീരത്തിന്റെ ഊര്‍ജാവശ്യത്തിനും തലച്ചോറിന്റെയും പേശികളുടെയും പ്രവര്‍ത്തനത്തിനും ഇതു കൂടിയേ കഴിയൂ. മിക്കവരുടെയും ഇഷ്ടഭക്ഷ്യവസ്തുവുമാണിത്. കാപ്പി, ചായ, ബിസ്‌കറ്റ്, സ്വീറ്റ്‌സ്, കേക്ക്, ഡെസേര്‍ട്ട് തുടങ്ങി പല ഭക്ഷ്യസാധനങ്ങളിലും നാം മധുരത്തിനുവേണ്ടി പഞ്ചസാര ഉപയോഗിക്കുന്നു.

പഞ്ചസാരയുടെ അമിതഉപയോഗം പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും.എന്നാല്‍ പഞ്ചസാരയുടെ അമിത ഉപയോഗം ആരോഗ്യത്തിന് അത്ര നല്ലതല്ല. പ്രമേഹം, പൊണ്ണത്തടി എന്നിവയൊക്കെ അമിതമായ പഞ്ചസാരയുടെ ഉപയോഗം കൊണ്ടു സംഭവിക്കുന്ന പ്രശ്നങ്ങളാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ പഞ്ചസാര കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കുന്നതില്‍ പ്രധാനമാണെന്നാണ് പുതിയ പഠനം പറയുന്നത്. പഞ്ചാസാര കഴിക്കുമ്പോള്‍ നമ്മുടെ തലച്ചോറില്‍ ചില മാറ്റങ്ങളൊക്കെയുണ്ടാകും.

പഞ്ചസാരയ്ക്ക് അടിമപ്പെട്ടവര്‍ക്ക് ലഹരിവസ്തുക്കള്‍ക്ക് അടിമപ്പെട്ടവരെപ്പോലെതന്നെ ചികില്‍സ വേണമെന്നുമാണ് മെല്‍ബണില്‍ നടന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നത്.നിക്കോട്ടിന് അടിമപ്പെട്ടവരെ ചികില്‍സിക്കാന്‍ ഉപയോഗിക്കുന്ന അതേ മരുന്നുകള്‍ കൊണ്ടു തന്നെവേണം പഞ്ചസാരയ്ക്ക് അടിമപ്പെട്ടവരെയും ചികില്‍സിക്കാന്‍ എന്നു ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ലോകത്താകെയുള്ള ജനസംഖ്യയില്‍ 1.9 ബില്യണ്‍ ആളുകള്‍ക്കാണ് അമിതവണ്ണമുള്ളതായി ലോകാരോഗ്യസംഘടനയുടെ പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

അമിതവണ്ണം, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദയാഘാതം, രക്തത്തിലെ ടൈഗ്ലിസറൈഡ് നിലവാരം ഉയര്‍ത്തുന്നു, തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു തുടങ്ങിയ ധാരളം പ്രശ്‌നങ്ങള്‍ പഞ്ചസാരയുടെ അമിത ഉപയോഗം കാരണം ഉണ്ടാകുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍