UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ലോകത്തിലെ ഏറ്റവും പ്രായംകൂടിയ മനുഷ്യന്റെ ആരോഗ്യരഹസ്യമെന്തെന്ന് അറിയണോ?

മസാസോ നൊനാകയുടെ ആരോഗ്യത്തിന്റെ രഹസ്യമറിയാനാണ് ഇന്ന് എല്ലാവരും ഓടിനടക്കുന്നത്‌

വടക്കന്‍ ജപ്പാനിലെ ഹോട്ട് സ്പ്രിങ്ങ്സ്(hot springs) അഥവ ചൂട് ഉറവകള്‍ കാലങ്ങളായി ആസ്വദിച്ച് ജീവിക്കുന്ന ഒരു വയോധികനെ പരിചയപ്പെടാം. പേര് മസാസോ നൊനാക(Masazo Nonaka). പ്രായം 112 വയസും 259 ദിവസവും. അതായത്, ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ പുരുഷന്‍. അദ്ദേഹത്തിന്റെ ആരോഗ്യവും സംരക്ഷണവും അറിയാനാണ് ഇന്ന് എല്ലാവരും ഓടിനടക്കുന്നത്. കാരണം മസാസോ നൊനാകയ്ക്ക് ഈ റെക്കോര്‍ഡ് സ്വന്തമായിട്ട് ഒരാഴ്ച തികയുന്നതേയുള്ളു. ജപ്പാനിലെ ഹൊക്കിയാഡോയിലുള്ള പ്രധാന ദ്വീപായ അഷോരോയിലെ അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു ആഘോഷവും ഗിന്നസ് റെക്കോര്‍ഡ് സമ്മാനിക്കലും നടന്നത്. ബ്ലൂബെറിയാല്‍ അലങ്കരിച്ച വലിയ കേക്കായിരുന്നു ചടങ്ങിലെ പ്രധാന ആകര്‍ഷണം. ഇനി അദ്ദേഹത്തിന്റെ ജീവിതചര്യ അറിയാം.

1905 ജൂലൈ 25നാണ് അദ്ദേഹം ജനിച്ചത്. ഒരു വലിയ കൂട്ടുകുടുംബത്തിലെ അംഗമായി വളര്‍ന്നു. നാല് തലമുറകളായി കുടുംബത്തിന് സ്വന്തമായി ഹോട്ട് സ്പ്രിങ്ങ് കേന്ദ്രമുണ്ട്. 105 വയസ്സ് പ്രായമായി ഹോട്ട് സ്പ്രിങ്ങ് ഇന്‍ എന്ന അവരുടെ സമ്പാദ്യത്തിന്. ദിവസവും അവിടെ പോകും. ആനന്ദിക്കും. ഇഷ്ടമുള്ള മധുരമെല്ലാം കഴിക്കും. കേക്ക് പ്രിയനാണ് മസാസോ നൊനാക.

കിമോണോ സ്റ്റൈല്‍ ജാക്കറ്റും തൊപ്പിയുമാണ് സ്ഥിരമായി ധരിക്കാറുള്ള വേഷം. നടക്കാന്‍ ചെറിയ ബുദ്ധിമുട്ടുള്ളതിനാല്‍ വീല്‍ ചെയറിലാണിപ്പോള്‍ സഞ്ചാരം. അതിന് ആരുടെയും സഹായമൊന്നും വേണ്ട അദ്ദേഹത്തിന്. പ്രഭാതഭക്ഷണം കഴിഞ്ഞാല്‍ ന്യൂസ്പേപ്പര്‍ വായന നിര്‍ബന്ധമാണ്. പിന്നെ പ്രിയം സുമോ റെസ്ലിംഗിനോട്. സമുറായ് ഡ്രാമകളുടെയും ആരാധകനാണ് അദ്ദേഹം.

ഏഴ് സഹോദരങ്ങള്‍, ഭാര്യ, അഞ്ച് മക്കള്‍. ഇതായിരുന്നു നൊനാകയുടെ ലോകം. മക്കളില്‍ മൂന്ന് പേരൊഴികെ ബാക്കി എല്ലാവരും മരിച്ചു.

ഉയര്‍ന്ന ആയൂര്‍ദൈര്‍ഘ്യമുള്ള നാടാണ് ജപ്പാന്‍. പുരുഷന്മാര്‍ക്കിത് 80.98ഉം സ്ത്രീകള്‍ക്ക് 87.14മാണ്. നൂറ് വയസ് തികഞ്ഞ് 67,800 പേരുണ്ട് ഇന്ന് ജപ്പാനില്‍. 113 വയസില്‍ മരിച്ച സ്പെയിന്‍കാരന്‍ ഫ്രാന്‍സിസ്‌കോ ഒലിവേറയുടെ റെക്കോര്‍ഡാണ് മസാസോ നൊനാകയ്ക്ക് സ്വന്തമായത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍