UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഇന്ത്യയില്‍ വില്‍ക്കുന്ന അയഡിന്‍ ചേര്‍ത്ത ഉപ്പുകളില്‍ വലിയ അളവില്‍ വിഷാംശമെന്ന് റിപ്പോർട്ട്

ഒരു കിലോ ഉപ്പില്‍ പൊട്ടാസ്യം പെറോസയനൈഡിന്റെ അളവ് ഉല്‍പാദക കമ്പനികള്‍ അവകാശപ്പെടുന്നതിനെക്കാള്‍ പലമടങ്ങ് കൂടുതലാണ്.

ഇന്ത്യയില്‍ വില്‍ക്കുന്ന പ്രമുഖ ബ്രാന്റുകളുടെ ഉപ്പില്‍ മാരക വിഷാംശം കലര്‍ന്നിട്ടുണ്ടെന്ന് പരിശോധനാ റിപ്പോര്‍ട്ട്. അയഡിന്‍ ചേര്‍ത്ത് പാക്കറ്റുകളില്‍ എത്തുന്ന ഉപ്പുകളില്‍ യുഎസിലെ അനലറ്റിക്കല്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് ഇന്ത്യയില്‍ വിതരണം ചെയ്യുന്ന ഉപ്പില്‍ ആരോഗ്യത്തിനു ഹാനികരമാകുന്ന അളവില്‍ പൊട്ടാസ്യം ഫെറോസയനൈഡ് ഉണ്ടെന്നാണ് കണ്ടെത്തിയത്. സാമ്പാര്‍ റിഫൈന്‍ഡ് സാള്‍ട്ടില്‍ നിന്നും 4.71 മില്ലിഗ്രാമും, ടാറ്റാ സാള്‍ട്ടില്‍ നിന്നും 1.85 മില്ലിഗ്രാമും ടാറ്റാ സാള്‍ട്ട് ലൈറ്റില്‍ നിന്നും 1.90 മില്ലിഗ്രാമും അളവിലാണ് പൊട്ടാസ്യം ഫെറോസയനൈഡ് കണ്ടെത്തി. സാധാരണഗതിയില്‍ ഇത് 0.0600 മില്ലിഗ്രാമിന് അടുത്താണ് പൊട്ടാസ്യം ഫെറോസയനൈഡിന്റെ അളവ് വരേണ്ടത്.

അന്തരീക്ഷത്തില്‍ നിന്നും ഈര്‍പ്പം വലിച്ചെടുത്ത് ഉപ്പ് കട്ടപിടിക്കാതിരിക്കാനാണ് പൊട്ടാസ്യം ഫെറോസയനൈഡ് ചേര്‍ക്കുന്നത്. ഈ രീതിയില്‍ ഉപ്പിനെ ദീര്‍ഘകാലം നിലനിര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെയാകാം ആവശ്യത്തിലധികം രാസവസ്തു ഇതില്‍ ചേര്‍ക്കുന്നതെന്ന് ഇക്കാര്യം വെളിപ്പെടുത്തിയ മുംബൈയിലെ ഗോധം ഗ്രൈന്‍സ് ആന്‍ഡ് ഫാം പ്രെഡക്ട്‌സ് ചെയര്‍മാന്‍ ശിവശങ്കര്‍ ഗുപ്ത പത്രസമ്മേളനത്തില്‍ പറഞ്ഞു. പൊട്ടാസ്യം ഫെറോസയനൈഡ് അമിതമായി ശരീരത്തില്‍ എത്തുന്നത് അര്‍ബുദം, പൊണ്ണത്തടി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വൃക്കരോഗം തുടങ്ങിയവയ്ക്കു കാരണമാകും.

ഉപ്പില്‍ എന്തെല്ലാം രാസവസ്തുക്കള്‍ എത്രയളവില്‍ ചേര്‍ത്തിട്ടുണ്ടെന്നു കണ്ടെത്താനുള്ള പരിശോധനാസംവിധാനം ഇന്ത്യയില്‍ ഇല്ലെന്നും അതിനാല്‍ തന്നെ ഇന്ത്യയില്‍ നിന്നുള്ള ഉപ്പിന്റെ പ്രമുഖ ബ്രാന്റുകള്‍ യുഎസിലെ ലാബില്‍ പരിശോധിക്കുകയായിരുന്നു. ഒരു കിലോ ഉപ്പില്‍ പൊട്ടാസ്യം പെറോസയനൈഡിന്റെ അളവ് ഉല്‍പാദക കമ്പനികള്‍ അവകാശപ്പെടുന്നതിനെക്കാള്‍ പലമടങ്ങ് കൂടുതലാണ്. മാരകമായ രോഗങ്ങള്‍ക്കു കാരണമാകുന്ന അയഡിന്റെ അളവും മുന്‍ നിര ബ്രാന്‍ഡുകളില്‍ വളരെ കൂടുതലാണെന്നാണ് പരിശോധനാഫലം കാണിക്കുന്നത്.

Read More : സ്കൂൾ വിദ്യാർത്ഥികൾക്ക് ഇനി ഉച്ചയൂണിനൊപ്പം പഴ വർഗ്ഗങ്ങളും; പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ സമഗ്ര പദ്ധതി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍