UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഹൃദ്രോഗമുള്ളവര്‍ ഭാരിച്ച വ്യായാമമുറകള്‍ക്ക് പിന്നാലെ പോകണ്ട; തായ് ഛി നിങ്ങളെ സഹായിക്കും

ധൃതിയില്ലാതെ ഒരു താളത്തില്‍ ധ്യാനത്തെ അനുസ്മരിപ്പിക്കുന്ന ചലനങ്ങളാണ് തായ് ഛിയുടെ പ്രത്യേകത

ഹൃദയാരോഗ്യം തകരാറിലാണ്. പക്ഷെ, ഒരു കാര്‍ഡിയാക് റീഹാബിലിറ്റേഷന്‍ സെന്ററിലെ വ്യായാമമുറകളോടും രീതികളോടും താല്‍പര്യവുമില്ല. എന്തുചെയ്യും? ചൈനക്കാരുടെ ‘കളരി’യില്‍ ഇതിന് പരിഹാരമുണ്ട്.

പുരാതന ചൈനയില്‍ രൂപംകൊണ്ട ആയോധനകലകളുടെ ഭാഗമാണ് തായ് ഛി (Tai Chi). പുതുമയുള്ളതും കടുകട്ടി ശാരീരിക അധ്വാനമുറകളില്ലാത്തതും തായ് ഛിയെ വേറിട്ടതാക്കുന്നു. ഈ അഭ്യാസമാണ് ഇത്തരത്തില്‍ ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് പരിശീലിക്കാവുന്നത്.

ധൃതിയില്ലാതെ ഒരു താളത്തില്‍ ധ്യാനത്തെ അനുസ്മരിപ്പിക്കുന്ന ചലനങ്ങളാണ് തായ് ഛിയുടെ പ്രത്യേകത. പരിശീലിക്കുന്ന സമയം സമാധാനം നിറഞ്ഞതാകും. മാനസികമായ പിരിമുറുക്കങ്ങള്‍ അകന്നുനില്‍ക്കും. പാര്‍ശ്വഫലങ്ങളില്ലാത്തതിനാല്‍ ഹൃദ്രോഗികള്‍ക്ക് ധൈര്യമായി പരിശീലിക്കാമെന്ന ഉറപ്പാണ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍(American Heart Association) മാസികയുടെ ലേഖനത്തില്‍ പറയുന്നത്.

അഭ്യസിക്കാന്‍ ബുദ്ധിമുട്ടുള്ള മുറകള്‍ തായ് ഛി പ്രോത്സാഹിപ്പിക്കുന്നില്ല. എല്ലാത്തിലും ഒരു ശാന്തതയാണ്. ഇത്, അഭ്യാസികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന് അമേരിക്കയിലെ ബ്രൗണ്‍ സര്‍വ്വകലാശാല അസിസ്റ്റ് പ്രൊഫസര്‍ എലേന സാല്‍മോയിരാഗോ(Elena Salmoriago) വ്യക്തമാക്കുന്നു.

ശ്വാസഗതി നിയന്ത്രിക്കുന്നതില്‍ ഊന്നല്‍ നല്‍കുന്നുണ്ട് തായ് ഛി. വളരെ പതിയെ തുടങ്ങി അല്പം വേഗതയിലേക്കെത്തുന്ന ഓരോ മുറകളും റിലാക്സേഷന് ഉപകരിക്കുന്നതാണ്. മാനസികമായ പ്രശ്നങ്ങളില്‍ നിന്ന് രക്ഷനേടാനും തായ് ഛി പരിശീലിക്കുന്നത് നല്ലതാണ്.

ഗവേഷണത്തിന് സഹകരിച്ചത്, പ്രത്യേകിച്ച് വ്യായാമമുറകള്‍ ശീലമാക്കാത്ത, ഹൃദ്രോഗികകളായ പുരുഷന്മാരും സ്ത്രീകളുമാണ്. ഇവരില്‍ 58.6% ശതമാനവും ഹാര്‍ട്ട് അറ്റാക്ക് സംഭവിച്ചവരോ ഹൃദയസംബന്ധമായി ശ്രദ്ധിക്കേണ്ട രീതിയില്‍ പ്രശ്നങ്ങളുള്ളവരോ ആണ്.

കാര്‍ഡിയാക് റീഹാബിലിറ്റേഷനെ വെറുക്കുന്ന കാര്യത്തില്‍ മുഴുവന്‍ പേരും ഒറ്റക്കെട്ട്. കൂട്ടത്തില്‍ പുകവലിക്കാര്‍ 27%, പ്രമേഹരോഗികള്‍ 48% കൊളസ്‌ട്രോള്‍ ഉള്ളവര്‍ 75% അമിതഭാരമുള്ളവര്‍ 35% പൊള്ളത്തടിയുള്ളവര്‍ 45% എന്നിങ്ങനെ നിയന്ത്രണമില്ലാത്ത കണക്കുകളും.

എയ്റോബിക് ഫിറ്റ്നെസ് ലക്ഷ്യം വെക്കുന്ന ഒന്നല്ല തായ് ഛി. പക്ഷെ, പരിശീലിച്ചു തുടങ്ങുന്ന ആദ്യ ആഴ്ചയില്‍ തന്നെ ശരീരത്തിന് അകവും പുറവും മികച്ച ശ്വാസഗതി കൈവരിക്കും. ശുദ്ധവായു നന്നായി ശ്വസിക്കാനാകും. ശരീരത്തിനോടും മനസിനോടും ഒരു മൃദുസമീപനം തന്നെ കൈവരും. ചുരുക്കത്തില്‍ ഹൃദയാരോഗ്യം ലക്ഷ്യമാക്കി തുടങ്ങുന്ന തായ് ഛി, മാനസികാരോഗ്യവും നല്ല രീതിയില്‍ പ്രദാനം ചെയ്യും

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍