UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ടീനേജ് പെണ്‍കുട്ടികളുടെ അമിത മദ്യപാനം എല്ലുകളെ ബാധിക്കും!

മദ്യത്തിലൂടെ ശരീരത്തില്‍ വിഷം കലരുക, വാഹനാപകടം, പഠനത്തില്‍ പിന്നോട്ട് പോകുക തുടങ്ങി ലൈംഗിക അതിക്രമങ്ങള്‍ക്ക് വരെ ഇവര്‍ വിധേയരാകുകയും ചെയ്യും

Avatar

അഴിമുഖം

ടീനേജ് പ്രായക്കാരായ പെണ്‍കുട്ടികള്‍ അമിതമായി മദ്യപിക്കുന്നത് എല്ലിന് ബലക്ഷയം ഉണ്ടാകാന്‍ കാരണമാകുമെന്ന് പഠന റിപ്പോര്‍ട്ട്. കോളേജ് വിദ്യാര്‍ഥികളായ 87 പെണ്‍കുട്ടികളിലാണ് പഠനം നടന്നത്. ഹൈസ്‌കൂള്‍ കാലഘട്ടം മുതല്‍ മദ്യപിച്ച് ശീലിച്ച ഇവര്‍ക്ക് എല്ലിന് ബലക്ഷയം സംഭവിച്ചതായി കണ്ടെത്തി. Studies on Alcohol & Drugs മാസികയാണ് പഠനം പ്രസിദ്ധീകരിച്ചത്.

വ്യായാമം, പോഷകാഹാരം എന്നിവ കുറയുന്നതും മദ്യത്തിനൊപ്പം പുകവലി പോലുള്ള ദുശീലങ്ങള്‍ക്ക് അടിമപ്പെടുന്നതും ഇതിന് കാരണമാണ്. ചെറിയ പ്രായത്തില്‍ തന്നെ എല്ലിന് ബലക്കുറവ് ഉണ്ടാക്കുന്നത് തുടര്‍ന്നുള്ള ജീവിതം സ്ത്രീകളെ സംബന്ധിച്ച് കടുത്ത പ്രശ്‌നമുള്ളതാക്കും.

മദ്യത്തിലൂടെ ശരീരത്തില്‍ വിഷം കലരുക, വാഹനാപകടം, പഠനത്തില്‍ പിന്നോട്ട് പോകുക തുടങ്ങി ലൈംഗിക അതിക്രമങ്ങള്‍ക്ക് വരെ ഇവര്‍ വിധേയരാകുകയും ചെയ്യും. 18-നും 20-നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളിലായിരുന്നു പഠനം നടത്തിയത്. ഗവേഷകന്‍ ജോസഫ് ലാബ്രി ആയിരുന്നു ഈ പഠനത്തിന് നേതൃത്വം നല്‍കിയത്.

20-നും 25-നും ഇടക്കുള്ള പ്രായത്തിലാണ് സ്ത്രീകള്‍ക്ക് എല്ലിന് പരിപൂര്‍ണ്ണ ബലം ലഭിക്കുന്നത്. മാസത്തില്‍ രണ്ട് തവണ എന്ന അളവില്‍ പോലും വര്‍ഷങ്ങളായി മദ്യപിക്കുന്ന സ്ത്രീകള്‍ക്ക് ഇതേ പ്രശ്‌നം എളുപ്പത്തില്‍ സംഭവിക്കാം.

ഓസ്റ്റിയോപോറോസിസ് ഉള്‍പ്പെടെ ഭാവിയില്‍ വിശേഷിച്ചും യൗവനം പിന്നിടുമ്പോഴേക്കും കടുത്ത ശരീരവേദന അനുഭവിക്കുന്ന വ്യക്തികളായി ഇവര്‍ മാറ്റപ്പെടുമെന്നും പഠനം പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍