UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

വിഷാദരോഗികള്‍ക്കായി പത്തു കാര്യങ്ങള്‍

വിഷാദ രോഗം പൂര്‍ണമായും സുഖപ്പെടുത്താവുന്ന ഒന്നാണ്‌

സഹന ബിജു

സഹന ബിജു

വിഷാദ രോഗം ബാധിച്ചിട്ടുണ്ട് എന്ന് തോന്നിയാല്‍ ആദ്യം മനസിലാക്കേണ്ടത് ഇത് പൂര്‍ണമായും സുഖപ്പെടുത്താവുന്നതാണ് എന്നാണ്. ഒപ്പം ഈ പത്തു കാര്യങ്ങളും ഓര്‍മിക്കുക.

1. നിങ്ങളുടെ വികാരങ്ങളെ മാനിക്കുന്ന, വിശ്വസിക്കുന്ന ഒരാളോട് തുറന്നു സംസാരിക്കുക. നമ്മെ പരിഗണിക്കുന്ന ഒരാളോട് സംസാരിക്കുമ്പോള്‍ തന്നെ മിക്കവര്‍ക്കും ആശ്വാസം ലഭിക്കും.

2. പ്രൊഫെഷനലിന്റെ സഹായം തേടുക. നിങ്ങളുടെ സമീപത്തുള്ള ആരോഗ്യപ്രവര്‍ത്തകരെയോ ഡോക്ടറെയോ കാണുക.

3. ശരിയായ സഹായം ലഭിച്ചാല്‍ പൂര്‍ണമായും സുഖമാകും എന്നോര്‍ക്കുക.

4. ആരോഗ്യമുള്ളപ്പോള്‍ ചെയ്തിരുന്ന ആസ്വദിച്ചിരുന്ന എല്ലാ പ്രവര്‍ത്തനങ്ങളും തുടരുക.

5. കുടുംബത്തിലുള്ളവരോടും സുഹൃത്തുക്കളോടും എപ്പോഴും ബന്ധം പുലര്‍ത്തുക.

6. പതിവായി വ്യായാമം ചെയ്യുക; അത് ഒരു ചെറു നടത്തം ആയാല്‍ പോലും.

7. ഭക്ഷണം, ഉറക്കം ഇവയുടെ ഒന്നും പതിവ് തെറ്റിക്കാതിരിക്കുക.

8. വിഷാദം ബാധിച്ചിട്ടുണ്ട് എന്ന് സ്വയം സമ്മതിക്കുക. പ്രതീക്ഷിച്ച പോലെ എല്ലാം പൂര്‍ത്തിയാകണം എന്നില്ല.

9. മദ്യപാനം ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുക. അനാവശ്യമായി മരുന്നുകള്‍ കഴിക്കാതിരിക്കുക. അത് വിഷാദം അധികരിക്കാന്‍ ഇടയാക്കും.

10. ആത്മഹത്യാ ചിന്ത തോന്നിയാല്‍ ഉടനെ ആരുടെയെങ്കിലും സഹായം തേടുക.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സഹന ബിജു

സഹന ബിജു

ജേണലിസത്തിൽ ബിരുദാനന്തര ബിരുദം, എം ഫിൽ. മനോരമ ഓൺലൈനിൽ വെബ്‌ അസോസിയേറ്റ് ആയിരുന്നു. ഇപ്പോൾ സ്വതന്ത്ര മാധ്യമപ്രവർത്തക.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍