UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

വ്യായാമം ചെയ്യാൻ ഏറ്റവും നല്ല സമയമേതെന്ന് ഗവേഷകർ പറയുന്നു

ഒഴിഞ്ഞ വയറുമായി വ്യായാമം ചെയ്‌താല്‍ ശരീരത്തിലെ കൊഴുപ്പിന്‍റെ അളവ് വേഗം കുറയ്ക്കാം.

വ്യായാമം ചെയ്യുക എന്നതുപോലെ പ്രധാനമാണ് അത് ചെയ്യുന്ന സമയവും. നമ്മുടെ ദിവസം തുടങ്ങുന്നതുതന്നെ വ്യയാമത്തിലൂടെ ആകുന്നതാണ് ഉത്തമം. പ്രത്യേകിച്ച് ഒഴിഞ്ഞ വയറുമായി വ്യായാമം ചെയ്‌താല്‍ ശരീരത്തിലെ കൊഴുപ്പിന്‍റെ അളവ് വേഗം കുറയ്ക്കാം. നമ്മുടെ ശരീരത്തിലെ ഹോർമോൺ ഘടന ഈ രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നതെന്ന്വടക്കൻ കരോലിന സർവകലാശാലയിലെ ‘എക്സര്‍സൈസ് ആന്‍ഡ് സ്പോർട്സ് സയൻസ് ഡിപ്പാര്‍ട്ട്മെന്‍റിലെ പ്രഫസറായ ആന്‍റണി ഹാക്നി പറയുന്നു.

അതിരാവിലെ,സ്വാഭാവികമായും കൊളസ്ട്രോളിന്‍റെ അളവും, വളര്‍ച്ചയെ സ്വാധീനിക്കുന്ന ഹോര്‍മോണുകളുടെ അളവും കൂടുതലായിരിക്കും. അതുകൊണ്ടുതന്നെ കൂടുതല്‍ ഊര്‍ജ്ജം കൊഴുപ്പില്‍ നിന്നും ശേഖരിക്കുന്നതാണ് ഉചിതമെന്ന്ഹാക്നി വിശദമാക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. രാവിലെ വ്യായാമം ചെയ്യുന്നവരില്‍ ദിവസം മുഴുവൻ വിശപ്പ് കുറവായിരിക്കാം എന്നും ഗവേഷകര്‍ പറയുന്നു.

മാത്രവുമല്ല, രാവിലെ വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ പെട്ടന്നു തുടങ്ങുകയും മികച്ച രീതിയില്‍ ദീര്‍ഘനേരം നീണ്ടു നില്‍ക്കുകയും ചെയ്യും. എന്നാല്‍ വൈകുന്നേരം ആകുമ്പോഴേക്കും ക്ഷീണിക്കും. അത് നല്ല ഉറക്കം ലഭിക്കാന്‍ ഇടയാക്കും. അത് തുടര്‍ ദിവസങ്ങളിലും നിലനിര്‍ത്താന്‍ എളുപ്പവുമായിരിക്കും. മാനസികാരോഗ്യവും വര്‍ദ്ധിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. തലേദിവസത്തെ സമ്മര്‍ദ്ധങ്ങളെ അതിജീവിക്കുവനും ഉന്മേഷം നേടുവാനും കഴിയും.

പക്ഷെ, രാവിലെ വ്യായാമം ചെയ്യാന്‍ നിങ്ങള്‍ മാനസികമായും ശാരീരികമായും തയ്യാറല്ലെങ്കില്‍ ഒരിക്കലും അതിനു മുതിരരുത് എന്ന് ഹാക്നി പറയുന്നു. അങ്ങിനെ ചെയ്‌താല്‍ നാം ഒരുപാട് അദ്ധ്വാനിക്കുമെങ്കിലും അതിനനുസരിച്ച് ഊര്‍ജ്ജം ചിലവഴിക്കാന്‍ കഴിയില്ല. വ്യായാമം ചെയ്യാന്‍ മികച്ച സമയം ഏതെന്നു ചോദിച്ചാല്‍ രാവിലെ എന്നതാണ് ഉത്തരം. എന്നാല്‍ മോശം സമയം എന്നൊന്നില്ല എന്നും ഓര്‍ക്കണം. വ്യായാമം ചെയ്യാന്‍ നമുക്ക് ഏറ്റവും അനുയോജ്യമായ സമയം ഏതാണോ അതാണ്‌ നാം തിരഞ്ഞെടുക്കേണ്ടത്.

Read More : രക്തസമ്മര്‍ദ്ദം തടയാന്‍ കടല്‍പായല്‍; പ്രകൃതിദത്ത ഉൽപ്പന്നവുമായി സിഎംഎഫ്ആർഐ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍