UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

അര്‍ബുദ രോഗ ഗവേഷണ രംഗത്തെ കണ്ടെത്തലുകള്‍

ചൈനയില്‍ വികസിപ്പിച്ചെടുത്ത ജനിതക മാറ്റം(ജിഎം) വരുത്തിയ അരി ചില ക്യാന്‍സറുകള്‍ക്കും പ്രമേഹം ഹൃദയസംബന്ധമായ രോഗങ്ങള്‍ എന്നിവ തടയുന്നതായി കണ്ടത്തിയിട്ടുണ്ട്

അര്‍ബുദം മരണത്തിലേക്ക് നയിക്കുന്ന രോഗമാണെങ്കിലും തുടക്കത്തിലേ കണ്ടെത്തി ചികിത്സ ആരംഭിച്ചാല്‍ ഒരു പക്ഷെ രോഗത്തില്‍ നിന്നും രക്ഷപ്പെടാം. എന്നാല്‍ ചിലരില്‍ അര്‍ബുദം കണ്ടെത്താന്‍ സാധിക്കുന്നത് രോഗം വളരെയേറേ മൂര്‍ച്ഛിച്ച് അവസാനഘട്ടമെത്തുമ്പോഴാണ്. ക്യാന്‍സര്‍ എന്ന മാരക രോഗവുമായി ബന്ധപ്പെട്ട ഗവേഷക രംഗത്ത് പല കണ്ടത്തലുകള്‍ നടന്നിട്ടുണ്ട്. ഈ കണ്ടെത്തലുകല്‍ പലതും രോഗത്തെ തടയാനും ചികിത്സിക്കാനും വളരെ സഹായകമായിട്ടുണ്ട്. അര്‍ബുദ രോഗഗവേഷണ രംഗത്തെ കണ്ടെത്തലുകള്‍ ചിലതാണ്-

അമിത മദ്യപാനം

അമിത മദ്യപാനം ക്യാന്‍സറിലേക്കു നയിക്കുന്നതായി ജപ്പാനിലെ കോബ് സര്‍വകലാശാല കണ്ടത്തിയിരിക്കുന്നു. അമിത മദ്യപാനി ആയ ഒരാളില്‍ കോശങ്ങള്‍ക്ക് പ്രവര്‍ത്തന ശേഷി കുറയും എന്നാണു കണ്ടെത്തല്‍. പ്രവര്‍ത്തനശേഷി കുറഞ്ഞ കോശങ്ങളില്‍ രോഗപ്രതിരോധ ശേഷി കുറയുകയും പ്രമേഹം, ക്യാന്‍സര്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍, മറവി രോഗം എന്നിവ പെട്ടന്ന് ബാധിക്കുന്നു. അതിനാല്‍ അമിത മദ്യപാനികളില്‍ ഈ പറഞ്ഞ രോഗങ്ങളില്‍ ഒന്നെങ്കിലും ഉണ്ടാകും. അല്ലെങ്കില്‍ ഭാവിയില്‍ വരാന്‍ സാധ്യത കൂടുതലാണ്. അമേരിക്കയിലെ ഡെന്‍വറില്‍ നടന്ന നാലാമത് ശാസ്ത്ര ഉച്ചകോടിയിലാണ് കോബ് സര്‍വകലാശാലയിലെ നാരുഹിഷ യുടെ ഗവേഷക സംഘമാണ് ഈ കണ്ടെത്തല്‍ അവതരിപ്പിച്ചത്.

യാക്കോസ്‌കയിലെ കുരിശിമ നാഷണല്‍ ഹോസ്പ്പിറ്റലിലെ ഇരുന്നൂറ്റി അന്‍പത്തഞ്ച് രോഗികളില്‍ നടത്തിയ ഗവേഷണത്തില്‍ 134 ആളുകള്‍ മദ്യപാനശീലമുള്ള ആളുകളും 121 പേര്‍ വാര്‍ധക്യസഹജമായ രോഗികളും ആയിരുന്നു. എല്ലാവരും 41-നും 85-നും ഇടയില്‍ പ്രായമുള്ളവര്‍. രണ്ടു വിഭാഗത്തിന്റെയും DNA സാംപിളുകളും ജീവിത രീതികളും പരിശോധിച്ചു. മദ്യപാന ശീലമുണ്ടായിരുന്ന രോഗികളില്‍ ടെലോമെര്‍സ് (telomeres) കുറവാണെന്നു കണ്ടെത്തി. ഇത് കോശത്തിന്റെ വളര്‍ച്ചയെ നിയന്ത്രിക്കുന്നു. ടെലോമെര്‍സിന്റെ കുറവ് കോശ നിര്‍മാണത്തെ ബാധിക്കുന്നു. പഴയ കോശങ്ങള്‍ നിര്‍ജ്ജീവമാകാതെ തന്നെ പുതിയ കോശങ്ങള്‍ ഉണ്ടാകുന്നു. ഇത് വര്‍ദ്ധനവ് ഉണ്ടാവുകയും ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നു.

അരി ആഹാരം

ചൈനയില്‍ വികസിപ്പിച്ചെടുത്ത ജനിതക മാറ്റം(ജിഎം) വരുത്തിയ അരി ചില ക്യാന്‍സറുകള്‍ക്കും പ്രമേഹം ഹൃദയസംബന്ധമായ രോഗങ്ങള്‍ എന്നിവ തടയുന്നതായി കണ്ടത്തിയിട്ടുണ്ട്.

ശബ്ദതരംഗങ്ങള്‍

ഭൂചലനത്തിന് മുന്‍പ് ഉണ്ടാകുന്ന തരംഗങ്ങള്‍ സീസ്‌മോഗ്രാഫില്‍ അടയാളപ്പെടുത്തുന്നതുപോലെ നമ്മുടെ ശരീരത്തിലേക്ക് തരംഗങ്ങളെ കടത്തി വിട്ട് ക്യാന്‍സര്‍ കോശങ്ങളെ കണ്ടെത്താം. ബോസ്റ്റണില്‍ നടന്ന Acoustical Society of India യുടെ ചര്‍ച്ചയില്‍ കാതറിന്‍ എന്ന ശാസ്ത്രജ്ഞനാണ് ഇതിനെക്കുറിച്ചു പ്രബന്ധം അവതരിപ്പിച്ചത്. മനുഷ്യ ശരീരത്തിലേക്ക് S (shear )തരംഗങ്ങളെ കടത്തിവിട്ട് കോശങ്ങളിലെ സ്റ്റിഫ്നെസ്സ് പരിശോധിക്കുന്നു. അര്‍ബുദബാധയുള്ള കോശങ്ങള്‍ക്ക് ആരോഗ്യമുള്ള കോശങ്ങളെക്കാള്‍ സ്റ്റിഫ്നെസ്സ് കൂടുതലായിരിക്കും.

പ്രോട്ടീനുകള്‍

പ്രോട്ടീനുകള്‍ ക്യാന്‍സറിന് കാരണമാകുന്നു എന്നാണ് പുതിയ കണ്ടെത്തല്‍. ചില പ്രോട്ടീനുകള്‍ ചര്‍മാര്‍ബുദമായ മെലാനോമസന് (melanomas ) കാരണമാകുന്നു. മാരകമായ ഈ രോഗത്തെ തുടക്കത്തില്‍ തന്നേ ചികില്‍സിക്കുകയാണ് ഏക പോംവഴി. അതിനായി രോഗ കാരണമായ പ്രോടീനുകളെ ശരീരത്തില്‍ നിന്നും ഇല്ലാതാക്കണം. മെലാനോമസ് പൂര്‍ണമായി ഭേദമാക്കല്‍ അസാധ്യമാണ്.

നിങ്ങളുടെ തൊഴില്‍

ദിവസം മുഴുവന്‍ ഒരേ ഇരുപ്പില്‍ ഇരുന്നു ജോലി ചെയ്യുന്ന ആളാണെങ്കില്‍ നിങ്ങള്‍ ഒരു മാരക രോഗി ആയിക്കൊണ്ടിരിക്കുകയാണ്. കായികാധ്വാനമില്ലാതെ കംപ്യൂട്ടറിനു മുന്നില്‍ മണിക്കൂറുകളോളം ചിലവഴിക്കുകയാണെങ്കില്‍ നിങ്ങള്‍ രോഗ ബാധിതനായേക്കാം. പുതിയ ജീവിതരീതികളും ജോലിഭാരവും വ്യായാമക്കുറവും മധ്യവയസ്‌കരെ പോലും രോഗികളാക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കാര്‍ത്തിക പനങ്കാവില്‍

കാര്‍ത്തിക പനങ്കാവില്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക. കോഴിക്കോട് ഡോണ്‍ ബോസ്‌കോ കോളേജില്‍ അധ്യാപികയായിരുന്നു. വയനാട് കല്‍പ്പറ്റ സ്വദേശി.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍