UPDATES

ഹെൽത്തി ഫുഡ്

പ്രമേഹ രോഗികള്‍ പ്രഭാതഭക്ഷണം മുടക്കരുത്!

700 കലോറിയോളം വരുന്ന ഊര്‍ജം നല്‍കുന്ന ബ്രേക്ഫാസ്റ്റ് ശീലങ്ങള്‍ ഒരു ദിവസത്തെ മുഴുവന്‍ പ്രമേഹത്തിന്റെ അളവിനെയും നിയന്ത്രിച്ചുനിര്‍ത്തുമത്രേ!

ഒരു ദിവസത്തെ എറ്റവും പ്രധാനപ്പെട്ട ആഹാരമാണ് ‘പ്രഭാത ഭക്ഷണം’ എന്ന് കേട്ടിട്ടില്ലേ. രാത്രിഭക്ഷണത്തിനും ഉച്ചയൂണിനും ഇടയിലെ ഉപവാസം (ഫാസ്റ്റ്) ബ്രേക്ക് ചെയ്യുന്നതിനാലാണ് ആ പേര്. മികച്ച പ്രഭാതഭക്ഷണ ശീലങ്ങള്‍ ആരോഗ്യത്തിന് നല്ലതാണ്. നിങ്ങള്‍ ടൈപ്പ്-2 പ്രമേഹരോഗികള്‍ ആണെങ്കില്‍ തീര്‍ച്ചയായും ബ്രേക്ക്ഫാസ്റ്റ് മുടക്കരുത്.

രാവിലെ ആഹാരം കഴിക്കാതിരിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുമെന്ന് കരുതുന്നുണ്ടോ? ഇത് മിഥ്യാധാരണയാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ഒരു പഠനത്തിന്റെ ഭാഗമായി 22 പേര്‍ ആഹാരം മാത്രം ശ്രദ്ധിച്ചു പ്രമേഹം നിയന്ത്രിച്ചിട്ടുണ്ട്. രണ്ടു വിധത്തിലായിരുന്നു ഇത്. ആദ്യദിവസം, ഒരേ ആഹാരം മൂന്ന് നേരം കഴിച്ചു. അടുത്ത ദിവസം ഉച്ചയൂണും അത്താഴവും മാത്രം. ഇതേ ദിവസം രക്തത്തിലെ ഉയര്‍ന്ന ഗ്ലൂക്കോസ് നിരക്ക് 36. 8%ഉം (ഉച്ചഭക്ഷണത്തിന് ശേഷം) കുറഞ്ഞത് 26.6%ഉം (രാത്രിഭക്ഷണത്തിന് ശേഷം)ആയിരുന്നു.

മറ്റൊരു പഠനറിപ്പോര്‍ട്ട് കേള്‍ക്കുക. 700 കലോറിയോളം വരുന്ന ഊര്‍ജം നല്‍കുന്ന ബ്രേക്ഫാസ്റ്റ് ശീലങ്ങള്‍ ഒരു ദിവസത്തെ മുഴുവന്‍ പ്രമേഹത്തിന്റെ അളവിനെയും നിയന്ത്രിച്ചുനിര്‍ത്തുമത്രേ! രക്തത്തിലെ പഞ്ചസാരയുടെ അളവിന്റെ നിയന്ത്രണമാണ് ആകെ പ്രമേഹത്തില്‍ പ്രതിഫലിക്കുന്നത്.

17-ഓളം ആരോഗ്യമുള്ള വ്യക്തികളെ നിരീക്ഷിച്ച് അടുത്തിടെ നടന്ന ഗവേഷണത്തില്‍ പ്രഭാതഭക്ഷണം കഴിക്കാതിരിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുമെന്നാണ്.

കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, കൊഴുപ്പ്, മറ്റ് പോഷകങ്ങള്‍ എന്നിവ ചേര്‍ന്ന സമീകൃത ഭക്ഷണം ആകണം രാവിലത്തേത്.

പ്രമേഹരോഗികള്‍ക്ക് ഗുണം ചെയ്യുന്ന ചില ശീലങ്ങള്‍

ധാന്യങ്ങള്‍: ഓട്ട്‌സ്, ഗോതമ്പ് ആഹാരങ്ങള്‍ (ചപ്പാത്തി,പറാത്ത), റാഗി, ജോവര്‍, ബജ്ര തുടങ്ങി കാര്‍ബോഹൈഡ്രേറ്റ് സമ്പന്നമായ ആഹാരം ഉള്‍പ്പെടുത്താം.

പാല്‍വര്‍ഗ്ഗങ്ങള്‍: കൊഴുപ്പ് കുറഞ്ഞ പാല്‍ കഴിക്കാം. പശുവിന്‍പാലിഷ്ടമല്ലെങ്കില്‍, സോയ, ആല്‍മണ്ട്, തേങ്ങാപാല്‍ എന്നിങ്ങനെ പകരം മാര്‍ഗങ്ങളുണ്ട്. മധുരമില്ലാത്തവ എപ്പോഴും തെരഞ്ഞെടുക്കുക.

പഴം, പച്ചക്കറി: ശുദ്ധമായ പഴങ്ങള്‍ രാവിലെ ആഹാരത്തിന് ശേഷം കഴിക്കുന്നത് വിറ്റാമിനുകള്‍ ലഭിക്കാന്‍ നല്ലതാണ്. ജ്യൂസ് കുറയ്ക്കുക. ക്യാരറ്റ്, ക്യാപ്‌സിക്കം, ചീര എന്നിവയൊക്കെ രാവിലെ നിര്‍ബന്ധമായും ആഹാരത്തില്‍ ഉള്‍പെടുത്തുക.

പ്രോട്ടീന്‍: വിശപ്പ് നിയന്ത്രിക്കും, പ്രമേഹം കുറയും, ഊര്‍ജം ശരീരത്തിന് അമിതമാകാതെ നിലനിര്‍ത്തും. കൊഴുപ്പ് കുറഞ്ഞ പാല്‍, തൈര്, പനീര്‍, മുട്ട, കടല, പരിപ്പ് ഇവയൊക്കെ അത്യാവശ്യം കഴിക്കാം.

ആരോഗ്യമുള്ള കൊഴുപ്പ്: നട്ട്‌സ് കഴിക്കാം, നട്ട് ബട്ടര്‍ നല്ലതാണ്. അവോക്കാഡോ പോലുള്ള പഴങ്ങളും ആവശ്യത്തിന് മാത്രം കഴിക്കാം

മാംസാഹാര ശീലം ആവാസവ്യവസ്ഥയെ താളംതെറ്റിക്കും; ഭൂമിയെ രക്ഷിക്കാന്‍ സസ്യാഹാരത്തിലേക്ക് തിരിയണമെന്ന് ഓക്‌സ്‌ഫോര്‍ഡ് പഠനം

സമ്പന്ന രാഷ്ട്രങ്ങളിലെ പുരുഷന്മാര്‍ക്കിടയില്‍ സ്‌കിന്‍ ക്യാന്‍സര്‍ മരണങ്ങള്‍ വര്‍ധിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍