UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

കൊഴുപ്പും കൊളസ്ട്രോളും കുറഞ്ഞ മാംസമുള്ള കരിങ്കോഴി: മലയാളികൾ വീഴാൻ മറ്റു വല്ലതും വേണോ?

ഇത്തരം കോഴികളുടെ മാംസത്തിൽ മെലാനിൻ പിഗ്മെന്റ് കൂടുതലാണ്.

മന്ത്രവാദത്തിൽ കരിങ്കോഴിക്ക് വലിയ പ്രാധാന്യമുണ്ട്. രോഗചികിത്സ കൂടി ഇഴചേർന്നു നിന്നിരുന്ന ഒരു പാരമ്പര്യം കേരളത്തിലെ മന്ത്രവാദ രീതികൾക്കുണ്ട്. ഭൂരിഭാഗവും അഥർവ്വ വേദികളായിരുന്ന കേരളത്തിലെ ബ്രാഹ്മണർക്കിടയിലും കരിങ്കോഴി മന്ത്രവാദ പ്രയോഗങ്ങൾക്ക് ഉപയോഗിക്കപ്പെട്ടു വന്നിരുന്നു. ഇവയ്ക്ക് ഔഷധഗുണങ്ങളുണ്ടെന്ന് പരമ്പരാഗതമായി വിശ്വാസമുണ്ട്. ഈ വിശ്വാസം തെറ്റായാലും അല്ലെങ്കിലും ഇവയ്ക്ക് മറ്റു കോഴികളിൽ നിന്നും വലിയ വ്യത്യാസങ്ങളുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്.

മറ്റു കോഴികളിൽ പ്രോട്ടീൻ അളവ് 18 ശതമാനമാണെങ്കിൽ കരിങ്കോഴികളിൽ ഇത് 25 ശതമാനമാണ്. കൊഴുപ്പിന്റെ അഴളവാണ് പലരെയും ആകർഷിക്കുന്ന ഒരു ഘടകം. സാധാരണ കോഴികളിൽ കൊഴുപ്പ് 13 മുതൽ 25 ശതമാനം വരെയാണെങ്കിൽ കരിങ്കോഴികളിൽ ഇത് 0.73 ശതമാനം മുതൽ 1.03 ശതമാനം വരെയാണ്. നഗരങ്ങളിൽ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ കരിങ്കോഴി പ്രത്യേക സദ്യകളിൽ ഇടം പിടിക്കാറുണ്ട്. വലിയ പരസ്യങ്ങൾ നൽകിയാണ് ഇത്തരം പാർട്ടികളിലേക്ക് ഇവർ ആളുകളെ കൂട്ടാറുള്ളത്.

കൊളസ്ട്രോളിന്റെ അളവിലുള്ള വലിയ കുറവാണ് മറ്റൊരു പ്രത്യേകത. 100 ഗ്രാം കരിങ്കോഴി ഇറച്ചിയിൽ 184.75 മില്ലിഗ്രാം എന്ന അളവിലാണ് കൊളസ്ട്രോൾ. എന്നാൽ മറ്റു കോഴികളുടെ 100 ഗ്രാം ഇറച്ചിയിൽ 218.12 മില്ലിഗ്രാം വരെ കൊളസ്ട്രോൾ സാന്നിധ്യമുണ്ടാകാം. ഇതൊരു വലിയ ആകർഷണമാണ് ആരോഗ്യത്തിൽ ശ്രദ്ധയുള്ളവർക്ക്. കൊളസ്ട്രോൾ വർധിക്കലും കൊഴുപ്പ് കൂടലുമെല്ലാം ഒരു സാധാരണ പ്രശ്നമായി മാറി ഡാർക്ക് സീനിൽ നിൽക്കുന്ന മലയാളിയുടെ ജീവിതത്തിൽ കരിങ്കോഴി ഉണ്ടാക്കിയ സ്വാധീനത്തിൽ അത്ഭുതം വല്ലതുമുണ്ടോ?

ഇത്തരം കോഴികളുടെ മാംസത്തിൽ മെലാനിൻ പിഗ്മെന്റ് കൂടുതലാണ്. ഇക്കാരണത്താലാണ് ഇവയ്ക്ക് പൂർണമായും കറുപ്പു നിറം കൈവരുന്നത്. പ്രതിരോധശേഷി കൂടുതലുള്ള ഈ കോഴികൾ ഏത് കാലാവസ്ഥയിലും ജീവിക്കും. മാംസത്തിലുള്ള മെലാനിൻ സാന്നിധ്യം മനുഷ്യന്റെ രക്തക്കുഴലുകളെ വികസിപ്പിക്കും. ഇത് ഹ‍ൃദയത്തിലേക്ക് കൂടുതൽ രക്തമെത്തിക്കാൻ സഹായകമാണ്. ഹൃദ്രോഗമുള്ളവർ ഈ കാരണംകൊണ്ട് കരിങ്കോഴികളുടെ പിന്നാലെ പോകുന്നു. സ്ത്രീകളുടെ വന്ധ്യതയ്ക്കും കരിങ്കോഴി നല്ലതാണെന്ന് കരുതപ്പെടുന്നു.

പലതരം കരിങ്കോഴികൾ നിലവിലുണ്ട്. ഇന്ത്യയിൽ മധ്യപ്രദേശിൽ കണ്ടുവരുന്ന കടക്‌നാഥ്, ഇന്തോനീഷ്യയിൽ കാണുന്ന ഐഎംസി മാൻ, ചൈനയിൽ കാണപ്പെടുന്ന സിൽക്കീ എന്നിവയൊക്കെ കരിങ്കോഴികളുടെ ഗണത്തിൽ പെടുന്നതാണ്. ആയുർവേദ ഗവേഷണങ്ങൾക്ക് ഉപയോഗിക്കുന്ന ഔഷധഗുണമുള്ള ഇനം കടക്‌നാഥ് മാത്രമാണ്.

മധ്യപ്രദേശിലെ ജാബുവ ജില്ലയിൽ നിന്നാണ് കടക്‌നാഥ് കോഴി ഇനം വരുന്നത്. 2018ൽ ഇതിനെപ്രതി ജാബുവ ജില്ലയിലെ ഈ കോഴി ഇനത്തിന് ഭൂപ്രദേശസൂചക പദവി നല്ടഡകുകയുണ്ടായി കേന്ദ്ര സർക്കാർ. ഉപഭോഗം ഉയർന്നതോടെ ഇവയുടെ നിലനിൽപ്പിന് ഭീഷണി നേരിടുകയുണ്ടായി. ഈ പ്രശ്നത്തെ നേരിടാൻ സർക്കാർ സാമ്പത്തിക സഹായം നൽകി കരിങ്കോഴികളെ വളർത്തുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍