അമിതമായ ടെൻഷൻ, തളർച്ച, വയറുവേദന, നീരുവീക്കം, എല്ലാത്തിനോടും ദേഷ്യം മുതലായവയൊക്കെയാണ് പ്രീ മെന്‍സ്ട്രൽ സിൻഡ്രോം (PMS) എന്ന അവസ്ഥയുടെ ലക്ഷണങ്ങൾ.
ഓരോ മാസവും ആർത്തവം വരുന്നതിന് തൊട്ടുമുൻപ് ശരീരവും മനസ്സും വല്ലാതെ അസ്വസ്ഥമാകാറുണ്ടോ? ആ ഒരാഴ്ച ചെറിയ കാര്യങ്ങൾക്കു പോലും ദേഷ്യം വരാറുണ്ടോ? ക്ഷീണവും തളർച്ചയും അനുഭവപ്പെടാറുണ്ടോ? എങ്കിൽ ഈ അഞ്ച് ടിപ്സ് അറിയാതെ പോകരുത്.
ഭൂരിഭാഗം സ്ത്രീകൾക്കും ആർത്തവത്തിന് മുൻപുള്ള ഒരു ആഴ്ച നിരവധി ശാരീരിക-മാനസിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടാറുണ്ട്. അമിതമായ ടെൻഷൻ, തളർച്ച, വയറുവേദന, നീരുവീക്കം, എല്ലാത്തിനോടും ദേഷ്യം മുതലായവയൊക്കെയാണ് പ്രീ മെന്‍സ്ട്രൽ സിൻഡ്രോം (PMS) എന്ന അവസ്ഥയുടെ ലക്ഷണങ്ങൾ. ആർത്തവം അടുക്കാറാകുമ്പോൾ ശരീരം പെട്ടെന്ന് തടിക്കുന്നതും മലബന്ധമുണ്ടാകുന്നതും, പേശികൾക്ക് ബലക്കുറവ് അനുഭവപ്പെടുന്നതും PMS കൊണ്ട് തന്നെയാകാം. ഈ അവസ്ഥയെ ഫലപ്രദമായി ചെറുക്കാൻ വിദഗ്ദർ നിർദ്ദേശിക്കുന്ന അഞ്ച് പൊടിക്കൈകകൾ…