UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

എന്താണ് റ്റിയൂററ്റ് സിന്‍ഡ്രോം? റാണി മുഖര്‍ജിയുടെ ഹിച്കി കണ്ടാല്‍ മതി

ഹിച്കി പ്രേക്ഷക മനസ്സുകളില്‍ ഇടം നേടിയെങ്കിലും, സിനിമയുടെ പിറവിയെക്കുറിച്ച് അധികം ആര്‍ക്കും അറിയില്ല.

പ്രിയതാരം റാണി മുഖര്‍ജി നൈന മാത്തൂര്‍ എന്ന അധ്യാപികയായി വേഷമിട്ട സിദ്ധാര്‍ത്ഥ് മല്‍ഹോത്ര ചിത്രമാണ് ഹിച്കി. ചിത്രത്തില്‍ നൈന മാത്തൂര്‍ എന്ന കഥാപാത്രം റ്റിയൂററ്റ് സിന്‍ഡ്രം (tourette syndrome) രോഗത്തിന് അടിമയാണ്.

ഹിച്കി പ്രേക്ഷക മനസ്സുകളില്‍ ഇടം നേടിയെങ്കിലും, സിനിമയുടെ പിറവിയെക്കുറിച്ച് അധികം ആര്‍ക്കും അറിയില്ല. യു.എസ് സ്വദേശിയായ മോട്ടിവേഷണല്‍ സ്പീക്കര്‍ ബ്രാഡ് കോഹന്റെ (Brad Cohen) ജീവിതകഥയാണ് ഹിച്കി പറയുന്നത്. ബ്രാഡ് കോഹനും ഇതേ രോഗത്തിന്റെ ഇരയാണ്.

എന്താണ് റ്റിയൂററ്റ് സിന്‍ഡ്രം?

നാഡീവികാസവുമായി ബന്ധപ്പെട്ട രോഗമായാണ് അമേരിക്കന്‍ റ്റിയൂററ്റ് അസോസിയേഷന്‍(TS) ഈ അസുഖത്തെ നിര്‍വ്വചിക്കുന്നത്. ഞരമ്പുവലിയെന്ന പേരില്‍ ഈ രോഗത്തെ നമ്മള്‍ അറിയും. പേശികളുടെ അപ്രതീക്ഷിതവും ഇടക്കിടെയുള്ളതുമായ ചലനത്താല്‍ സംഭവിക്കുന്നതും (motor tics) ചില ശബ്ദങ്ങള്‍ ആവര്‍ത്തിച്ച് ഉച്ചത്തിലും (vocal tics) പുറത്തുവരുന്ന അവസ്ഥയാണിത്. ശബ്ദത്തെ നിയന്ത്രിക്കുന്ന പേശികള്‍ക്കും നിയന്ത്രണം ഇല്ലാത്തതാണ് സംസാരത്തെയും ബാധിക്കുന്നത്. ബെന്‍ കോഹന്‍ റ്റിയൂററ്റ് ഫൗണ്ടേഷന്റെ നിഗമനങ്ങളാണിത്.

ഇടവിട്ടുള്ള കണ്ണുചിമ്മല്‍, കഴുത്തും കയ്യും കാലും ബോധപൂര്‍വ്വമല്ലാതെ ചലിക്കുക, തൊണ്ടയ്ക്ക് അസ്വസ്ഥത, ഉച്ചത്തിലുള്ള ശബ്ദം പുറപ്പെടുവിക്കുക തുടങ്ങി പല പ്രശ്‌നങ്ങള്‍ ഈ രോഗികള്‍ക്ക് ഉണ്ടാകും. ചീത്ത വാക്കുകള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നതും ഈ രോഗികള്‍ക്കുണ്ടാകുന്ന വിഷയമാണ്. പക്ഷെ, 10% രോഗികളില്‍ മാത്രമാണ് ഇങ്ങനെയൊരു ലക്ഷണം കാണപ്പെടുക. പിരിമുറുക്കം, ഉത്കണ്ഠ, ക്ഷീണം തുടങ്ങിയ പ്രശ്‌നങ്ങളാലാണ് രോഗികള്‍ ഇടവിട്ട് ശബ്ദം പുറപ്പെടുവിക്കുന്നതെന്ന് കോഹന്‍സ് ഫൗണ്ടേഷന്‍ വ്യക്തമാക്കുന്നു.

ഫ്രഞ്ച് ന്യൂറോളജിസ്റ്റ് ഡോ. ജോര്‍ജ്ജസ് ഗില്ലസ്(Dr. Georges Gilles)ആണ് ഈ രോഗത്തെക്കുറിച്ച് ആദ്യമായി ലോകത്തോട് സംസാരിച്ചത്. 1885ലായിരുന്നു അത്.

ഈ രോഗം ഭേദമാകുമോ?

ജീവന് ഭീഷണിയല്ല റ്റിയൂററ്റ് സിന്‍ഡ്രോം. പക്ഷെ, ഭേദമാക്കാവുന്ന രോഗങ്ങളുടെ ഗണത്തിലുമല്ല. രോഗലക്ഷണങ്ങള്‍ വര്‍ധിക്കുന്നത് പ്രായം കൂടുന്നതിനനുസരിച്ചാണ്.

‘ബുദ്ധിയെ ബാധിക്കുന്ന രോഗമല്ല ഇത്. സാധാരണഗതിയില്‍ ആരോഗ്യമുള്ള ജീവിതം ഈ രോഗികള്‍ക്ക് നയിക്കാനാകും. ഏത് മേഖലകളിലും ജോലി ചെയ്യുന്നതിനും ഇവര്‍ക്ക് ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ലെന്നാണ് കോഹന്‍സ് ഫൗണ്ടേഷന്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍