UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ക്ഷയരോഗത്തോട് പൊരുതാന്‍ ഇന്ത്യന്‍ സംഘടനയുടെ മൊബൈല്‍ ആപ്പ്

‘ഇ-ഡിറ്റക്ഷന്‍’ എന്ന് വിളിക്കുന്ന ആന്‍ഡ്രോയിഡ് ആപ്പ് രണ്ട് മോഡുകളില്‍ പ്രവര്‍ത്തിക്കുന്നു

സഹന ബിജു

സഹന ബിജു

നിരവധി നൂതനവും പ്രയോജനപ്രദവും പ്രചാരം നേടിയതുമായ നിരവധി മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനുകള്‍ ഉണ്ട്. ഒരു സന്നദ്ധ സംഘടനയായ ഓപ്പറേഷന്‍ ആശ, ക്ഷയരോഗ നിര്‍ണയത്തിനായി ഒരു ആപ്പ്് വികസിപ്പിച്ചു. ഭുവനേശ്വറിലെയും ഹൂബ്ലി യിലെയും 31 കേന്ദ്രങ്ങളിലും മധ്യപ്രദേശിലെ രണ്ട് ആദിവാസി മേഖലയിലും ഇതുപയോഗിച്ചു പരിശോധന നടത്തി. വികസിതമല്ലാത്ത ജനവിഭാഗങ്ങള്‍ക്കിടയിലേക്ക് ക്ഷയരോഗ ചികിത്സ എത്തിക്കാന്‍ ഡോക്ടര്‍ ഷെല്ലി ബത്ര, സന്ദിപ് അഹൂജ എന്നിവര്‍ 2005-ല്‍ സ്ഥാപിച്ച ഒരു ലാഭരഹിത സംഘടന ആണ് ഓപ്പറേഷന്‍ ആശ .

‘ഇ-ഡിറ്റക്ഷന്‍’ എന്ന് വിളിക്കുന്ന ആന്‍ഡ്രോയിഡ് ആപ്പ്  രണ്ട് മോഡുകളില്‍ പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ ആക്റ്റീവ് ആയ കേസുകള്‍ കണ്ട് പിടിക്കാനും മറഞ്ഞിരിക്കുന്ന രോഗത്തെ കണ്ട് പിടിക്കാനും ഇത് സഹായിക്കുന്നു. ക്ഷയരോഗം ഉണ്ടെന്നു സംശയിക്കുന്നവരുടെ പൂര്‍ണ്ണ വിവരങ്ങള്‍ ആ സ്ഥലത്തു തന്നെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രേഖപ്പെടുത്താന്‍ സാധിക്കുന്നു എന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത. വിവിധ പരിശോധനകള്‍ (Sputum test), എക്‌സ് റേ തുടങ്ങി രോഗ നിര്‍ണയത്തിന്റെ വിവിധ ഘട്ടങ്ങളില്‍ എല്ലാം ഈ ആപ്പ്  ഉപയോഗിക്കാം.

ക്ഷയ രോഗവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന അപമാനഭീതി മൂലം പലരും തങ്ങള്‍ക്കു രോഗമുണ്ടെന്നും ചികിത്സ തേടുന്നുണ്ടെന്നും പറഞ്ഞു മുന്നോട്ട് വരാന്‍ മടിക്കുന്നതായി ഓപ്പറേഷന്‍ ആശയുടെ ഡെപ്യൂട്ടി ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ ആയ സൊനാലി ബത്ര പറയുന്നു. ഇങ്ങനെ മറഞ്ഞിരിക്കുന്ന വരെ പുറത്തു കൊണ്ട് വരാന്‍ ഈ ആപ്പ്് സഹായിക്കുന്നു. ഓരോ വര്‍ഷവും ഇന്ത്യയില്‍ 1.8 ദശലക്ഷം പേര്‍ക്കാണ് ക്ഷയരോഗം ബാധിക്കുന്നത്.

ഇന്ത്യയില്‍ ക്ഷയ രോഗം ഉണ്ടെന്ന് തിരിച്ചറിയപ്പെടാതെ പോകുന്ന ഏഴു ലക്ഷം പേരുണ്ട്. ലോകത്താകട്ടെ മൂന്ന് ലക്ഷം പേരാണ് രോഗം തിരിച്ചറിയപ്പെടാതെ പോകുന്നത്. ഇന്ത്യയിലെ ക്ഷയരോഗ നിയന്ത്രണ പരിപാടി പല കാരണങ്ങള്‍കൊണ്ട് വെല്ലുവിളികള്‍ നേരിടുന്ന ഒന്നാണ്. ചികിത്സയില്‍ നിന്നു കൊഴിഞ്ഞു പോകുന്നവരുടെ അളവ് കൂടുന്നതാണ് പ്രധാന കാരണം. ചികിത്സക്ക് ദീര്‍ഘ കാലം എടുക്കുന്നതും ആരോഗ്യ കേന്ദ്രങ്ങളിലേക്ക് അടിക്കടി സന്ദര്‍ശനം നടത്തേണ്ടതിനാലും ആകാം ഇത്. ധാരാളം രോഗികള്‍ ഇത് അസൗകര്യം ആയി കാണുകയും മരുന്നു കഴിക്കുന്നത് നിര്‍ത്തുകയും ചെയ്യുന്നു. ഇത് മരുന്നുകളുടെ പ്രതിരോധത്തിലേക്ക് നയിക്കും.

രണ്ടാമത്തെ പ്രശ്‌നം രോഗം തിരിച്ചറിയപ്പെടാതെ പോകുന്നു എന്നതാണ്. അപമാനഭീതിയാല്‍ ചികിത്സ തേടാന്‍ മടിക്കുന്നവര്‍, അവരെ മാത്രമല്ല കുടുംബത്തിലെ മറ്റുള്ളവരെയും അയല്‍പക്കക്കാരെയും കൂടിയാണ് അപകടത്തിലാക്കുന്നത്. രോഗം തിരിച്ചറിയാന്‍ സഹായിക്കുന്നതോടൊപ്പം കൃത്യമായ തുടര്‍ചികിത്സക്കും സഹായിക്കുന്ന ഈ മൊബൈല്‍ ആപ്പ് ഇതിനൊരു പരിഹാരം ആയേക്കും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സഹന ബിജു

സഹന ബിജു

ജേണലിസത്തിൽ ബിരുദാനന്തര ബിരുദം, എം ഫിൽ. മനോരമ ഓൺലൈനിൽ വെബ്‌ അസോസിയേറ്റ് ആയിരുന്നു. ഇപ്പോൾ സ്വതന്ത്ര മാധ്യമപ്രവർത്തക.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍