UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഇന്ത്യയിലെ ആദിവാസികളും ദളിതരും മുസ്ലിങ്ങളും നേരത്തെ മരിക്കുന്നു!

2004 മുതൽ 2014 വരെയുള്ള പത്തു വർഷക്കാലയളവിൽ മറ്റെല്ലാ സമുദായങ്ങളുടെയും ആയുസ്സിന്റെ നിലയിൽ പുരോഗമനപരമായ മാറ്റമുണ്ടായപ്പോൾ ആദിവാസികളുടേത് കുറയുകയാണുണ്ടായത്

ഇന്ത്യയിലെ മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് ആദിവാസികളും ദളിതരും മുസ്ലിങ്ങളും നേരത്തെ മരണത്തിന് കീഴടങ്ങുന്നതായി പഠനം. 43 വയസ്സാണ് രാജ്യത്തെ ആദിവാസികളുടെ ശരാശരി ആയുസ്സെന്ന് ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്‌ലിയിൽ വന്ന ലേഖനം കണക്കുകൾ വെച്ച് വിശദീകരിക്കുന്നു. ആരോഗ്യക്കുറവ്, മറ്റു സമുദായങ്ങളെ അപേക്ഷിച്ച് ആരോഗ്യ സേവനങ്ങളുടെ ലഭ്യതക്കുറവ്, പോഷകാഹാരക്കുറവ് തുടങ്ങിയ നിരവധി കാരണങ്ങളാണ് പഠനം കണ്ടെത്തിയിരിക്കുന്നത്.

2004 മുതൽ 2014 വരെയുള്ള പത്തു വർഷക്കാലയളവിൽ മറ്റെല്ലാ സമുദായങ്ങളുടെയും ആയുസ്സിന്റെ നിലയിൽ പുരോഗമനപരമായ മാറ്റമുണ്ടായപ്പോൾ ആദിവാസികളുടേത് കുറയുകയാണുണ്ടായത്. 2004ൽ ആദിവാസികളുടെ ആയുർദൈർഘ്യം ശരാശരി 45 ആയിരുന്നു! 2004ൽ ദളിതരുടെ ആയുർദൈർഘ്യം 42 ആയിരുന്നത് 2014ൽ എത്തിയപ്പോഴേക്ക് ആറു വർഷം ഉയർന്നു.

മുസ്ലിം ഒഴികെയുള്ള ഉയർന്ന ജാതിവിഭാഗങ്ങളിൽ പെട്ടവരുടെ ആയുർദൈർഘ്യം 2004ൽ ശരാശരി 55 ആയിരുന്നത് 2014 എത്തിയപ്പോൾ 60 ആയി ഉയർന്നു.

നാഷണൽ സാമ്പിൾ സർവ്വേ ഓഫീസ് ഡാറ്റാബേസ് ഉപയോഗിച്ച് സാമ്പത്തിക ശാസ്ത്രജ്ഞയായ വാണി കാന്ത് ബറുവയാണ് ‘Caste, Religion, and Health Outcomes in India, 2004-14’ എന്ന പഠനം നടത്തിയത്. ആദിവാസികൾ, ക്രിസ്ത്യാനികൾ, മുസ്ലിങ്ങളും മറ്റു പിന്നാക്ക വിഭാഗങ്ങളും, ഉയർന്ന സാമ്പത്തിക സ്ഥിതിയിലുള്ള മുസ്ലിങ്ങളും മറ്റു പിന്നാക്ക വിഭാഗങ്ങളും എന്നിങ്ങനെ വര്‍ഗ്ഗീകരണം നടത്തിയായിരുന്നു പഠനം. ഇവയെത്തന്നെ മതത്തെയും ചെയ്യുന്ന തൊഴിൽ തുടങ്ങിയവയെ ആധാരമാക്കിയും വര്‍ഗ്ഗീകരണം നടത്തിയിട്ടുണ്ട്.

വളരെ കുറഞ്ഞ പ്രായത്തിൽ തന്നെ മരണം സംഭവിക്കുന്നുവെങ്കിലും സ്വന്തം ആരോഗ്യത്തെപ്പറ്റി സംശയിക്കുന്നവർ ആദിവാസികൾക്കിടയിൽ വളരെ കുറവാണെന്ന് പഠനം കണ്ടെത്തുന്നു. തങ്ങള്‍ക്ക് ആരോഗ്യക്കുറവുണ്ടെന്ന് മനസ്സിലാക്കുന്നത് വളരെ ചുരുക്കം പേർ മാത്രമാണ്.

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് അനാരോഗ്യം കൂടുതലാണ് ഈ വിഭാഗങ്ങളിലെന്നും പഠനം പറയുന്നു. മതത്തെയോ സമുദായത്തെയോ ആസ്പദമാക്കിയല്ലാതെയുള്ള വിഭാഗീകരണത്തിൽ വരുന്ന വിഭാഗങ്ങളിൽ കൂലിപ്പണി ചെയ്യുന്നവരിൽ കൂടിയ ആരോഗ്യനില മെച്ചമാണെന്ന് (29%) പഠനം കണ്ടെത്തുന്നു. സ്വയംതൊഴിൽ ചെയ്യുന്നവരിലും സ്ഥിരം ശമ്പളക്കാരിലും ആരോഗ്യം താരതമ്യേന കുറവാണ് (26%).

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍