UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

രക്തദാനത്തില്‍ വിപ്ലവം ; ഇനി എ ഗ്രൂപ്പും സാര്‍വ്വത്രിക ദാതാക്കള്‍

ലോകമെമ്പാടും ഒ ഗ്രൂപ്പ് രക്തം ലഭിക്കുന്നതിന്റെ അളവില്‍ വലിയ കുറവാണുള്ളത്.

എല്ലാ ദിവസവും അമേരിക്കയിലെ ആശുപത്രികളില്‍ അടിയന്തിര ശസ്ത്രക്രിയകള്‍ക്കും നേരത്തെ നിശ്ചയിച്ച ഓപ്പറേഷനുകള്‍ക്കുമായി 16,500 ലിറ്റര്‍ രക്തമാണ് ദാനം ചെയ്യപ്പെടുന്നത്. എന്നാല്‍ രോഗിയുടെയും ദാതാവിന്റെയും രക്ത ഗ്രൂപ്പുകള്‍ തമ്മില്‍ ചേര്‍ന്നെങ്കില്‍ മാത്രമേ രക്തം ഉപയോഗിക്കാന്‍ കഴിയൂ. ഇപ്പോള്‍ മനുഷ്യന്റെ കുടലിലെ ബാക്ടീരിയകളെ കുറിച്ച് വിശകലനം ചെയ്യുന്ന ഗവേഷകര്‍ രണ്ട് എന്‍സൈമുകള്‍ ഉത്പാദിപ്പിക്കുന്ന പുതിയതരം സൂക്ഷ്മാണുക്കളെ കണ്ടെത്തിയിരിക്കുകയാണ്. അത് ‘എ ഗ്രൂപ്പ്’ രക്തത്തെ കൂടുതല്‍ സാര്‍വ്വത്രികമായി ഉപയോഗിക്കാവുന്ന മറ്റൊരു ഗ്രൂപ്പാക്കി മാറ്റാന്‍ സഹായിക്കുമെന്നാണ് അവകാശപ്പെടുന്നത്. അങ്ങിനെ സംഭവിച്ചാല്‍ അത് രക്തദാനത്തിലും രക്തപ്പകര്‍ച്ചയിലും വിപ്ലവം സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ചുവന്ന രക്താണുക്കളുടെ ആവരണത്തില്‍ ചില പ്രത്യേകതരം ആന്റിജനുകള്‍ [ഒരു പ്രോട്ടീന്‍ പദാര്‍ത്ഥം] കാണപ്പെടുന്നു. അവയെ A ആന്റിജനെന്നും B ആന്റിജനെന്നും രണ്ടായി തിരിച്ചിരിക്കുന്നു. ഇവയുടെ സാന്നിധ്യമോ അസാനിധ്യമോ അടിസ്ഥാനമാക്കിയാണ് രക്തഗ്രൂപ്പുകളെ തരംതിരിക്കുക. A ആന്റിജന്‍ ഉള്ള രക്തം ‘A’ ഗ്രൂപ്പെന്നും, B ആന്റിജന്‍ ഉള്ളത് ‘B’ ഗ്രൂപ്പെന്നും ഇവ രണ്ടുമുള്ളത് ‘AB’ ഗ്രൂപ്പെന്നും, ഇവ രണ്ടും ഇല്ലാത്തത് ‘O’ ഗ്രൂപ്പെന്നും അറിയപ്പെടുന്നു.

ടൈപ്പ് A ഉള്ള ഒരാള്‍ക്ക് ടൈപ്പ് B രക്തം ലഭിക്കുകയാണെങ്കില്‍ ബ്ലഡ് ആന്റിജനുകള്‍ ചുവന്ന രക്താണുക്കളെ ആക്രമിച്ച് രോഗപ്രതിരോധ സംവിധാനം തകര്‍ക്കും. എന്നാല്‍ ടൈപ്പ് O സെല്ലുകളില്‍ ഈ ആന്റിജനുകള്‍ ഇല്ലാത്തതിനാല്‍ B രക്ത ഗ്രൂപ്പ് ആരിലേക്കും കൈമാറാന്‍ കഴിയും. അതുകൊണ്ടാണ് ഈ ‘സാര്‍വത്രിക’ ഗ്രൂപ്പ് എമര്‍ജന്‍സി റൂമുകളിലെ താരമാകുന്നത്. അപകടത്തില്‍പ്പെട്ടയാളുടെ രക്ത ഗ്രൂപ്പ് നിര്‍ണ്ണയിക്കാന്‍ നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും സമയമില്ലാത്ത അവസ്ഥ വരുമ്പോള്‍ എളുപ്പത്തില്‍ ആശ്രയിക്കുന്നത് ഒ ഗ്രൂപ്പിനെയാണ്. ലോകമെമ്പാടും ഒ ഗ്രൂപ്പ് രക്തം ലഭിക്കുന്നതിന്റെ അളവില്‍ വലിയ കുറവാണുള്ളത്.

ഈ പ്രതിസന്ധിയെ മറികടക്കാനാണ് ഏറ്റവും സാധാരണയായി കണ്ടുവരുന്ന രണ്ടാമത്തെ രക്ത ഗ്രൂപ്പായ എ-യില്‍ ശാസ്ത്രജ്ഞര്‍ പരീക്ഷണം തുടരുന്നത്. എ-യെ നിര്‍ണ്ണയിക്കുന്ന ആന്റിജനുകള്‍ നീക്കംചെയ്യാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എന്നാല്‍ അത് പൂര്‍ണ്ണമായും വിജയിച്ചിട്ടില്ല. എന്നാലിപ്പോള്‍, കാനഡയിലെ വാന്‍കൂവറിലുള്ള ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാലയിലെ (യുബിസി) കെമിക്കല്‍ ബയോളജിസ്റ്റായ സ്റ്റീഫന്‍ വിഥേഴ്സിന്റെ നേതൃത്വത്തിലുള്ള സംഘം മനുഷ്യ കുടലിലുള്ള ബാക്ടീരിയകളെ ഉപയോഗിച്ചു നടത്തിയ പരീക്ഷണങ്ങളാണ് പ്രതീക്ഷ നല്‍കുന്നത്. ഈ സൂക്ഷ്മാണുക്കളില്‍ ചില മ്യൂസിന്‍സ് എന്ന് വിളിക്കപ്പെടുന്ന ഷുഗര്‍-പ്രോട്ടീന്‍ കോമ്പോകളെ ഭക്ഷിക്കും. ചുവന്ന രക്താണുക്കളെ നിയന്ത്രിക്കുന്ന വസ്തുവാണ് മ്യൂസിന്‍സ്. മ്യൂസിനുകള്‍ ആഗിരണം ചെയ്യുന്ന ബാക്ടീരിയല്‍ എന്‍സൈമുകളെ എന്‍കോഡുചെയ്യുന്ന ജീനുകള്‍ വേര്‍തിരിച്ചെടുത്താണ് പരീക്ഷണം നടത്തുന്നത്. എ-യെ നിര്‍ണ്ണയിക്കുന്ന ആന്റിജന്‍ നീക്കം ചെയ്യാന്‍ അവക്ക് കഴിഞ്ഞാല്‍ അത് വലിയ വിജയമായിരിക്കും. എന്നാല്‍ അത് രക്തത്തിലെ മറ്റൊന്നിലും മാറ്റം വരുത്തില്ലെന്ന് ഉറപ്പുവരുത്തലാണ് പ്രധാന കടമ്പ.

Read More : സ്മാര്‍ട് ഫോണിൽ തല പൂഴ്ത്തുന്നവര്‍ സൂക്ഷിക്കുക, കാത്തിരിക്കുന്നത് ടെക് നെക്ക് മാത്രമല്ല, കഴുത്തിലെ ‘കൊമ്പ്’ കൂടിയാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍