UPDATES

ഹെല്‍ത്ത് ട്രെന്‍ഡ്‌സ് ആന്‍ഡ് ന്യൂസ്

കൊളസ്‌ട്രോള്‍ എന്ന അപകടകാരിയെ തിരിച്ചറിയാം

പുകവലി, രക്തസമ്മര്‍ദം, പൊണ്ണത്തടി, മദ്യപാനം, മാനസികസമ്മര്‍ദം എന്നിവയൊക്കെ ഒരുമിച്ചുവരുമ്പോഴാണ് കൊളസ്‌ട്രോള്‍ പ്രശ്‌നമാകുന്നത്.

മാറിവരുന്ന ജീവിതശൈലിയും ഭക്ഷണശീലവുമാണ് കൊളസ്‌ട്രോളിനെ ഒരു രോഗമാക്കിത്തീര്‍ക്കുന്നത്. ശരീരത്തിലുള്ള കൊളസ്‌ട്രോളിന്റെ 70 ശതമാനം കരളില്‍ ഉത്പാദിപ്പിക്കുന്നതും 30 ശതമാനം ഭക്ഷണത്തില്‍നിന്നു ലഭിക്കുന്നതുമാണ്. എന്നാല്‍ ശാരീരികപ്രവര്‍ത്തനങ്ങള്‍ക്ക് അവശ്യംവേണ്ട ഘടകമാണ് കൊളസ്‌ട്രോള്‍.

ഹൃദയാരോഗ്യത്തെ ബാധിക്കുന്ന ഒട്ടനവധി ഘടകങ്ങളില്‍ ഒന്നാണ് കൊളസ്‌ട്രോള്‍. പുകവലി, രക്തസമ്മര്‍ദം, പൊണ്ണത്തടി, മദ്യപാനം, മാനസികസമ്മര്‍ദം എന്നിവയൊക്കെ ഒരുമിച്ചുവരുമ്പോഴാണ് കൊളസ്‌ട്രോള്‍ പ്രശ്‌നമാകുന്നത്.കൊളസ്‌ട്രോള്‍ കൂടുമ്പോള്‍ കാര്യമായ ലക്ഷണങ്ങള്‍ ഉണ്ടാകില്ല. ചിലര്‍ക്ക് ആദ്യഘട്ടത്തില്‍ കഴുത്തിനുപിന്നില്‍ ഉളുക്കുപോലെ കഴപ്പുണ്ടാകാറുണ്ട്.

ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിലാണ് തടസ്സമെങ്കില്‍ നെഞ്ചുവേദനയും പടികയറുമ്പോള്‍ കിതപ്പും ഉണ്ടാകാറുണ്ട്. തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിലാണ് തടസ്സമെങ്കില്‍ പക്ഷാഘാതസാധ്യത കൂടും. കാലിലേക്കുള്ളതാണെങ്കില്‍ കൂടുതല്‍ സമയം നടക്കുമ്പോള്‍ കഴപ്പും വേദനയും അനുഭവപ്പെടാറുണ്ട്. എണ്ണയില്‍ വറുത്ത ഭക്ഷണം, ചുവന്ന ഇറച്ചികൊണ്ടുള്ള വിഭവങ്ങള്‍, കൊഴുപ്പടങ്ങിയ ജങ്ക് ഫുഡുകള്‍ എന്നിവ കുറയ്ക്കണം. ആരോഗ്യവാനാണെങ്കില്‍ ദിവസം രണ്ടു മുട്ട കഴിക്കാം.

കൊളസ്‌ട്രോള്‍ പരിശോധന പലതരത്തിലുണ്ട്.എച്ച്.ഡി.എല്‍., എല്‍.ഡി.എല്‍. ട്രൈഗ്ലിസറൈഡ്, വി.എല്‍.ഡി.എല്‍. എന്നിങ്ങനെ കൊളസ്‌ട്രോളിലെ വിവിധഘടകങ്ങള്‍ പരിശോധിച്ചാണ് ചികിത്സ നിര്‍ദേശിക്കുന്നത്. ഇതില്‍ എച്ച്.ഡി.എല്‍. ഹൃദയാരോഗ്യത്തിന് ഉത്തമവും എല്‍.ഡി.എല്‍. പ്രശ്നക്കാരനുമാണ്.വ്യായാമമില്ലാത്തവര്‍, തൈറോയ്ഡ് ഹോര്‍മോണ്‍ തകരാറുള്ളവര്‍ എന്നിവര്‍ക്ക് എച്ച്.ഡി.എല്‍. കൊളസ്‌ട്രോള്‍ കുറവായിരിക്കും.ആരോഗ്യമുള്ള യുവാക്കള്‍ക്ക് എല്‍.ഡി.എല്‍. 190 വരെ എത്തിയാലും കുഴപ്പമില്ല. മുന്‍പ് ഹൃദയാഘാതം വന്നവരോ ആന്‍ജിയോപ്ലാസ്റ്റി ചെയ്തവരോ ആണെങ്കില്‍ എല്‍.ഡി.എല്‍. കുറഞ്ഞിരിക്കേണ്ടതുണ്ട്.

എന്നാല്‍ കൊളസ്‌ട്രോളിന് മരുന്നുകള്‍ ഉപയോഗിച്ചുതുടങ്ങിയാല്‍ പെട്ടെന്നു നിര്‍ത്തരുത്. തുടര്‍പരിശോധനകള്‍ നടത്തി കുറവുണ്ടെന്നു കണ്ടാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഡോസ് കുറച്ചശേഷം പതിയെ നിര്‍ത്താം. പെട്ടെന്നു നിര്‍ത്തിയാല്‍ വേഗത്തില്‍ പഴയപടിയാവാന്‍ സാധ്യതയുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍