UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

താലസീമിയ; അറിവും പ്രതിരോധവും

താലസീമിയ രോഗം വരാനുള്ള സാധ്യത നിങ്ങളുടെ കുട്ടിയ്ക്ക് ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഇടക്കിടെ രക്തപരിശോധന നടത്തണം

രക്തവുമായി ബന്ധപ്പെട്ട ജനിതകരോഗമാണ് താലസീമിയ (Thalassaemia). ഹീമോഗ്ലോബിന്‍ ഉത്പാദനത്തിന് സഹായിക്കുന്ന ജീനുകളുടെ കുറവ് അല്ലെങ്കില്‍ അവയ്ക്കുണ്ടായ പ്രശ്‌നങ്ങള്‍ എന്നിവയിലൂടെ ഈ അസുഖം പ്രത്യക്ഷപ്പെടുന്നു. ഈ കോശങ്ങളുടെ പരസ്പര പ്രവര്‍ത്തനത്തിന്റെയും പരിവര്‍ത്തനത്തിന്റെയും തോതിന് അനുസരിച്ചാണ് രോഗവ്യാപ്തി. ലോകമെമ്പാടും ആയിരക്കണക്കിന് താലസീമിയ രോഗികള്‍ ഉണ്ട്. പക്ഷെ, ക്യാന്‍സര്‍ അല്ലെങ്കില്‍ പ്രമേഹരോഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ പകുതി പോലും പ്രാധാന്യം ഈ അസുഖത്തിന് നല്‍കുന്നില്ല.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഇന്ത്യയില്‍ മാത്രം 4 മില്യണ്‍ താലസീമിയ രോഗികള്‍ ഉണ്ട്. ‘ബോധവത്കരണവും പ്രതിരോധവും വേഗത്തിലാക്കണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. താലസീമിയ പിടിപെട്ടാല്‍ ചുവന്ന രക്താണുക്കളുടെ ഉത്പാദനം കുറയും. അതിനാല്‍ ആരോഗ്യം നിലനിര്‍ത്താന്‍ 2-3 ആഴ്ചയില്‍ ആര്‍.ബി.സി, രക്തത്തിലേക്ക് ട്രാന്‍സ്ഫ്യൂഷന്‍ വഴി എത്തിക്കണം.

താലസീമിയ പലതരം

ജനിതക രോഗമാണിത്. മാതാപിതാക്കളില്‍ ഒരാളാണ് വാഹകരെങ്കില്‍ കുട്ടിക്കാലത്ത് തന്നെ രോഗം ഉണ്ടായേക്കാം. ഈ രോഗം ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതാണ് ചികിത്സാരംഗം നേരിടുന്ന പ്രതിസന്ധി. കുടുംബത്തില്‍ മറ്റേതെങ്കിലും താലസീമിയ രോഗിയുണ്ടെങ്കില്‍ ഇടക്കിടെ നടത്തുന്ന പരിശോധനയിലൂടെ രോഗം കണ്ടെത്താം.

ആല്‍ഫ (Alpha ) താലസീമിയ, ബീറ്റ (Beta) താലസീമിയ എന്നിവയാണ് മറ്റ് രണ്ട് തരം. ആല്‍ഫ താലസീമിയ രോഗികളുടെ ഒരു ആല്‍ഫാഗ്ലോബിന്‍ ജീനിന്നും ബീറ്റ താലസീമിയ രോഗികളുടെ ബീറ്റഗ്ലോബിന്‍ ജീനിനും ആയിരിക്കും തകരാറ് സംഭവിക്കുക. ഇവയ്ക്ക് വിവിധ സബ് – ടൈപ്പുകളും ഉണ്ട്.

അച്ഛനും അമ്മയും താലസീമിയ രോഗികളാണെങ്കില്‍ 25% ആണ് കുട്ടിയെ ബാധിക്കാനുള്ള സാധ്യതയുണ്ട്.

താലസീമിയ ഇന്ത്യയില്‍

ലോകത്തില്‍ ഏറ്റവുമധികം താലസീമിയ രോഗികളുള്ള രാജ്യമാണ് ഇന്ത്യ. പ്രതിവര്‍ഷം 10,000 കുട്ടികള്‍ രോഗികളായ് തന്നെ ജനിക്കുന്നു. മരുന്നും ഭക്ഷണവും കൃത്യമായി ലഭിക്കാതെ 50% പേരും 20 വയസാകുമ്പോഴേക്കും മരിച്ചു പോകുന്നതാണ് അവസ്ഥ. നാല് മില്യണ്‍ താലസീമിയ രോഗവാഹകരും 100000 രോഗികളുമാണ് ഇന്ത്യയിലുള്ളത്.

രോഗലക്ഷണങ്ങള്‍

വിളര്‍ച്ച,ക്ഷീണം, എല്ലിന് ബലക്കുറവും രൂപത്തിലെ വ്യത്യാസവും, വിളറിയ മഞ്ഞ നിറം ബാധിച്ച ചര്‍മ്മം, വളര്‍ച്ചാ കുറവ്, പ്രതിരോധ ശേഷിക്കുറവ്, ഇരുമ്പിന്റെ അംശം കൂടുക, ഹൃദ്രോഗം. Hb electro phoresis/ Hb A2 എന്ന രക്ത പരിശോധനയിലൂടെ ഈ രോഗം കണ്ടെത്താനാകും

എങ്ങനെ പ്രതിരോധിക്കാം?

താലസീമിയ രോഗം വരാനുള്ള സാധ്യത നിങ്ങളുടെ കുട്ടിയ്ക്ക് ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഇടക്കിടെ രക്തപരിശോധന നടത്തണം. കരിയര്‍ ജനറ്റിക് ടെസ്റ്റ് (CGT) എന്നാണ് ഈ ടെസ്റ്റിന്റെ പേര്. താലസീമിയ രോഗികളായ ദമ്പതികള്‍, ആരോഗ്യമുള്ള കുഞ്ഞിനായ് മുന്‍കൂട്ടി ചികിത്സകള്‍ ചെയ്യേണ്ടതാണ്.

രോഗികള്‍ ചെയ്യേണ്ടത്

അണുബാധയൊന്നും ഏല്‍ക്കരുത്. പ്രതിരോധ മരുന്നുകള്‍ കൃത്യമായി ഉപയോഗിക്കണം. ഇരുമ്പിന്റെ അംശം കുറഞ്ഞ തോതില്‍ ഉള്‍പ്പെട്ട ഭക്ഷണമാണ് താലസീമിയ രോഗികള്‍ക്ക് നിര്‍ദ്ദേശിക്കുന്നത്. വ്യായാമം, ആരോഗ്യകരമായ ഭക്ഷണ ശീലം എന്നിവ രോഗത്തോട് പൊരുതാന്‍ സഹായിക്കും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍