UPDATES

ഓഫ് ബീറ്റ്

അസ്വസ്ഥതയില്ലെങ്കില്‍ നിങ്ങള്‍ പീഡിപ്പിക്കപ്പെട്ടില്ല എന്ന് അവര്‍ കരുതും: പൊതുസമൂഹത്തിന്റെ ബലാത്സംഗ ചിന്തകള്‍

നിങ്ങള്‍ അസ്വസ്ഥരാണെങ്കില്‍ നിങ്ങള്‍ക്ക് ഭ്രാന്താണ് എന്ന് പറയും. അസ്വസ്ഥത പ്രകടിപ്പിച്ചില്ലെങ്കില്‍ അല്ലെങ്കില്‍ അത്ര അസ്വസ്ഥരല്ലെങ്കില്‍ നിങ്ങള്‍ ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ല എന്ന് ആളുകള്‍ കരുതും

ലൈംഗികാതിക്രമം നിങ്ങളെ എങ്ങനെയാണ് ബാധിച്ചത്. സെനറ്റര്‍ ഡയാനെ ഫീന്‍സ്റ്റീന്‍, വ്യാഴാഴ്ചത്തെ സെനറ്റ് ജുഡീഷ്യല്‍ കമ്മിറ്റി ഹിയറിംഗിനിടെ ക്രിസ്റ്റീന്‍ ബ്ലാസി ഫോര്‍ഡിനോട് ചോദിച്ചതാണ്. ജസ്റ്റിസ് ബ്രെറ്‌റ കവനോവിനെതിരായ അവര്‍ ഉന്നയിക്കുന്ന ലൈംഗിക പീഡന ആരോപണം സംബന്ധിച്ചാണ് ചോദ്യം. ലൈംഗിക പീഡനം അനുഭവിച്ചവര്‍ക്ക് ഇതിന് ഉത്തരമുണ്ടാകും എന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. ആംക്‌സൈറ്റി (അമിത ഉത്കണ്ഠ), ഫോബിയ, പി ടി എസ് ഡി (പോസ്റ്റ് ട്രൊമാറ്രിക് സ്ട്രസ് ഡിസ്ഓര്‍ഡര്‍) പോലുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയവയെല്ലാം ബാധിക്കുന്നുണ്ട്. അതേസമയം ഒരു റിസര്‍ച്ച് സൈക്കോളജിസ്റ്റായ ക്രിസ്റ്റീന്‍ ബ്ലാസി ഫോര്‍ഡ് പറയുന്ന ലൈംഗിക പീഡനത്തിന് ഇരയാവുന്നവരുടെ മാനസികാവസ്ഥ വ്യത്യസ്തമായിരിക്കും എന്നാണ്. പലപ്പോഴും സ്ത്രീകള്‍ക്ക് പീഡനം സംബന്ധിച്ച് അധികൃതര്‍ക്ക് പരാതി നല്‍കാനോ വേണ്ടപ്പെട്ടവരോട് പോലും പറയാനോ കഴിയാറില്ലെന്ന് ഗവേഷകര്‍ പറയുന്നു.

ഇരകളുടെ അവസ്ഥ പല തരത്തിലായിരിക്കും. എന്നാല്‍ അവര് എങ്ങനെ പെരുമാറണം എന്നത് സംബന്ധിച്ച ഒരു പൊതുധാരണ നിലവിലുണ്ട്. അങ്ങനെയല്ലാത്ത പക്ഷം അവര്‍ അവിശ്വസിക്കപ്പെടുന്നു – സൈക്കോളജി ഓഫ് വയലന്‍സ് എന്ന ജേണലിന്റെ എഡിറ്റര്‍ അന്റോണിയ അബ്ബെ പറയുന്നു. ലൈംഗികാതിക്രമങ്ങളെക്കുറിച്ച് പഠിക്കുന്ന ജോര്‍ജിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ കെവിന്‍ മൈക്കിള്‍ സ്വാര്‍ട്ട് ഔട്ട് ഇതിനോട് യോജിക്കുന്നു. ഗവേഷണങ്ങള്‍ പറയുന്നത് ആളുകളുടെ ധാരണയ്ക്കനുസരിച്ചല്ല ഇരകളുടെ പ്രതികരണം വരുന്നത് എന്ന് വരുമ്പോള്‍ ലൈംഗിക പീഡനമൊന്നും നടന്നിട്ടില്ലെന്നും കാര്യമായ പീഡനം പോലും നടന്നിട്ടില്ലെന്നു വലിയൊരു വിഭാഗം കരുതുന്നു. ഇവര്‍ ഇരയുടെ വെളിപ്പെടുത്തലുകളെ അവിശ്വസിക്കുന്നു.


സെനറ്റ് ജുഡഷ്യല്‍ കമ്മിറ്റി ഹിയറിംഗിനിടെ ക്രിസ്റ്റീന്‍ ബ്ലാസി ഫോര്‍ഡ്

നിങ്ങളെ ബാധിച്ചിരിക്കുന്ന പി ടി എസ് ഡിയും അമിത ഉത്കണ്ഠയും ലൈംഗികാതിക്രമം മൂലം ഉണ്ടായതാണ് എന്ന് എങ്ങനെ ഉറപ്പിച്ചുപറയാനാകും എന്നാണ് വ്യാഴാഴ്ചത്തെ ഹിയറിംഗിനിടെ പ്രോസിക്യൂട്ടര്‍ റേച്ചല്‍ മിച്ചല്‍, ഡോ.ബ്ലാസിയോട് ചോദിച്ചത്. ക്രിസ്റ്റീന്‍ ബ്ലാസി ഫോര്‍ഡ് സംശയങ്ങളില്ലാതെ ഉറപ്പിച്ച് പറഞ്ഞത് അതെ എന്നാണ്. എന്നാല്‍ എല്ലാ ഇരകളെ സംബന്ധിച്ചും ഇതായിരിക്കണമെന്നില്ല സാഹചര്യം. പലരും ഇങ്ങനെയാണ് തങ്ങള്‍ നേരിട്ട അതിക്രമം അധികൃതരെ അറിയിക്കുന്നതില്‍ മടിച്ചുനില്‍ക്കുന്നത് – ഡോ.സ്വാര്‍ട്ട് ഔട്ട് പറയുന്നു.

താന്‍ നേരിട്ട പീഡനം പുറത്തുപറയേണ്ട കാര്യമില്ലെന്ന് ഇരകള്‍ക്ക് തോന്നുന്നു. പലപ്പോഴും കുറ്റാരോപിതന്റെ പ്രവര്‍ത്തനങ്ങളേക്കാളും പെരുമാറ്റങ്ങളേക്കാളും ഇരകളുടെ പ്രതികരങ്ങളെ അടിസ്ഥാനമാക്കിയാണ് ലൈംഗിക പീഡനം സംബന്ധിച്ച പൊതുജനാഭിപ്രായം രൂപീകരിക്കപ്പെടുന്നത് – സോഷ്യല്‍ സൈന്റിസ്റ്റായ നീല്‍ മലാമത്ത് പറയുന്നു. നിങ്ങള്‍ അസ്വസ്ഥരാണെങ്കില്‍ നിങ്ങള്‍ക്ക് ഭ്രാന്താണ് എന്ന് പറയും. അസ്വസ്ഥത പ്രകടിപ്പിച്ചില്ലെങ്കില്‍ അല്ലെങ്കില്‍ അത്ര അസ്വസ്ഥരല്ലെങ്കില്‍ നിങ്ങള്‍ ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ല എന്ന് ആളുകള്‍ കരുതും – അരിസോണ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ.മേരി കോസ് അഭിപ്രായപ്പെട്ടു.

വായനയ്ക്ക്: https://goo.gl/2SaLWh

നാന പടേക്കറുടെ നിര്‍ദേശ പ്രകാരം ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും നേരിട്ട അക്രമത്തെക്കുറിച്ച് തനുശ്രീ ദത്ത

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍