UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

വീഗന്‍ ഡയറ്റില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍ അറിയാം

തലച്ചോറിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് അത്യാവശ്യമായ ഘടകമാണ് കോളിന്‍.

മല്‍സ്യം, മാസം, മുട്ട, പാല്‍ ഉല്‍പന്നങ്ങള്‍ എന്നിവ പൂര്‍ണമായും ഉപേക്ഷിച്ച് സസ്യാഹാരം മാത്രം ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് വീഗന്‍ ഡയറ്റ് എന്നറിയപ്പെടുന്നത്. ബോളിവുഡിലെയും മറ്റും പല സെലിബ്രിറ്റികളും ഈ ഡയറ്റിലേക്ക് മാറിയിട്ടുണ്ട്. എന്നാല്‍ യുഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിനിലെ ഗവേഷകര്‍ മുന്നറിയിപ്പ് തരുന്നു, വീഗന്‍ ഡയറ്റ് പിന്തുടരുന്നത് അപകടകരമാണ്. ഇത് നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കും എന്നാണ്.

തലച്ചോറിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് അത്യാവശ്യമായ ഘടകമാണ് കോളിന്‍. ശരീരത്തില്‍ സ്വാഭാവികമായി ഇത് ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ഇത് വളരെ ചെറിയ അളവില്‍ മാത്രമായിരിക്കും ചിലരില്‍. ഇവര്‍ ഭക്ഷണത്തിലൂടെ ഈ ഘടകം ആഗിരണം ചെയ്തില്ലെങ്കില്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. കോളിന്‍ ഘടകം ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്നത് മല്‍സ്യം, മാംസം, പാലുല്‍പന്നങ്ങള്‍ എന്നിവയിലാണ്.

മല്‍സ്യവും മാംസവും കഴിച്ചില്ലെങ്കിലും പാലുല്‍പന്നങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കരുത്. ഇതു കൂടി ഉപേക്ഷിച്ചാല്‍ ശരീരത്തിനു വേണ്ട കോളിന്‍ എന്ന ഘടകം ആവശ്യത്തിനു ലഭിക്കാതെ വരും. ഇത് നിങ്ങളുടെ ചിന്താശക്തി, ഓര്‍മശക്തി, പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനുള്ള ശേഷി എന്നിവയെ ദോഷകരമായി ബാധിക്കും. അതുകൊണ്ട് സെലിബ്രിറ്റികളെ അതേ പടി കോപ്പിയടിച്ച് വീഗന്‍ ഡയറ്റ് പിന്തുടരുന്നതിനു മുന്‍പേ നിങ്ങളുടെ ഡോക്ടറുമായി വിശദമായി സംസാരിച്ച് ശരീരത്തിന് അതിനുള്ള ശേഷി ഉണ്ടോയെന്ന് ഉറപ്പുവരുത്തണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍