UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

വീഗനാകുന്നതിലും നല്ലത് വെജിറ്റേറിയന്‍ ആക്കുന്നതാണ്: എന്തുകൊണ്ടെന്ന് അറിയണ്ടേ?

വീഗന്‍ രീതികളിലേക്ക് മാറുന്നവര്‍, സോയ മില്‍ക്, ആല്‍മണ്ട് മില്‍ക്, കാഷ്യു നട്ട് മില്‍ക് എന്നിവയൊക്കെ ഡയറ്റിന്റെ ഭാഗമാക്കേണ്ടി വരും

ആഹാരക്രമത്തില്‍ ചില ചിട്ടകള്‍ പാലിക്കുന്നവരാണ് ഭൂരിഭാഗവും. വീഗന്‍ (vegan) എന്ന പദം പരിചിതമാണെങ്കിലും വെജിറ്റേറിയന്മാരില്‍ നിന്ന് ഇവര്‍ക്കുള്ള വ്യത്യാസം പലര്‍ക്കുമറിയില്ല. മറ്റ് ചിലര്‍ക്കാകട്ടെ, വീഗനിസത്തെപ്പറ്റിയുള്ളത് ഏതാനും അബദ്ധ ധാരണകളും. ഇത് വായിക്കൂ –
വീഗന്‍ എന്നാല്‍ – പഴം, പച്ചക്കറി, ധാന്യങ്ങള്‍, നട്ട്‌സ് എന്നിവയാണ് ഡയറ്റ് ചാര്‍ട്ടിലുള്ളത്. മാംസം, പാല്‍, പാലുത്പന്നങ്ങള്‍, ജലാറ്റിന്‍, തേന്‍, ആല്‍ബുമിന്‍, മോര്, തൈര് എന്നിവ ഒരു വീഗന്‍ ഡയറ്റില്‍ നിഷിദ്ധമാണ്. ആരോഗ്യത്തിന് അതിപ്രധാനമായ ഘടകങ്ങള്‍ ഉള്‍പ്പെട്ട ചില ഭക്ഷണങ്ങള്‍ ഉപേക്ഷിക്കുന്നതിനാല്‍ ന്യുട്രീഷ്യന്‍ ലെവലില്‍ നല്ല ശ്രദ്ധ വേണം.

വെജിറ്റേറിയന്‍-ഭൂമി ശാസ്ത്രപരമായി വെജിറ്റേറിയന്‍ ഭക്ഷണ രീതിക്ക് അനുയോജ്യമായ പ്രദേശമാണ് ഇന്ത്യ. കാര്‍ഷിക സമൃദ്ധിയുള്ള പ്രദേശവും. പഴം, പച്ചക്കറി എന്നിവക്ക് പുറമെ പാല്‍, പാലുത്പന്നങ്ങള്‍, ധാന്യം, നട്ട്‌സ് എല്ലാം വെജിറ്റേറിയന്‍ ഡയറ്റില്‍ ഉള്‍പ്പെടും. ലീഗനെക്കുറിച്ച് പൊതുവെയുള്ള ചില സംശയങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും ഇനി പറയുന്നവയാണ്.

ഭാരം കുറയ്ക്കാന്‍ ഏതാണ് ഉത്തമം

സംശയം വേണ്ട – വീഗന്‍ ഡയറ്റ്. പാലുത്പന്നങ്ങള്‍ ഒഴിവാക്കുന്നതിനാല്‍ ശരീരഭാരം കുറഞ്ഞിരിക്കും. ഉയര്‍ന്ന കലോറി ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ (പാല്‍, പനീര്‍ etc) ഒഴിവാക്കുന്നതാണ് ഭാരം കുറയാന്‍ ഉത്തമ മാര്‍ഗം.

ആരോഗ്യത്തിന് !

രണ്ട് ശീലവും ഒരേ പോലെ ആരോഗ്യത്തിന് നല്ലതാണ്. പക്ഷെ, ശ്രദ്ധ വേണം. ഒമേഗ-3, വൈറ്റമിന്‍ D& B12, പ്രോട്ടീന്‍ എന്നിവ ഈ രണ്ട് ഡയറ്റും വേണ്ട വിധം പ്രദാനം ചെയ്യുന്നില്ല. അതിനനുസരിച്ച് ഡയറ്റ് ചാര്‍ട്ട് ക്രമീകരിക്കാന്‍ ശ്രദ്ധിക്കണം.

ഏതാണ് സൗകര്യം?

ഇന്ത്യയില്‍, വീഗനാകുന്നതിലും നല്ലത് വെജിറ്റേറിയന്‍ ആക്കുന്നതാണ്. വീഗന്‍ രീതികളിലേക്ക് മാറുന്നവര്‍, സോയ മില്‍ക്, ആല്‍മണ്ട് മില്‍ക്, കാഷ്യു നട്ട് മില്‍ക് എന്നിവയൊക്കെ ഡയറ്റിന്റെ ഭാഗമാക്കേണ്ടി വരും. ലഭ്യത, വില തുടങ്ങി സാധാരണക്കാരനെ ബാധിക്കുന്ന പ്രശ്നങ്ങളുമുണ്ടാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍