UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

പ്രമേഹരോഗികള്‍ക്ക് ഇന്‍സുലിനിന്റെ അളവ് മെച്ചപ്പെടുത്താന്‍ വാള്‍നട്ട്!

ഒമേഗ-3 ഫാറ്റി ആസിഡിന്റെ കലവറയാണ് വാള്‍നട്ട്. ഇരുമ്പ്, സെലേനിയം, കാല്‍സ്യം, സിങ്ക്, വിറ്റാമിന്‍ E, ബി തുടങ്ങി ശരീരത്തിന് ആവശ്യമായ നിരവധി ഘടകങ്ങളും ധാരാളമായി അടങ്ങിയിരിക്കുന്നു.

ഒരു മനുഷ്യന്റെ തലച്ചോറിന് സമാനമായ ആകൃതിയാണ് വാള്‍നട്ടിന്. ഉള്ളിലുള്ളത് ശരീരത്തിന് ഉപയോഗയോഗ്യമായ കൊഴുപ്പ്. സാധാരണ നട്‌സ് രൂപത്തിലോ റോസ്റ്റ് ചെയ്‌തോ കഴിക്കാവുന്ന ഇവ പ്രമേഹരോഗികള്‍ ഉത്തമമായ ഒന്നാണ്. ഒമേഗ-3 ഫാറ്റി ആസിഡിന്റെ കലവറയാണ് വാള്‍നട്ട്. ഇരുമ്പ്, സെലേനിയം, കാല്‍സ്യം, സിങ്ക്, വിറ്റാമിന്‍ E, ബി തുടങ്ങി ശരീരത്തിന് ആവശ്യമായ നിരവധി ഘടകങ്ങളും ധാരാളമായി അടങ്ങിയിരിക്കുന്നു.

യേല്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിന്‍ കെയര്‍ (Yale University School of Medicine Care) ആണ് ടൈപ്പ് 2 പ്രമേഹരോഗികള്‍ ആഹാരത്തില്‍ വാള്‍നട്ട് ഉള്‍പ്പെടുത്തേണ്ട ആവശ്യകത കണ്ടെത്തിയത്. രക്തക്കുഴലുകളുടെ പ്രവര്‍ത്തനത്തില്‍ നല്ല രീതിയില്‍ ഉണ്ടാകുന്ന മാറ്റമാണ് പ്രയോജനം. 8 ആഴ്ചയില്‍ 56 ഗ്രാം വാള്‍നട്ട് എന്ന അളവ് പ്രമേഹക്കാരില്‍ മികച്ച നേട്ടമുണ്ടാക്കിയെന്ന് ഗവേഷകര്‍ പറയുന്നു.

ടൈപ്പ് 2 പ്രമേഹക്കാരുടെ ശരീരത്തില്‍ ഇന്‍സുലിന്റെ അളവ് വര്‍ധിക്കാന്‍ ഇവ കഴിക്കുന്നത് നല്ലതാണത്രേ! യൂറോപ്യന്‍ ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷന്‍ (European Journal Of Clinical Nutrition) ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഒരു വര്‍ഷം 30 ഗ്രാം വാള്‍നട്ട് കഴിക്കുന്ന പ്രമേഹരോഗിയായ വ്യക്തിയുടെ ഇന്‍സുലിന്‍ അളവ് മെച്ചപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

അല്‍ഫലിനോലെനിക് ആസിഡ് (alphalinolenic acid) എന്ന ഒമേഗ-3 ഫാറ്റി ആസിഡും ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രമേഹം നാഡീവ്യവസ്ഥയെ ബാധിക്കുന്ന ഡയബെറ്റിക് ന്യൂറോപ്പതി എന്ന അവസ്ഥ ഉണ്ടാകാതിരിക്കാന്‍ വാള്‍നട്ടിലെ ഈ ഫാറ്റി ആസിഡിന്റെ സാന്നിധ്യം ഗുണം ചെയ്യും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍