UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

സ്കൂബാ ചെയ്യണോ? ഭാരം കുറയ്‌ക്കൂ

സ്കൂബാ ഡൈവർമാരിൽ ഏറ്റവും ആശങ്കയുള്ള പ്രശ്നങ്ങളും ഹൃദയാരോഗ്യം സംബന്ധിച്ചാണ്

വെള്ളത്തിനടിയിൽ സ്കൂബാ ഡൈവർമാർക്ക് ഹാർട്ട്‌ അറ്റാക്ക് സംഭവിക്കുന്നത് ഒറ്റപ്പെട്ട സംഗതിയല്ല. ശരീരഭാരം ആണത്രേ പ്രധാനകാരണം. ഭാരം കുറച്ചാൽ ഹൃദയാഘാതത്തിനുള്ള സാധ്യത തന്നെ ഒഴിവാക്കാം എന്നാണ് പറയുന്നത്. യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി (European Society of Cardiology) നടത്തിയ പഠനത്തിന്റെ നിഗമനമാണിത്. താരതമ്യേന ഉയർന്ന പ്രായമുള്ളതും ശരീരഭാരമുള്ളതുമായ സ്കൂബാ ഡൈവർമാർക്ക് ഹൃദയാഘാതത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

സ്കൂബാ ഡൈവർമാരിൽ ഏറ്റവും ആശങ്കയുള്ള പ്രശ്നങ്ങളും ഹൃദയാരോഗ്യം സംബന്ധിച്ചാണ്. ഉയർന്ന രക്തസമ്മർദ്ദം, കൊളെസ്ട്രോൾ, പ്രായം, വര്ഷങ്ങൾക്ക് മുൻപ് മാത്രം പരിശീലനം നേടിയവർ എന്നിങ്ങനെയുള്ള ഡൈവർമാർ ശ്രദ്ധിക്കണമത്രേ.

ഡൈവിങ്ങിൽ പ്രാഗല്ഭ്യവും തിയറി പരിചയവും ഫിറ്റ്നെസ്സിൽ അവിഭാജ്യ ഘടകങ്ങളാണ്. പുതിയ കാലത്തെ സ്കൂബാ ഡൈവർമാർ ഇത്തരത്തിൽ ഫിറ്റ്നസ് മുറകളും സ്‌ക്രീനിങ്ങും കഴിഞ്ഞു വരുന്നവരാണ്. ആരോഗ്യകാര്യത്തിൽ അവർക്ക് പേടിക്കാനില്ലെന്നും ഗവേഷകർ പറയുന്നു.

അതേസമയം, സ്കൂബാ ഡൈവർമാരുടെ ഹൃദയാരോഗ്യം സംബന്ധിച്ച് കൃത്യതയുള്ള പഠനം ഇനിയും നടക്കേണ്ടതുണ്ട്. 50ന് മുകളിൽ പ്രായമുള്ളവരാണ് ലോകത്തിലെ മൂന്നിലൊന്ന് ഡൈവർമാരും എന്നാണ് ഈ പഠനം പറയുന്നത്.

കൃത്യമായ മെഡിക്കൽ സഹായവും പരിശോധനയുമാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. സ്കൂബാ ഡൈവർമാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് പഠനം നടന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍