UPDATES

ഹെല്‍ത്ത് ട്രെന്‍ഡ്‌സ് ആന്‍ഡ് ന്യൂസ്

ലിസ്റ്റീരിയോസിസ് അണുബാധ തിരിച്ചറിയാം; ഈ ലക്ഷണങ്ങളിലൂടെ

ഗര്‍ഭകാലത്ത് ലിസ്റ്റീരിയോസിസ് ഉണ്ടായായാല്‍ ഗര്‍ഭമലസല്‍, മാസം തികയാതെയുള്ള പ്രസവം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാക്കും

ഭക്ഷണത്തിലൂടെ ശരീത്തില്‍ ഹാനികരമായ ബാക്ടീരിയ കയറിക്കൂടാന്‍ സാധ്യത കുടുതലാണ്. ഇത്തരത്തില്‍ ശരീരത്തിലേക്കെത്തുന്ന ഒരു അണുബാധയാണ് ലിസ്റ്റീരിയോസിസ്.പാകംചെയ്യാത്ത പച്ചക്കറികളും മാംസവും,തിളപ്പിക്കാത്ത പാലും, പാല്‍ ഉത്പന്നങ്ങള്‍ ഇവയില്‍ നിന്നാണ് ലിസ്റ്റീരിയോസിസ് പകരുന്നത്. ഏത് പ്രായത്തിലുള്ളവര്‍ക്കും ലിസ്റ്റീരിയോസിസ് ബാധ ഉണ്ടാവാം. എന്നാല്‍ ഗര്‍ഭിണികള്‍, നവജാതശിശുക്കള്‍, 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ തുടങ്ങിയവര്‍ക്ക് ലിസ്റ്റീരിയോസിസ് സങ്കീര്‍ണമായേക്കാം. ഗര്‍ഭിണികള്‍ മലിനമായ ഭക്ഷണം കഴിക്കുകയാണെങ്കില്‍ കുട്ടികള്‍ക്ക്, ജന്മനാ തന്നെ ലിസ്റ്റീരിയ അണുബാധ ഉണ്ടായേക്കാം.

പേശിവേദന, കടുത്ത പനി, കഴുത്തിന് വേദനയും ചിലപ്പോള്‍, വയറിളക്കം ഇതാണ് ലിസ്റ്റീരിയോസിസ് ബാധയുടെപ്രധാന ലക്ഷണങ്ങള്‍. സാധാരണയായി, ഗുരുതരമല്ലാത്ത ലക്ഷണങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഭേദമാവും. അണുബാധയ്ക്കെതിരെ ആന്റിബയോട്ടിക്കുകളാണ് നല്‍കാറുള്ളത്. ഗര്‍ഭിണികള്‍ക്ക് ആന്റിബയോട്ടിക് കുത്തിവയ്പുകളും നല്‍കിയേക്കാം.

ഗുരുതരമായ അണുബാധകള്‍ മെനിഞ്ജൈറ്റിസ്, സെപ്റ്റീസിമിയ തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കാനുള്ള സാധ്യതയുമുണ്ട്. ഗര്‍ഭകാലത്ത് ലിസ്റ്റീരിയോസിസ് ഉണ്ടായായാല്‍ ഗര്‍ഭമലസല്‍, മാസം തികയാതെയുള്ള പ്രസവം,  തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാക്കും. ലിസ്റ്റീരിയോസിസ് ബാധ ഉണ്ടെന്ന് സ്ഥിരീകരിച്ചാല്‍, ഡോക്ടറുടെ നിര്‍ദേശപ്രകാരം ആന്റിബയോട്ടിക് കോഴ്സ് പൂര്‍ത്തിയാക്കുകയും തുടര്‍ന്നുള്ള പരിശോധനകള്‍ക്ക് വിധേയമാവുകയും ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍