UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

സൊനാലി ബിന്ദ്രെയെ ബാധിച്ച ‘മെറ്റസ്റ്റാറ്റിക് കാന്‍സര്‍’ എന്താണ്?

സ്റ്റേജ് 4 വിഭാഗം കാന്‍സര്‍ ആയിട്ടാണ് വൈദ്യശാസ്ത്രം ഈ രോഗത്തെ കാണുന്നത്.

Avatar

അഴിമുഖം

ബോളിവുഡ് താരം സൊനാലി ബിന്ദ്രയ്ക്ക് അര്‍ബുദരോഗം പിടിപെട്ടെന്ന വാര്‍ത്ത അവര്‍ തന്നെയാണ് ലോകത്തോട് പങ്കുവെച്ചത്. മെറ്റസ്റ്റാറ്റിക് കാന്‍സറാണ് താരത്തെ ബാധിച്ചിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ ചികിത്സയും ആരംഭിച്ചു. ‘അപ്രതീക്ഷിതമായി ഒരു രോഗം തന്നെ കീഴ്‌പെടുത്തി’യെന്നായിരുന്നു
സൊനാലിയുടെ ട്വീറ്റ്.

എന്നാല്‍ ‘മെറ്റസ്റ്റാറ്റിക് കാന്‍സര്‍’ എന്താണെന്ന് പലര്‍ക്കും ധാരണയില്ല. അപൂര്‍വ്വമായ ബാധിക്കുന്ന ഈ അര്‍ബുദത്തെക്കുറിച്ച് അറിയാം-

എന്താണ് മെറ്റലിസ്റ്റിക് കാന്‍സര്‍?

ഒന്നിലധികം ശരീര ഭാഗങ്ങളിലേക്ക് പടരുന്ന ക്യാന്‍സറാണിത്. ഉദാഹരണത്തിന്, സ്തനാര്‍ബുദം ശ്വാസകോശത്തിലേക്ക് പടരുമ്പോള്‍ അത് മെറ്റലിസ്റ്റിക് ബ്രസ്റ്റ് കാന്‍സര്‍ എന്ന പേരില്‍ അറിയപ്പെടും. സ്റ്റേജ് 4 വിഭാഗം കാന്‍സര്‍ ആയിട്ടാണ് വൈദ്യശാസ്ത്രം ഈ രോഗത്തെ കാണുന്നത്. ഒരു ഭാഗത്തുനിന്നും തൊട്ടടുത്ത ശരീരകോശം, അവയവം എന്നിങ്ങനെ അര്‍ബുദം പടര്‍ന്നുപിടിക്കുന്ന സാഹചര്യം!

ചികിത്സ

ഹാര്‍ട്ട് കെയര്‍ ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് പദ്മശ്രീ ഡോ. കെ കെ അഗര്‍വാള്‍ ഈ രോഗത്തിനെക്കുറിച്ച് പറയുന്നത്- ‘കൃത്യമായ നിര്‍ണയവും ചികിത്സയുമാണ് ഏത് രോഗത്തെയും പോലെ കാന്‍സറിനുമുള്ള പ്രതിവിധി. ആരംഭഘട്ടത്തില്‍ രോഗം കണ്ടെത്താനായാല്‍ ചെലവ്കുറഞ്ഞതും വേഗത്തിലുള്ളതുമായ ചികിത്സ സാധ്യമാകും. അങ്ങനെയെങ്കില്‍ മരണനിരക്കും കുറയും. നിര്‍ഭാഗ്യവശാല്‍, മൂന്നില്‍ രണ്ട് ക്യാന്‍സറുകളും അഡ്വാന്‍സ്ഡ് ഘട്ടത്തിലാണ് നമ്മള്‍ തിരിച്ചറിയുന്നത്. അതിജീവനം സാധ്യമാകാത്ത രീതിയില്‍…’

ഈ പറയുന്ന ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ഡോക്ടറുടെ സഹായം തേടണം

അപ്രതീക്ഷിതമായി ശരീരഭാരം കുറയുക, ഇടവിട്ടുള്ള പനി, കഠിനമായ ക്ഷീണം, തൊലിയുടെ നിറം മാറുക, ചൊറിച്ചില്‍, ബ്ലീഡിങ് എന്നിവയുണ്ടെങ്കില്‍ ഒരു ഡോക്ടറെ കാണാന്‍ മറക്കരുത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍