UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

വയനാട് കുരങ്ങ് പനി ഭീതിയിൽ; എന്താണ് കുരങ്ങ് പനി?

കൂടിയ അളവിലുള്ള പനി, ക്ഷീണം, ചൂട്, ഛർദി, മനംപുരട്ടൽ, അതിസാരം മുതലായവയാണ്‌  രോഗത്തിന്റെ ലക്ഷണങ്ങൾ.

ഇക്കഴിഞ്ഞ ദിവസം കുരങ്ങ്പനി വയനാട്ടിലും സ്ഥിരീകരിച്ചുവെന്ന് റിപ്പോർട്ടുകൾ വന്നത്തോടെ സംസ്ഥാനത്തെ വടക്കന്‍ മേഖലകള്‍ ഭീതിയിലായിരുന്നു.  സംശയമുള്ള 10 രോഗികളിൽ അഞ്ച് പേർക്കും കുരങ്ങ്പനി  സ്ഥിരീകരിച്ചുവെന്നായിരുന്നു റിപ്പോർട്ടുകൾ. കാട്ടിക്കുളം ബേഗർ കോളനിയിൽ ഒരു യുവാവ് മരിച്ചത് കുരങ്ങ്പനി  മൂലമാണോ എന്ന് സംശയം നിലനിൽക്കുമ്പോൾ മലബാർ മേഖലയിൽ ഭീതി പടരുകയാണ്. ജനങ്ങൾ ആശങ്കയിലാഴുമ്പോൾ രോഗത്തെ പ്രതിരോധിക്കാനായി ഉണർന്നു പ്രവർത്തിക്കുകയാണ് ആരോഗ്യവകുപ്പ്.

എന്താണ് കുരങ്ങ് പനി ?

കുരങ്ങ് പനി അഥവാ ക്യാസനുർ ഫോറെസ്റ്റ് ഡിസീസ്(CFD ) കുരങ്ങുകളിലും മറ്റും കാണുന്ന ചെല്ലുകളിലൂടെ പകരുന്ന ഒരു അസുഖമാണ്. 1957 ൽ കർണ്ണാടക ജില്ലയിലെ ശിവമോഗ്ഗ ജില്ലയിലാണ് ഇന്ത്യയിൽ ആദ്യമായി കുരങ്ങ് പനി രേഖപ്പെടുത്തിയത്. വനത്തിനടുത്ത് താമസിക്കുന്നവരിൽ പ്രത്യേകിച്ച് കുരങ്ങ് പോലുള്ള ജീവികളുമായി ഇടപിഴക്കുന്നവരിലാണ് ചെള്ളിലൂടെ രോഗം പകരുന്നതായി കണ്ടെത്തിയത്.  ഫ്‌ളാവിവൈറസ് ജനുസ്സിൽ പെട്ട രോഗാണുവാണ് ഈ രോഗം പരത്തുന്നത്. മൃഗങ്ങളിൽ കാണപ്പെടുന്ന ചെല്ലുകളിലൂടെ മാത്രമേ ഈ വൈറസിന് നിലനിൽക്കാനാകൂ. അതിനാൽ മൃഗങ്ങളിൽ നിന്നേ രോഗം മനുഷ്യരിലേക്ക് പകരൂ.

കൂടിയ അളവിലുള്ള പനി, ക്ഷീണം, ചൂട്, ഛർദി, മനംപുരട്ടൽ, അതിസാരം മുതലായവയാണ്‌  രോഗത്തിന്റെ ലക്ഷണങ്ങൾ. ലക്ഷണങ്ങൾ നീണ്ടു നിൽക്കുകയാണെങ്കിൽ അടിയന്തിരമായി വൈദ്യ സഹായം ലഭ്യമാക്കണം.

കർണാടകയിൽ രോഗം പടർന്ന് പിടിച്ചപ്പോൾ മുതൽ കർണ്ണാടക സർക്കാർ അടിയന്തിര നടപടികൾ സ്വീകരിച്ചിരുന്നു. വിവിധ ആദിവാസി വിഭാഗങ്ങളേയും വനവുമായി ബന്ധപ്പെട്ട തൊഴിലുകൾ ചെയ്യുന്ന ആളുകളെയും നേരിൽ കണ്ട് ലളിതമായ ഭാഷയിൽ രോഗത്തിന്റെ ഗൗരവത്തെ കുറിച്ച് പറഞ്ഞ് മനസിലാക്കാൻ കർണ്ണാടകയിലെ ആരോഗ്യപ്രവർത്തകർ ശ്രമിച്ചിരുന്നു.

കുരങ്ങ് പനി പ്രതിരോധിക്കാൻ ചില വാക്സിനേഷനുകൾ നിലവിലുണ്ടെങ്കിലും അവ എത്രത്തോളം ഫലപ്രദമെന്ന് അന്വേഷിച്ച് വരുന്നതേയുള്ളൂ. മൃഗങ്ങളുമായി ഇടപെടുമ്പോൾ പരമാവധി ശ്രദ്ധിച്ചാൽ  മാത്രമേ ഈ രോഗം വരാതെ നോക്കാനാകൂ. ഉൾക്കാട്ടിലേക്ക് പോകുമ്പോൾ വ്യക്തിസുരക്ഷയ്ക്കായി ഗ്ലൗസുകളും മറ്റ് പേഴ്സണൽ പ്രൊട്ടക്ട്ടീവ്  എക്വിപ്പ്മെന്റുകളും (PPE)  ഉപയോഗിക്കണമെന്നാണ് ആരോഗ്യ  വകുപ്പ് നിർദേശിക്കുന്നത്. രോഗത്തിന് നിലവിലുള്ള വാക്സിൻ മൂന്നു ഡോസുകളായാണ് ഉപയോഗിക്കേണ്ടത്. ഒന്നാം ദിവസം, രണ്ടാം ദിവസം ആറാം ദിവസം എന്ന ക്രമത്തിലാണ് വാക്സിൻ നൽകാറുള്ളത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍