UPDATES

ഹെല്‍ത്ത് ട്രെന്‍ഡ്‌സ് ആന്‍ഡ് ന്യൂസ്

നിപ്പ വൈറസിന് ശേഷം മലബാറിനിത് പുതിയ പരീക്ഷഘട്ടമോ? എന്താണ് വെസ്റ്റ് നൈൽ വൈറസ്? എങ്ങനെ പ്രതിരോധിക്കാം?

മരണം വരെ സംഭവിക്കാവുന്ന ഈ പകര്‍ച്ചവ്യാധിയെ കുറിച്ച് കൂടുതല്‍ അറിയാനും മുന്‍കരുതലുകള്‍ സ്വീകരിക്കാനുമായി ഡല്‍ഹിയില്‍ നിന്നും നാഷണല്‍ സെന്ററര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ (NCDC ) വിദഗ്ധ സംഘം പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളുമായി സഹകരിച്ചുകൊണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

വെസ്റ്റ് നൈൽ രോഗം സ്ഥിതീകരിച്ച മലപ്പുറം സ്വദേശിയായ ഏഴുവയസ്സുകാരൻ മരണത്തിന് കീഴടങ്ങുമ്പോൾ മലബാറിൽ രോഗ ഭീതി പരക്കുകയാണ്. നിപ്പ വൈറസ് ഭീതിയിൽ നിന്ന് അതിജീവിച്ച് വന്ന മലബാറിന് വെസ്റ്റ് നൈൽ പുത്തൻ പരീക്ഷണ ഘട്ടമാകുമോ എന്ന ആശങ്കയിലാണ് കേരളം. എന്നാൽ പരിഭ്രമിക്കാതെ ജാഗരൂകരായിരിക്കാനാണ് കേരളാ ആരോഗ്യ വകുപ്പ് നിർദേശിക്കുന്നത്.  മരണം വരെ സംഭവിക്കാവുന്ന ഈ പകര്‍ച്ചവ്യാധിയെ കുറിച്ച് കൂടുതല്‍ അറിയാനും മുന്‍കരുതലുകള്‍ സ്വീകരിക്കാനുമായി ഡല്‍ഹിയില്‍ നിന്നും നാഷണല്‍ സെന്ററര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ (NCDC ) വിദഗ്ധ സംഘം പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളുമായി സഹകരിച്ചുകൊണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വൈറസിനെ പ്രതിരോധിക്കാനായി ശക്തമായ ജാഗ്രത നിർദേശങ്ങൾ നൽകുകയാണ് ആരോഗ്യ വകുപ്പ്.

എന്താണ് വെസ്റ്റ് നൈൽ  വെെറസ്?

1973ൽ ആഫ്രിക്കയിലെ വെസ്റ്റ് നെെൽ മേഖലയിലാണ് ഈ വെെറസ് ബാധ കണ്ടെത്തിയത്. അതിനാലാണ് ഈ വെെറസിന് ഇങ്ങനെ ഒരു പേര് ലഭിച്ചതും. പക്ഷികളിൽ നിന്ന് കൊതുകുകളിൽ എത്തുന്ന വൈറസ് പിന്നീടാണ് മനുഷ്യരിലേക്ക് പകരുന്നത്. ഇതുവരെ പന്ത്രണ്ടോളം രാജ്യങ്ങളിൽ ഈ രോഗബാധ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. രാത്രി സമയങ്ങളിൽ കടിക്കുന്ന ക്യൂലക്‌സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യ ശരീരത്തിലേക്കെത്തുന്നത്. രക്​ത-അവയവ ദാനത്തിലൂടെയും അമ്മയിൽ നിന്ന്​ മുലപ്പാലിലൂടെ കുഞ്ഞിനും ഗർഭിണിയിൽ നിന്ന്​ ഗർഭസ്​ഥ ശിശുവിനും അപൂർവമായി രോഗം ബാധിക്കാം. എന്നാൽ നേരിട്ട്​ മനുഷ്യരിൽ നിന്ന്​ മനുഷ്യരിലേക്ക്​ പകരില്ല.

ലഷണങ്ങൾ

സാധാരണ വൈറൽ പനിക്ക് ഉണ്ടാവുന്ന തരത്തിൽ കണ്ണ് വേദന, പനി, ശരീരവേദന, തലവേദന, ഛർദ്ദി, വയറിളക്കം, ചർമ്മത്തിലെ തടിപ്പുകൾ, തുടങ്ങിയവയാണ് വെസ്റ്റ് നൈൽ പനിയുടെ ലക്ഷണങ്ങൾ.

റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ ഒരു ശതമാനം പേരിൽ തലച്ചോർ വീക്കം, മെനിഞ്ചൈറ്റിസ് എന്നിവ ബാധിച്ചതായാണ് കണക്കുകൾ. വെസ്റ്റ് നൈൽ വൈറസ് ബാധയേൽക്കുന്ന 150ൽ ഒരാൾക്ക് മാത്രമേ ഇത്തരം ലക്ഷണങ്ങൾ പ്രകടമാവുകയുള്ളൂ. ബാക്കിയുള്ളവരിൽ ലക്ഷണങ്ങൾ പ്രകടമാവില്ല എന്നതാണ് വൈറസ് ബാധയുടെ പ്രധാന വിഷയം.

വൈറസ് ബാധയേറ്റ് രണ്ട് മുതൽ ആറ് വരെയുള്ള ദിവസങ്ങളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും. പതിനാല് ദിവസം വരെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാതിരിക്കുന്ന കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സാധരണയായി വെസ്റ്റ് നെെൽ വെെറസ് ബാധ അധികം അപകടകാരിയല്ല. വെെറസ് ബാധയേറ്റ് 80 ശതമാനം പേരെയും പൂർ‌ണമായും ചികിത്സിച്ചു. കൊതുക് കടിയിലൂടെയാണ് വെസ്റ്റ് നൈൽ വൈറസ് മനുഷ്യരിലേക്ക് പടരുന്നത് എന്നത് കൊണ്ടുതന്നെ കൊതുക് പ്രതിരോധമാണ് ഈ രോഗത്തിനെതിരെ സ്വീകരിക്കാവുന്ന ഏറ്റവും ഫലപ്രദമായ മുൻകരുതൽ. കൊതുക്, പക്ഷികൾ എന്നിവ കൂടുതൽ ഉള്ള സ്ഥലങ്ങളിൽ രോഗം വളരെ പെട്ടെന്ന് വ്യാപിക്കാൻ സാദ്ധ്യതയുണ്ട്.

വെസ്റ്റ് നൈൽ വൈറസ് ഏത് പ്രായത്തിലുള്ളവരിലും ഉണ്ടായേക്കാം. എന്നാൽ 60 വയസിന് മുകളിൽ പ്രായമുള്ളവർ, ഡയബറ്റിസ്, കാൻസർ, രക്തസമ്മർദ്ദം, കിഡ്‌നി രോഗങ്ങൾ തുടങ്ങിയ രോഗങ്ങൾ ഉള്ളവരിൽ വൈറസ് ബാധ ഗുരുതരമാവാം. മസ്‌തിഷ്‌ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയ ഗുരുതരലക്ഷണങ്ങൾ ഉള്ളവരിൽ രോഗം മൂർച്ഛിക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍