UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഗെയിം അഡിക്ഷൻ ലോകാരോഗ്യ സംഘടന ഒരു ‘രോഗ’മായി അംഗീകരിച്ചു

അമേരിക്കൻ സൈക്യാട്രിക് അസോസിയേഷന്റെ പ്രസിദ്ധീകരണങ്ങളിൽ, 2013 മുതൽ, ഗെയിമിംഗ് ഒരു മാനസിക വൈകല്യമായി ഉൾപ്പെടുത്തിയിട്ടുണ്ട്

അധികമായാൽ ‘ഗെയിമിംഗ് ‘ അപകടമാകുമോ? ഉദാഹരണത്തിന് കാൻഡി ക്രഷ്. ഈ ഗെയിം തരംഗമായിരുന്ന സമയത്ത് ലീവ് എടുത്ത് ലെവലുകൾ പൂർത്തിയാക്കി മുന്നേറുന്നവരായിരുന്നു നമ്മൾ. ഇന്നും കാൻഡി ക്രഷിന്റെ പ്രൗഡി നശിച്ചിട്ടൊന്നുമില്ല. ഒരിക്കൽ തുറന്നാൽ പിന്നെ മണിക്കൂർ കണക്കിനാണ് ഗെയിം നീളുക. ഇതിനെയാണ് ഗെയിം അഡിക്ഷൻ എന്ന് വിശേഷിപ്പിക്കുന്നത്. മദർ ബോർഡ് (Mother Board) മാസിക പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം കാര്യമായ ശ്രദ്ധ ആവശ്യമായതും ആയിരക്കണക്കിന് പേരെ ‘ബാധിച്ചതു’മായ ഒരു രോഗമാണ് ഇന്ന് ഗെയിമിംഗ്. യുവാക്കളെ പിടികൂടിയ ഗെയിമിംഗ്, ലോകാരോഗ്യ സംഘടന ഒരു ‘രോഗ’മായി അംഗീകരിച്ചു കഴിഞ്ഞു.

കുളിയും ഭക്ഷണവും ഉറക്കവും മറന്നാണ് ലോകം, ഗെയിമിംഗിന് പിന്നാലെ സഞ്ചരിക്കുന്നത്. വീഡിയോ ഗെയിം അഡിക്ഷനാണ് ഇതിൽ ഏറ്റവും അപകടകാരി. വിഷാദരോഗം, ചുറ്റുപാടിൽ നിന്നുള്ള അകൽച്ച തുടങ്ങി ഇവർ മരണത്തിലേക്ക് വരെ പോകുന്ന പ്രതിസന്ധിയാണ് ഈ ലഹരി സൃഷ്ടിക്കുന്നത്.

ലോകാരോഗ്യ സംഘടന (WHO), ഇൻറർനാഷണൽ ക്ലാസിഫിക്കേഷൻ ഓഫ് ഡിസീസ് (ICD) എന്ന പേരിൽ ‘രോഗങ്ങളുടെ എൻസൈക്ലോപീഡിയ’ പുറത്തിറക്കാറുണ്ട്. ലോകമെമ്പാടുമുള്ള ഹെൽത്ത് ഏജൻസികളുടെ നിരീക്ഷണങ്ങൾ ഉൾപ്പെടുത്തി എല്ലാ വർഷവും പുതുക്കുന്ന പട്ടികയാണിത്. 2018ൽ പുറത്തിറങ്ങാനിരിക്കുന്ന പട്ടികയിൽ, ഇതാദ്യമായി ‘ഗെയിമിംഗ് അഡിക്ഷൻ’ ഒരു രോഗമായി ഉൾപ്പെട്ടു.

അനിയന്ത്രിതമായ ഗെയിമിംഗ് സ്വഭാവം, മറ്റെന്ത് വിഷയങ്ങളേക്കാളും മുൻതൂക്കം ഗെയിമിംഗിന് നൽകൽ, ഇതുമായി ബന്ധപ്പെട്ട് ഉണ്ടാക്കുന്ന അസുഖങ്ങൾ തുടങ്ങി വലിയ നിർവ്വചനം ആണ് ‘അഡിക്ഷന് ‘ നൽകിയിരിക്കുന്നത്. സ്വഭാവത്തിലെ വ്യത്യാസമെന്നാൽ വ്യക്തിയുടെ സാധാരണ ജീവിതത്തെയും സാമൂഹിക ജീവിതത്തെയും ബാധിക്കുന്ന വ്യത്യാസമെന്നർത്ഥം.

താല്കാലിക പട്ടിക (Draft version) യിൽ ഉൾപ്പെടുത്തിയെങ്കിലും അവസാന ലിസ്റ്റിൽ ഗെയിമിംഗ് ഉൾപ്പെടുമോ എന്നത് വ്യക്തമല്ല. പക്ഷെ, അമേരിക്കൻ സൈക്യാട്രിക് അസോസിയേഷന്റെ പ്രസിദ്ധീകരണങ്ങളിൽ, 2013 മുതൽ, ഗെയിമിംഗ് ഒരു മാനസിക വൈകല്യമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒരുപക്ഷെ ഗെയിമിംഗ് ഒരു ലഹരി അല്ലാത്തവർക്ക് ഈ നിരീക്ഷണങ്ങൾ ഉൾക്കൊള്ളാൻ ബുദ്ധിമുട്ട് ഉണ്ടായേക്കാം. പക്ഷെ, ലോകാരോഗ്യ സംഘടനയും ഈ രോഗത്തെ അംഗീകരിച്ച സ്ഥിതിക്ക് ബോധവത്കരണം നമ്മൾ ഓരോരുത്തരുടെയും കടമയാണ്!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍