UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

യോഗയിലൂടെ എങ്ങനെ ശരീരത്തിനും മനസ്സിനും ശാന്തി ലഭിക്കുന്നു?

യോഗ ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന ഈ സന്തോഷത്തിനു പിന്നിലെ രഹസ്യം തേടി ഇറങ്ങിയത് ഈ രംഗത്തെ തന്നെ വിദഗ്ദര്‍ ആണ്

Avatar

അഴിമുഖം

യോഗയെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഒരു വിഭാഗം ആളുകള്‍ യോഗ മനസ്സിന് ശാന്തി തരുന്നു എന്ന് വിശ്വസിക്കുന്നവരാണ്. യോഗയിലൂടെ എങ്ങനെ ശരീരത്തിനും മനസ്സിനും ശാന്തി (relaxation) ലഭിക്കുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ? ശരീരവും മനസും തമ്മിലുള്ള അടുപ്പവും ബന്ധവും ദൃഢമാക്കുകയാണ് യോഗ ചെയ്യുന്നത്.

പ്രകൃതിയോടും ശരീരത്തോടും ഉള്ള മനസിന്റെ സാധനയാണ് യോഗ. യോഗ പരിശീലകരും, പഠിക്കുന്നവരും ഒരേപോലെ ആസ്വദിക്കുന്ന കാര്യം- ഈ സാധനയ്ക്ക് ശേഷമുള്ള മനസിന്റെ അവസ്ഥയാണ്. യോഗ ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന ഈ സന്തോഷത്തിനു പിന്നിലെ രഹസ്യം തേടി ഇറങ്ങിയത് ഈ രംഗത്തെ തന്നെ വിദഗ്ദര്‍ ആണ്.

‘ഉജ്ജയി ബ്രീത്തിങ് അഥവ Diaphragmatic ബ്രീത്തിങ് പരിശീലിക്കുന്നതാണ്, യോഗ തരുന്ന മനഃസമാധാനത്തിനു പിന്നിലെ രഹസ്യം എന്നാണ് അവര്‍ കണ്ടെത്തിയത്. നമ്മുടെ രക്തസമ്മര്‍ദ്ദം,ഹൃദയമിടിപ്പ് തുടങ്ങി ഒട്ടനേകം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന സിമ്പതെറ്റിക് നെര്‍വ് സംവിധാനം അസിമ്പതെറ്റിക് പ്രതികരണങ്ങള്‍ക് വഴിമാറുന്നതാണ് (വിശ്രമം,ദഹനം തുടങ്ങിയവ) മറ്റൊരു കാരണമെന്ന് യോഗ പരിശീലകന്‍ ആലിയ സെബന്‍ (Aliya Seben) പറയുന്നു.

തല്‍ഫലമായി പിരിമുറുക്കം തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങള്‍ ശരീരത്തില്‍ നിന്ന് അകന്നുപോവുകയാണ് സംഭവിക്കുന്നത്. പ്രാണായാമം ഉള്‍പ്പടെ ശ്വാസം നിയന്ത്രിച്ചുള്ള വിധികള്‍ ആണ് യോഗയില്‍ ഏറ്റവും മികച്ചതെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍(PTSD) ബാധിച്ചവര്‍ക് മാനസികാരോഗ്യം പകരുന്ന യോഗവിധികള്‍ ഫലിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

സമാധാനവും ആരോഗ്യവും സന്തോഷവും പ്രദാനം ചെയ്യുന്നതില്‍ അതിപ്രധാന പങ്കുവഹിക്കുന്ന ശരീരത്തിലെ ഹോര്‍മോണുകളായ ഓക്‌സിടോക്‌സിന്‍ (Oxytocin), എന്‍ഡോര്‍ഫിന്‍ (Endorphin) എന്നിവയുടെ ഉല്പാദനത്തിന് യോഗ സഹായിക്കുന്നുവെന്ന് CNN റിപ്പോര്‍ട്ട് ചെയ്യുന്നു. ശരീരവേദന, നെഗറ്റീവ് വികാരങ്ങള്‍ എന്നിവയെ നിയന്ത്രിക്കുന്ന ഹോര്‍മോണ്‍ കൂടിയാണ് എന്‍ഡോര്‍ഫിന്‍.

മാത്രമല്ല, നല്ല ഉറക്കത്തിനുവേണ്ട ഹോര്‍മോണായ മെലാടോണിന്‍ (Melatonin)ശരീരം ഉത്പാദിപ്പിക്കാനും, യോഗ ഒരു കാരണം ആയിമാറുന്നു എന്നാണ് ഇവരുടെ കണ്ടെത്തല്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍