UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

വര്‍ക്ക് ഔട്ട് ചെയ്തിട്ടും ശരീരഭാരം കുറയുന്നില്ലെ? എങ്കില്‍ കാരണങ്ങള്‍ ഇതാകാം..

മധുരമുള്ള ഭക്ഷണത്തിനോട് പ്രിയമുള്ളവരുടെയെല്ലാം ശരീരപ്രകൃതിയിലും അവ പ്രകടമായിരിക്കും.

Avatar

അഴിമുഖം

എല്ലാ പുതുവര്‍ഷ പ്രതിജ്ഞകളിലും ഭാരം കുറയ്ക്കുക എന്ന ‘വിപ്ലവ’ത്തിന് സ്ഥാനമുണ്ടാകും. പക്ഷെ, എത്ര പേര്‍ക്ക് ഇത് കൈവരിക്കാന്‍ സാധിക്കുന്നുണ്ട്? ഭാരം കുറയ്ക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്, പക്ഷെ ഫലമില്ല എന്നതാണ് സ്ഥിതിയെങ്കില്‍ ഉറപ്പിച്ചോളൂ.. നിങ്ങള്‍ അതിനായി തിരഞ്ഞെടുത്തിരിക്കുന്ന മാര്‍ഗം ശരിയല്ല എന്ന്. ഈ ഭക്ഷണപദാര്‍ത്ഥങ്ങളും നിങ്ങളുടെ ശരീരഭാരം വര്‍ധിപ്പിക്കുന്നതിന് കാരണമായേക്കും-

മധുരം/പഞ്ചസാര

സോഡ ഉള്‍പ്പെടെയുള്ള കൃത്രിമ മധുരം കലര്‍ന്നവ ഒരു പക്ഷെ ലോകത്തിലേക്കും ഏറ്റവും മോശം പാനീയങ്ങളാകും. അനാവശ്യത്തിന് കലോറികള്‍ ശരീരത്തില്‍ അടിഞ്ഞുകൂടുന്നതിന് ഈ പാനീയങ്ങള്‍ ഒരു കാരണമാണ്. ഭാരം വര്‍ധിക്കുന്നതിനൊപ്പം നിരവധി അസുഖങ്ങള്‍ക്കും ഈ പാനീയങ്ങള്‍ വഴിതെളിയിക്കും. ഭക്ഷണം അമിതമായി കഴിക്കാനുള്ള തോന്നല്‍, പാനീയങ്ങള്‍ വീണ്ടും ഉപയോഗിക്കാനുള്ള ആസക്തി തുടങ്ങി നിരവധി അനുബന്ധ പ്രശ്നങ്ങളും സംഭവിക്കും. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ താല്പര്യം ഉണ്ടെങ്കില്‍ ഇത്തരത്തില്‍ അനാവശ്യമായ മധുരം കഴിക്കുന്നത് ഒഴിവാക്കണം. സാധാരണഗതിയില്‍ തന്നെ പഞ്ചസാര ശരീരത്തിന് അത്ര നല്ലതല്ല. മധുരമുള്ള ഭക്ഷണത്തിനോട് പ്രിയമുള്ളവരുടെയെല്ലാം ശരീരപ്രകൃതിയിലും അവ പ്രകടമായിരിക്കും.

പ്രോസസ്ഡ് ഫുഡ്

ഹോട്ടല്‍ ഭക്ഷണപ്രിയരെ, നിങ്ങളോടാണിത് പറയുന്നത്. പ്രത്യേകിച്ചും പാക്ക്ഡ് ഫുഡ് വീട്ടിലെത്തിച്ച് കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരോട്. സ്വാഭാവികമായി ഒരു ഭക്ഷണത്തില്‍ നിലനില്‍ക്കേണ്ട ഗുണങ്ങള്‍ നഷ്ടപ്പെടുത്തുകയാണ് പ്രോസസ്ഡ് ഫുഡിലൂടെ നമ്മള്‍ ചെയ്യുന്നത്. അപ്പോള്‍ അവ കഴിക്കുകകൂടി ചെയ്താലോ? അതിനാല്‍ ഇഷ്ടമുള്ളതെന്തും പുറത്തുനിന്ന് കഴിക്കാതെ സ്വന്തം അടുക്കളയില്‍ തയ്യാറാക്കി നോക്കൂ. രുചിക്കൊപ്പം ആരോഗ്യവും ബോണസാണ്.

മദ്യം

അളവിനനുസരിച്ച് ഒന്നോ രണ്ടോ ഡ്രിംങ്ക് കുഴപ്പമില്ല. പക്ഷെ, അധികമായി ശരീരത്തിലെത്തുന്ന ഓരോ തുള്ളി മദ്യവും ഭക്ഷണക്രമത്തിന്റെ താളംതെറ്റിക്കും. മദ്യപിക്കുന്ന ദിവസവും അതിന്റെ അടുത്തദിവസവും, ലഹരി വിട്ടുപോകും വരെ ഭക്ഷണം കഴിക്കാത്തവരാണ് ഏറെയും. പിന്നീട് സാധാരണനിലയില്‍ വിശപ്പുണ്ടാകുമ്പോള്‍ അമിതമായി കഴിക്കുന്നവരും. ശരീരഭാരത്തിന് ഇനിയെന്ത് വേണം?

പേസ്ട്രി, കുക്കീസ്, കേക്ക്

മധുരപ്രേമികളുടെ കാര്യം നേരത്തെ സൂചിപ്പിച്ചല്ലോ! ബേക്ക്ഡ് ആഹാരപദാര്‍ത്ഥങ്ങളിലെ കൃത്രിമമധുരം, അനാവശ്യമായ ചേരുവകള്‍ എന്നിവ ശരീരഭാരം വര്‍ധിപ്പിക്കും. ട്രാന്‍സ്ഫാറ്റിന്റെ അതിരുകടന്ന സാന്നിധ്യം ഇവയിലുണ്ട്. അസുഖങ്ങളുണ്ടാകാന്‍ ഇത് മാത്രം മതി. ഉയര്‍ന്ന കലോറിയും കുറഞ്ഞ ഗുണവുമാണ് ഇത്തരം ഭക്ഷണസാധനങ്ങളുടെ പ്രത്യേകതകള്‍. മധുരം കഴിക്കാന്‍ അമിത ആഗ്രഹം തോന്നുമ്പോള്‍, അത് ഒരു ഡാര്‍ക്ക് ചോക്കലേറ്റില്‍ ഒതുക്കാന്‍ ശ്രമിക്കുക!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍