UPDATES

ഹെല്‍ത്ത് ട്രെന്‍ഡ്‌സ് ആന്‍ഡ് ന്യൂസ്

ഇന്ന് ലോകാരോഗ്യ ദിനം ; ആരോഗ്യം എല്ലാവരുടെയും അവകാശം

സുസ്ഥിര വികസനം ലക്ഷ്യമാക്കി യുഎന്നിലെ അംഗത്വരാജ്യങ്ങള്‍ 2030ഓടെ യൂണിവേഴ്‌സല്‍ ഹെല്‍ത്ത് കവറേജ് ലക്ഷ്യം നേടുമെന്നു കരുതുന്നു.

ഇന്ന് ലോക ആരോഗ്യ ദിനം.സമുഹത്തിലെ എല്ലാവിഭാവക്കാര്‍ക്കും ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുക എന്നതിനാണ് ലോകോരോഗ്യ സംഘടന ഈ വര്‍ഷത്തെ ആശയം. മതിയായ ചികിത്സ ലഭിക്കാതെ രോഗികള്‍ മരണപ്പെടുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ ലോക ആരോഗ്യ സംഘടനയുടെ സന്ദേശം ഏറെ പ്രസക്തമാവുകയാണ്.ഇതു മുന്‍നിര്‍ത്തിയാണ് ലോകാരോഗ്യ ദിനം ആചരിക്കുന്നത്.

കുറഞ്ഞ ചെലവില്‍ ഏറ്റവും അടുത്ത് ആരോഗ്യസംരക്ഷണത്തിനുള്ള സൗകര്യം ഉറപ്പ് വരുത്തുക, പകര്‍ച്ച വ്യാധികളില്‍ നിന്നുള്ള സംരക്ഷണം, ദാരിദ്ര്യവും പട്ടിണിയും കുറയ്ക്കുക. ലിംഗസമത്വവും സാമ്പത്തിക വളര്‍ച്ചയും ഉറപ്പ് വരുത്തുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്നുണ്ട് ഈ വര്‍ഷത്തെ ലോകാരോഗ്യദിനാചരണ പ്രവര്‍ത്തനങ്ങള്‍.

യൂണിവേഴ്‌സല്‍ ഹെല്‍ത്ത് കവറേജ് ഉറപ്പുവരുത്തുക എന്ന ആശയം കൂടി നിലനില്‍ക്കുന്നുണ്ട്. സാമ്പത്തിക പ്രയാസം അനുഭവിക്കാതെ എല്ലാ വ്യക്തികള്‍ക്കും സമൂഹത്തിനും ആരോഗ്യസേവനങ്ങള്‍ ലഭ്യമാകുന്നതിനാണ് യൂണിവേഴ്‌സല്‍ ഹെല്‍ത്ത് കവറേജ് എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.

സുസ്ഥിര വികസനം ലക്ഷ്യമാക്കി യുഎന്നിലെ അംഗത്വരാജ്യങ്ങള്‍ 2030ഓടെ യൂണിവേഴ്‌സല്‍ ഹെല്‍ത്ത് കവറേജ് ലക്ഷ്യം നേടുമെന്നു കരുതുന്നു. രോഗം തടയല്‍, ചികില്‍സ, പുനരധിവാസം, പാലിയേറ്റീവ് കെയര്‍ തുടങ്ങിയവയെല്ലാം യൂണിവേഴ്‌സല്‍ ഹെല്‍ത്ത് കവറേജില്‍ ഉള്‍പ്പെടുന്നവയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍