UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

പബ്ജി ഗെയിമിനോടുള്ള ആസക്തി ഒരു മാനസികരോഗമാണെന്ന് ലോകാരോഗ്യ സംഘടന

ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര രോഗങ്ങളുടെ പട്ടികയുടെ (International Classification of Diseases – ICD) 11-ാമത് പതിപ്പിലാണ് ഗെയിമിംഗ് ശീലങ്ങളെ ഒരു മാനസിക രോഗമായി കൂട്ടിച്ചേർത്തിരിക്കുന്നത്.

പബ്ജി ഗെയിമിനോടുള്ള നിങ്ങളുടെ ആസക്തി ഇനിമുതല്‍ ഒരു രോഗമാണെന്ന് ഡബ്ലിയു.എച്ച്.ഒ. മൊബൈല്‍-കംപ്യൂട്ടര്‍-ഇന്റര്‍നെറ്റ് ഗെയിമുകള്‍ക്ക് അടിപ്പെട്ടിരിക്കുന്നത് ഒരു മാനസികരോഗമായി കണക്കാക്കമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഗെയിമിങ് ശീലങ്ങള്‍ ഒരു വര്‍ഷത്തിലധികമായി അനിയന്ത്രിതമായും അനാരോഗ്യകരമായും തുടരുന്ന സാഹചര്യത്തിലാണ് അതിനെ ഒരു രോഗമായി പരിഗണിക്കേണ്ടത്.

ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര രോഗങ്ങളുടെ പട്ടികയുടെ (International Classification of Diseases – ICD) 11ാമത് പതിപ്പിലാണ് ഗെയിമിംഗ് ശീലങ്ങളെ ഒരു മാനസിക രോഗമായി കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ വേണ്ടവിധത്തിലുള്ള പഠനങ്ങള്‍ക്ക് ശേഷമാണോ ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത് എന്ന വിഷയത്തില്‍ ഇപ്പോഴും തര്‍ക്കെ നിലനില്ക്കുന്നുണ്ട്. എങ്കിലും, ഏറ്റവും പുതിയ ഐ.സി.ഡി ഔദ്യോഗികമായി 72-ാം ലോക ആരോഗ്യ സംമേളനത്തില്‍വച്ച് അംഗീകരിക്കപ്പെട്ടു.

ജീവിതത്തിലെ ദൈനംദിനകാര്യങ്ങളേക്കാള്‍ പ്രാധാന്യം ഗെയിമിങിന് നല്‍കുന്ന സാഹചര്യത്തിലാണ് അതിനെ ഒരു രോഗമായി കണക്കാക്കി ചികിത്സ തേടേണ്ടത്. അന്താരാഷ്ട്ര രോഗങ്ങളുടെ പട്ടികയിലെ മെന്റല്‍, ബിഹേവിയറല്‍ ഓര്‍ ന്യൂറോഡെവലപ്‌മെന്റങല്‍ ഡിസോര്‍ഡര്‍ എന്ന ഭാഗത്താണ് ഗെയിമിങ് ഡിസോര്‍ഡറിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗെയിമുകളോട് അമിതമായി ആസക്തി തോന്നുന്നത് ഒരു പുതിയ കാര്യമൊന്നുമല്ല. അമേരിക്കന്‍ സൈക്കിയാട്രിക് അസോസിയേഷന്റെ ‘ഡയഗ്‌നോസ്റ്റിക്‌സ് ബൈബിളി’ന്റെ ഏറ്റവും പുതിയ പതിപ്പിലും ഇതേകുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ട്.

ജപ്പാനില്‍ മാത്രം 9.30 ലക്ഷം പേര്‍ ഈ രോഗത്തിന് അടിപ്പെട്ടിരിക്കുന്നുവെണ്ടും, അഞ്ച് വര്‍ഷത്തിനിടെ ഗെയിമിങ് ഡിസോര്‍ഡര്‍ പ്രശ്‌നമുള്ളവരുടെ എണ്ണം ഇരട്ടിയായെന്നുമാണ് റിപ്പോര്‍ട്ട്. അതേസമയം, നിലവിലെ സാഹചര്യത്തില്‍ ഈ ഡിസോര്‍ഡറിന്റെ് ചികിത്സ സംബന്ധിച്ച് ആരോഗ്യ പ്രവര്‍ത്തകരുടെ ഇടയില്‍ കൃത്യമായ അഭിപ്രായമില്ല. അതിനാല്‍തന്നെ ഇപ്പോള്‍ ചികിത്സ തേടുന്നവര്‍ക്ക് ഇത് ഒട്ടും അനുകൂലമാകാനും സാധ്യത കുറവാണ്.

 

Read More : സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും മസ്തിഷ്‌ക മരണ നിര്‍ണയ സംവിധാനം നിര്‍ബന്ധമാക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍