UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഒമാന്‍ യുവതിയുടെ ഗര്‍ഭാശയത്തില്‍ നിന്നും എടുത്തുമാറ്റിയത് 191 ട്യുമറുകള്‍ : കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയും ഡോക്ടര്‍മാരും ശ്രദ്ധ നേടുന്നു

ഇങ്ങനെ ഒരു ചരിത്രനേട്ടം സൃഷ്ടിക്കാനായി ഞങ്ങള്‍ 34 കാരിയായ ഒമാന്‍ യുവതിയെ ശസ്ത്രക്രിയ ചെയ്യുകയായിരുന്നില്ല. മറിച്ച് ലാപ്രോസ്‌കോപ്പി വഴി ഗര്‍ഭാശയത്തിലെ മുഴകള്‍ വലുതാണെന്ന് മനസിലായതിനെ തുടര്‍ന്ന് അത് കളയുവാന്‍ തിരുമാനിക്കുകയായിരുന്നു

ഒമാന്‍ യുവതിയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും 191 ട്യൂമറുകള്‍ എടുത്തുമാറ്റി ശ്രദ്ധ നേടുകയാണ്‌ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയും വിദഗ്ധരായ ഡോക്ടര്‍മാരും. ഇത് ചരിത്രനേട്ടമെന്നാണ് നഗരത്തിലെ സ്റ്റ്ാര്‍കെയര്‍ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നത്. കഴിഞ്ഞ ഡിസംബറില്‍ 186 ട്യൂമറുകള്‍ എടുത്തുമാറ്റി ഇതെ ആശുപത്ര്യ ചരിത്രം സൃഷ്ടിച്ചിരുന്നു.

ഒരു ഈജിപ്റ്റുകാരിയുടെ ഗര്‍ഭാശയത്തില്‍ നിന്നായിരുന്നു അത്രയും ട്യൂമറുകള്‍ സുരക്ഷിതമായി എടുത്തു കളഞ്ഞത്. നാലു മണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്രക്രിയയിലാണ് അത്രയും ട്യുമറുകള്‍ എടുത്തുമാറ്റിയതെന്ന്് മുഖ്യ ഗൈനോക്കോളജിസറ്റ് ഡോ അബ്ദുല്‍ റഷീദ് മാധ്യമങ്ങളോട് പറഞ്ഞു. രോഗിയുടെ ഗര്‍ഭാശയങ്ങള്‍ എടുത്തുമാറ്റാതെയാണ് ഇത്തരം ശസ്ത്രക്രിയ നടത്തിവരുന്നതെന്നും ഡോ അബ്ദുല്‍ റഷീദ് പറഞ്ഞു. ” ശസ്ത്രക്രിയ ചെയ്യാന്‍ പാരമ്പര്യരീതിയും താക്കോല്‍ ദ്വാര സംവിധാനവും സംയോജിച്ചുളള രീതിയാണ് പിന്തുടര്‍ന്നുവരുന്നത്” എന്നും അദ്ദേഹം പറഞ്ഞു.

ഈ രംഗത്ത് ഗിന്നസ് റെക്കാര്‍ഡ് ഭേദിക്കാനുളള ഒരുക്കത്തിലാണ് ആശുപത്രി അധികൃതരെന്നും അദ്ദേഹം പറഞ്ഞു. ”ഇങ്ങനെ ഒരു ചരിത്രനേട്ടം സൃഷ്ടിക്കാനായി ഞങ്ങള്‍ 34 കാരിയായ ഒമാന്‍ യുവതിയെ ശസ്ത്രക്രിയ ചെയ്യുകയായിരുന്നില്ല. മറിച്ച് ലാപ്രോസ്‌കോപ്പി വഴി ഗര്‍ഭാശയത്തിലെ മുഴകള്‍ വലുതാണെന്ന് മനസിലായതിനെ തുടര്‍ന്ന് അത് കളയുവാന്‍ തിരുമാനിക്കുകയായിരന്നു”. അദ്ദേഹം പറഞ്ഞു.

മൂന്ന് ഡോക്ടര്‍മാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. അപൂര്‍വ്വ രോഗസ്ഥിതിയായിരുന്നു യുവതിയുടതെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തിയതായിരുന്നു. ” യുവതി ആശുപത്രിയിലെത്തുമ്പോള്‍ ഏകദേശം പുര്‍ണ്ണഗര്‍ഭിണിപ്പോലെയായിരുന്നു. എന്നാല്‍ ഗര്‍ഭപാത്രത്തിനൊന്നും സംഭവിക്കാതെ ഞങ്ങള്‍ ശസ്ത്രക്രിയ നടത്തി. ഇപ്പോള്‍ അവര്‍ സാധാരണസ്ഥിതി കൈവരിച്ചു കഴിഞ്ഞു. രണ്ട് വര്‍ഷം കഴിഞ്ഞാല്‍ അവര്‍ക്ക് ഗര്‍ഭം ധരിക്കാം” ഡോക്ടര്‍ അബ്ദുള്‍ റഷീദ് പറഞ്ഞു.” ആശുപത്രിയിലെ സൗകര്യവും ചികില്‍സയുടെ ഫലപ്രാപ്തിയും കാരണം മദ്ധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ധാരാളം പേര്‍ ഇവിടെ ചികില്‍സക്ക് എത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍