UPDATES

ഹെല്‍ത്ത് ട്രെന്‍ഡ്‌സ് ആന്‍ഡ് ന്യൂസ്

മരണപ്പെട്ട ദാതാവിൽ നിന്ന് ഗർഭപാത്രം മാറ്റിവെച്ചു; ചരിത്രം വഴിമാറിയത് പെൺകുഞ്ഞിന്റെ പിറവിക്ക്

ശസ്ത്രക്രിയ നടന്ന് 5 മാസങ്ങൾക്കകം ഒരു സാധാരണ വ്യക്തിയിൽ എന്നപോലെ ആ ഗർഭപാത്രം ശരീരത്തോട് ചേർന്നു

ലോകത്തിലാദ്യമായി മരിച്ച സ്ത്രീയിൽ നിന്ന് ഗർഭപാത്രം മാറ്റിവെച്ചു നടത്തിയ ശാസ്ത്രക്രിയക്ക് പൂർണവിജയം കൈവന്നത് കുറച്ച് മാസങ്ങൾ മുൻപാണ്. ബ്രസീൽ വനിതയാണ് ഇത്തരത്തിൽ ഗർഭപാത്രം സ്വീകരിച്ചതും ഒരു പെൺകുഞ്ഞിന് ജന്മം നൽകിയതും.

ലാൻസെറ്റ് (Lancet) മാസികയിലാണ് വിശദാംശങ്ങൾ റിപ്പോർട്ട്‌ ചെയ്തത്. നേരത്തെ അമേരിക്ക, ചെക്ക് റിപ്പബ്ലിക്ക്, ടർക്കി എന്നിവിടങ്ങളിൽ ഉൾപ്പെടെ 10 ശസ്ത്രക്രിയകൾ ഇത്തരത്തിൽ നടന്നിട്ടുണ്ട്.  പക്ഷെ മാറ്റിവെക്കലിനപ്പുറം ഒരു കുഞ്ഞിന്റെ പിറവിക്ക് അവയിലൂടെ കഴിഞ്ഞിട്ടില്ല.

സിസേറിയനിലൂടെയാണ് 35 ആഴ്ച വളർച്ച കൈവന്ന പെൺകുഞ്ഞിനെ പുറത്തെടുത്തത്. 2.5 കിലോഗ്രാം ആണ് ഭാരം.

ബ്രസീൽ സാവോ പോളോ സർവകലാശാല ആശുപത്രിയിലെ ഡോ. ഡാനി എജ്‌സൻബെർഗ് (Dani Ejzenberg) ആണ് ഗര്ഭപാത്രം മാറ്റിവെക്കൽ  ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. 2016 സെപ്റ്റംബറിൽ ആയിരുന്നു ഇത്.

“മരണസമയത്ത് അവയവദാനം നടത്താൻ സന്നദ്ധരാകുന്നവരുടെ എണ്ണം ഇന്ന് വർധിക്കുകയാണ്. ഇതൊരു ശുഭപ്രതീക്ഷയാണ്. എങ്കിലും ജീവിച്ചിരിക്കുമ്പോൾ അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറാകുന്നവരുടെ എണ്ണം കുറവും. വാസ്തവത്തിൽ സ്വീകർത്താവിന് നല്ലത്  ദാതാവ് ജീവനോടെയുള്ളപ്പോൾ അവയവം ലഭിക്കുന്നതാണ്. ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം യഥാർത്ഥത്തിൽ കാര്യമായ പഠനങ്ങൾക്ക് വിധേയമായിട്ടില്ല. പക്ഷെ ഈ ശാസ്ത്രക്രിയ ചരിത്രമാണ്. തുടർന്നുള്ള പഠനങ്ങൾക്ക് വരെ സഹായകമാകുന്ന വിജയമാണ് കൈവന്നത്”– ഡോ. ഡാനിയുടെ വാക്കുകൾ.

ജീവിച്ചിരിക്കുന്നയാളിൽ നിന്നും ഗർഭപാത്രം മാറ്റിവെച്ച് ആദ്യത്തെ കുട്ടി പിറന്നത് സ്വീഡനിൽ  2013ലാണ്. 39 ശസ്ത്രക്രിയകൾ ഇത്തരത്തിൽ നടന്നതിൽ 11 കുട്ടികൾ ജീവനോടെ  പിറന്നു.

ലോകത്താകെ 10-15% ദമ്പതികൾക്ക് വന്ധ്യത ബാധിച്ചിട്ടുണ്ട്. ഇതിൽ 500ലധികം സ്ത്രീകൾക്ക് ഗര്‍ഭപാത്ര സംബന്ധമായ പ്രശ്നങ്ങളാണ്. ദത്തെടുക്കലും ഗർഭപാത്രം വാടകയ്ക്ക് നൽകുന്നവർ വഴി കുഞ്ഞിന്റെ ജനനവും ആണ് ഗര്‍ഭപാത്രസംബന്ധ പ്രശ്നമുള്ളവർക്ക് ശസ്ത്രക്രിയ അല്ലാതെയുള്ള  പ്രതിവിധി.

ബ്രസീലിൽ ഇപ്പോൾ നടന്ന മാറ്റിവെക്കലിലെ ഗർഭപാത്ര ദാതാവിന് റോകിട്ടാൻസ്കി സിൻഡ്രോം (Rokitansky Syndrome) എന്ന ഗുരുതര രോഗമായിരുന്നു. 45 വയസിൽ പക്ഷാഘാതത്തെ തുടർന്നാണ് അവർ മരണപ്പെട്ടത്.

ശസ്ത്രക്രിയ നടന്ന് 5 മാസങ്ങൾക്കകം ഒരു സാധാരണ വ്യക്തിയിൽ എന്നപോലെ ആ ഗർഭപാത്രം ശരീരത്തോട് ചേർന്നു. ആർത്തവം സാധാരണ നിലയിലുണ്ടായി. നേരത്തെ ശേഖരിച്ചു സൂക്ഷിച്ച ഇവരുടെ ബീജം ഗര്ഭപാത്രത്തിൽ പിന്നീട് നിക്ഷേപിച്ചു. കുഞ്ഞിന്റെ ആരോഗ്യത്തിൽ ഇനി ഡോക്ടർമാർക്ക് ആശങ്കയില്ല. ലാൻസെറ്റിൽ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുമ്പോൾ അവൾക്കു പ്രായം 7 മാസവും 20 ദിവസവുമാണ്. 7. 2കിലോഗ്രാം ഭാരവും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍