UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ലോകത്തിലെ ഏറ്റവും വലിയ കൊതുക് കുത്തിയാല്‍ എന്തുസംഭവിക്കും?

ചൈനീസ് ശാസ്ത്രജ്ഞര്‍ ചൈനയിലെ ചെങ്ഡുവിലുള്ള ക്വിങ്‌ചെങ് മലയിലേക്ക് നടത്തിയ പഠനയാത്രക്കിടെയാണ് ഹൊലോറുസിയ മിക്കാഡോ എന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ കൊതുകിനത്തെ കണ്ടെത്തിയത്

ലോകത്തിലെ ഏറ്റവും വലിയെ കൊതുകിനെ ചൈനയിലെ സിച്ചുവാന്‍ പ്രവിശ്യയില്‍ നിന്നും കണ്ടെത്തി. തെക്കു പടിഞ്ഞാറന്‍ ചൈനയിലെ പ്രവിശ്യയാണ് സിച്ചുവാന്‍. 11.15 സെന്റീമീറ്ററാണ് കൊതുകിന്റെ ചിറകിന്റെ നീളം. 5 സെന്റീമീറ്ററാണ് ഇതിന്റെ ശരീരത്തിന്റെ നീളം.

ചൈനീസ് ശാസ്ത്രജ്ഞര്‍ ചൈനയിലെ ചെങ്ഡുവിലുള്ള ക്വിങ്‌ചെങ് മലയിലേക്ക് നടത്തിയ പഠനയാത്രക്കിടെയാണ് ഹൊലോറുസിയ മിക്കാഡോ എന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ കൊതുകിനത്തെ കണ്ടെത്തിയത്. ക്രെയ്ന്‍ ഫ്‌ളൈ എന്നും പേരുള്ള ഇവ സമതല, പര്‍വത പ്രദേശങ്ങളില്‍ 2200 മീറ്റര്‍ താഴെയായി കാണപ്പെടുന്നു. ശരീര വലുപ്പം കൂടുതലായതിനാല്‍ ഇവയ്ക്ക് പറക്കാനുള്ള കഴിവില്ല. അതിനാല്‍ തന്നെ ചോരകുടിയന്മാരാണെങ്കിലും മനുഷ്യരുടെ ഇടയിലേക്ക് പറന്ന് വന്ന് ചോരകുടിക്കാന്‍ സാധിക്കില്ല.

ബ്രിട്ടീഷ് ഷഡ്പദ ശാസ്ത്രജ്ഞനായ ജോണ്‍ ഒബാഡിയ വെസ്റ്റ്‌വുഡ് 1876ല്‍ ജപ്പാനില്‍ വച്ചാണ് ഹൊലോറുസിയ മിക്കാഡോ എന്ന എട്ട് സെന്റീമീറ്റര്‍ വലുപ്പമുള്ള ചിറകുള്ള കൊതുകിനെ ആദ്യമായി കണ്ടെത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍