UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ലോകത്തിലെ ആദ്യ HIV റ്റു HIV വൃക്ക ദാനം വിജയം

എയ്ഡ്‌സ് രോഗികൾക്ക് ഇപ്പോൾ നൽകി വരുന്ന ആന്റി റെട്രോവിയാൽ മരുന്നുകൾ വൃക്കയ്ക്ക് തകരാറുണ്ടാക്കില്ല എന്നാണ് ഏറ്റവും പുതിയ പഠനങ്ങൾ തെളിയിക്കുന്നത്.

ലോകത്തിൽ ആദ്യമായി ഒരു എയ്ഡ്‌സ് രോഗി മറ്റൊരു എയ്ഡ്‌സ് രോഗിക്ക് സുരക്ഷിതമായി വൃക്ക ദാനം ചെയ്തു. വൃക്കദാനത്തെ തുടർന്ന്  രണ്ട് പേർക്കും ആരോഗ്യപ്രശ്നങ്ങൾ  ഒന്നുമില്ലെന്നും സുഖപ്പെട്ട് വരികയാണെന്നും അവയവദാനം നടന്ന അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് മെഡിസിനിലെ ഡോക്ടറുമാർ അറിയിച്ചു. അറ്റ്ലാന്റയിൽ നിന്നുള്ള മാരത്തോൺ ഓട്ടക്കാരി നീന മാർട്ടിനെസ് എന്ന മുപ്പത്തിയഞ്ച്കാരിയാണ്  പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മറ്റൊരു HIV രോഗിക്ക് തന്റെ വൃക്ക ദാനം ചെയ്തത്.

HIV  പോസിറ്റീവ് ആയ ഒരു വ്യക്തിയുടെ വൃക്ക തകരാറിലാകാനുള്ള സാധ്യത  വളരെ കൂടുതലായതിനാൽ ഇതിന് മുൻപ് എയ്ഡ്‌സ് രോഗികളെ അവയവദാനത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. എങ്കിലും എയ്ഡ്‌സ് രോഗികൾക്ക് ഇപ്പോൾ നൽകി വരുന്ന ആന്റി റെട്രോവിയാൽ മരുന്നുകൾ വൃക്കയ്ക്ക് തകരാറുണ്ടാക്കില്ല എന്നാണ് ഏറ്റവും പുതിയ പഠനങ്ങൾ തെളിയിക്കുന്നത്.

HIV പോസിറ്റീവ് ആയ ഒരാളിൽ നിന്ന് രക്തം സ്വീകരിച്ചതോടെയാണ് നിനയ്ക്ക് എയ്ഡ്‌സ് രോഗം ബാധിക്കുന്നത്. തങ്ങളെ പോലെയുള്ള രോഗികൾക്ക് വൃക്ക ദാനം ചെയ്യാനാകുന്നതിനെ വളരെ ആവേശപൂർവം കാണുന്നുവെന്നും വൃക്ക ദാനം ചെയ്യാനായതിൽ സംതൃപ്തിയുണ്ടെന്നുമാണ്  വൃക്ക കൈമാറ്റം ചെയ്ത ശസ്ത്രക്രിയയ്ക്ക് ശേഷം ഇവർ പ്രതികരിച്ചത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍