UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ന്യൂസ്‌പേപ്പറുകളില്‍ പൊതിയുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ആരോഗ്യത്തിന് ഹാനികരം- എഫ്എസ്എസ്എഐ

മഷി പുരണ്ട കടലാസുകളില്‍ പൊതിഞ്ഞതോ പേപ്പര്‍പെട്ടികളില്‍ സൂക്ഷിച്ചതോ ആയ ആഹാരപദാര്‍ത്ഥങ്ങള്‍ കഴിക്കരുതെന്ന് ഭക്ഷ്യസുരക്ഷാ അഥോറിറ്റിയുടെ നിര്‍ദ്ദേശം

ന്യുസ് പേപ്പറുകളില്‍ പൊതിഞ്ഞ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ആരോഗ്യത്തിന് ഹാനികരമെന്ന് ഭക്ഷ്യസുരക്ഷാ സറ്റാന്‍ഡേര്‍ഡ് അഥോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) അറിയിച്ചു. അച്ചടിക്കാന്‍ ഉപയോഗിക്കുന്ന മഷി ആഹാരത്തില്‍ കലര്‍ന്ന് മാരക അസുഖകങ്ങള്‍ക്ക് കാരണമാകുമെന്നും എഫ്എസ്എസ്എഐ മുന്നറിയിപ്പ് നല്‍കി. ” ആഹാരപദാര്‍ത്ഥങ്ങള്‍ ന്യുസ്‌പേപ്പുറുകളില്‍ പൊതിയുന്ന രീതി  ശരിയല്ല, ഇത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും, നല്ല ശുചിത്വത്തോടുകൂടി പാചകം ചെയ്തതായാലും ഇത്തരത്തിലുളള ആഹാരം ആരോഗ്യത്തെ ബാധിക്കും” എഫ് എസ് എസ് എ ഐ മുന്നറിയിപ്പു നല്‍കി.

കേരളാ ഭക്ഷ്യ സുരക്ഷാ കമ്മീഷ്ണര്‍ ഇറക്കിയ ഉത്തരവില്‍ ഇക്കാര്യം വ്യക്തമാക്കിയതായും അഥോറിറ്റി ചൂണ്ടി കാണിച്ചു. ന്യൂസ് പേപ്പറകളില്‍ ആഹാരം പൊതിഞ്ഞ് സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതും വില്‍ക്കുന്നതും നിരോധിച്ചുകൊണ്ടാണ് കേരളാ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ഉത്തരവിറക്കിയത്. അച്ചടിക്കുപയോഗിക്കുന്ന മഷി, നിറക്കൂട്ട്, ബൈന്‍ഡിങ് തുടങ്ങിയവയില്‍ മാരക വിഷമുണ്ടെന്ന കണ്ടെത്തലാണ് ഉത്തരവിനു കാരണം. മഷിപുരണ്ട കടലാസുകളില്‍ ഉപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങളില്‍ സൂക്ഷ്മമായ പകര്‍ച്ചാവ്യാധികളുടെ സാനിധ്യമുളളതായും സുരക്ഷാ അഥോറിറ്റി വിശദമാക്കി.

കൂടാതെ റീസൈക്കിള്‍ ചെയ്ത വസ്തുക്കള്‍ ഉപയോഗിച്ചുണ്ടാക്കുന്ന കടലാസുകളിലും ബോക്‌സുകളിലും മാരകമായ വിഷാംശമുണ്ടെന്നും ഇവ ദദഹനന്ദ്രിയങ്ങളെ ബാധിക്കുന്ന അസുഖം ഉണ്ടാക്കുന്നതായും അഥോറിറ്റി വ്യക്തമാക്കി. പ്രതിരോധ ശേഷി നന്നെകുറവുളള വയോജനങ്ങള്‍ കൗമാരക്കാര്‍ കുട്ടികള്‍ എന്നിവരില്‍ ക്യാന്‍സര്‍ രഗം വരെ ഉണ്ടാക്കിയേക്കാവുന്ന വിഷാംശങ്ങളാണ് ഇത്തരം വസ്തുക്കളില്‍ അടങ്ങിയിരിക്കുന്നതെന്നും അഥോറിറ്റി മുന്നറിയിപ്പില്‍ പറഞ്ഞു. ഇതുസംമ്പന്ധിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താന്‍ അതാത് സംസ്ഥാനങ്ങളിലെ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍മാര്ക്ക് അഥോറിറ്റി ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍