UPDATES

ഹെല്‍ത്ത് ട്രെന്‍ഡ്‌സ് ആന്‍ഡ് ന്യൂസ്

കമ്പ്യൂട്ടറിനു മുന്നിലെ ഇരുപ്പ് ശരിയല്ലെങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് വലിയ അപകടങ്ങളാണ്

ദീര്‍ഘനേരം കമ്പ്യൂട്ടറുകള്‍ക്ക് മുന്നിലിരുന്നു ജോലി ചെയ്യുമ്പോള്‍ പിന്‍കഴുത്തും നടുവും വേദനിക്കുന്നവര്‍ ഈ കുറിപ്പ് വായിക്കണം

ദീര്‍ഘനേരം കമ്പ്യൂട്ടറുകള്‍ക്ക് മുന്നിലിരുന്നു ജോലി ചെയ്യുമ്പോള്‍ പിന്‍കഴുത്തും നടുവും വേദനിക്കാറുണ്ടോ? എങ്കില്‍ ഈ കുറിപ്പ് വായിക്കാതെ പോകരുത്. ശരിയല്ലാത്ത രീതിയില്‍ ഒരുപാട് നേരം കമ്പ്യൂട്ടറുകള്‍ക്ക് മുന്നില്‍ ഇരുന്ന് ജോലി ചെയ്യുന്നത് അസ്ഥികളുടെ ബലക്ഷയത്തിനും നട്ടെല്ലിന് മുറിവുകളുണ്ടാകുന്നതിനും കാരണമായേക്കാം എന്ന് പഠനങ്ങള്‍. തല ആവശ്യാനുസരണം ചലിപ്പിക്കാനുള്ള കഴിവിനെ പോലും ഇത് ദോഷകരമായി ബാധിച്ചേക്കാം എന്നാണ് ഗവേഷകര്‍ കണ്ടെത്തുന്നത്. നട്ടെല്ല് നേരെയാക്കി നിവര്‍ന്ന് ശരിയായ രീതിയില്‍ ഇരിക്കുന്ന സമയയത്ത് നിങ്ങളുടെ നട്ടെല്ലിന് അനുഭവപ്പെടുന്ന തലയുടെയും കഴുത്തിന്റെയും ഭാരമായ 12 പൗണ്ട് ശരീരത്തിന് താരതമ്യേനെ ആയാസരഹിതമായി തന്നെ താങ്ങാന്‍ കഴിയുന്നു. എന്നാല്‍ ഒരു 45 ഡിഗ്രി വളവുണ്ടെങ്കില്‍ ഏതാണ്ട് 40 പൗണ്ട് ഭാരമുണ്ടെന്ന് തോന്നിപ്പിക്കുകയും അത് നട്ടെല്ലിനെ സംബന്ധിച്ച് വളരെ പ്രയാസകരമാകുകയും ചെയ്യും. ഇത്രയും ഭാരമേറിയ വസ്തു താങ്ങുമ്പോഴുള്ള ആധാരകേന്ദ്രം എന്ന നിലയ്ക്ക് കഴുത്തിന് കൂടുതല്‍ പ്രയത്‌നിക്കേണ്ടി വരികയും കാലക്രമത്തില്‍ വേദന പതിവാക്കുകയും ചെയ്യും.

ഇരുപ്പ് ശീലങ്ങള്‍ പഠിക്കാനായി 87 വിദ്യാര്‍ത്ഥികളെ വിവിധ രീതികളില്‍ ഇരുത്തി നിരവധി പരീക്ഷണങ്ങള്‍ നടത്തിയ ശേഷമാണ് സാന്‍ഫ്രാന്‍സിസ്‌കോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി ഈ ഫലങ്ങള്‍ പുറത്തുവിട്ടത്. ദീര്‍ഘ നേരം കമ്പ്യൂട്ടറില്‍ നോക്കി ജോലി ചെയ്യുമ്പോള്‍ കഴുത്തും നടുവും വേദനിക്കുന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും നിങ്ങള്‍ നിങ്ങളുടെ ഇരുപ്പ് രീതി ശരിയാക്കേണ്ടതുണ്ട്. വൈകുംതോറും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കാന്‍ ഇടയുണ്ടെന്നാണ് വിദഗ്ദര്‍ പറയുന്നത്. തലയും നോട്ടവും നേരെയാക്കി കഴുത്ത് ഉയര്‍ത്തിപ്പിടിച്ച് ശരിയായ രീതിയില്‍ ഇരിക്കാനാണ് പഠനത്തലവന്‍ എറിക് പേപ്പര്‍ നിര്‍ദ്ദേശിക്കുന്നത്. തെറ്റായ രീതിയില്‍ ഇരുന്ന് ജോലി ചെയ്യുന്നവരില്‍ 98 % നും കുറച്ചു നേരം കഴിയുമ്പോള്‍ ശരീര വേദനകളും അസ്വാസ്ഥ്യങ്ങളും അനുഭവപ്പെടുന്നുണ്ടെന്ന് പഠനം സാക്ഷ്യപ്പെടുത്തുന്നു. മാത്രവുമല്ല കംപ്യൂട്ടറുകളില്‍ ഉപയോഗിക്കുന്ന ഫോണ്ടുകളും ഫോണ്ട് അളവുകളും കൃത്യമായി തിരഞ്ഞെടുക്കുക, കമ്പ്യൂട്ടര്‍ റീഡിങ് ഗ്ലാസ്സുകള്‍ ഉപയോഗിക്കുക, കമ്പ്യൂട്ടറുകള്‍ വെച്ചിരിക്കുന്ന മേശയുടെ ഉയരം ക്രമീകരിക്കുക മുതലായ നിര്‍ദ്ദേശങ്ങളും ഈ പഠന ഗ്രൂപ്പിലെ ഗവേഷകര്‍ നല്‍കുന്നുണ്ട്. അതെ, അപ്പോള്‍ ഇനി കമ്പ്യൂട്ടറുകള്‍ക്ക് മുന്‍പില്‍ തല ഉയര്‍ത്തിപ്പിടിച്ച് തന്നെ ഇരുന്നോളൂ.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍