UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗോവയില്‍ നിപ ലക്ഷണങ്ങളുള്ള യുവാവ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍

കേരളത്തില്‍ നിന്നും ഗോവയിലേക്കുള്ള യാത്ര മധ്യേ തിവിന്‍ റെയില്‍വേ സ്റ്റേഷന്‍ എത്തിയപ്പോള്‍ യുവാവിന്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാല്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു

നിപ വൈറസ് ബാധ കേരളത്തില്‍ നിന്നും അതിര്‍ത്തി കടന്നു സഞ്ചരിക്കുന്നതായി സൂചന. കേരളത്തില്‍ നിന്നും ഗോവയിലേക്ക് യാത്ര ചെയ്ത ഇരുപതുകാരന്‍ ആണ് പനാജിയിലെ ബാംബോളിം മെഡിക്കല്‍ കോളേജ്  ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുന്നത്. നിപ വൈറസ് ബാധയുടെ ലക്ഷണം ആണെന്ന് സംശയിക്കുന്ന ഡോക്ടര്‍മാര്‍ വിശദമായ പരിശോധനക്കായി രക്ത സാമ്പിളുകള്‍ പുണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് വയറോളജിയിലേക്ക് അയച്ചിട്ടുണ്ട്.

ചീഫ് സര്‍വാലയന്‍സ് ഓഫീസര്‍ ഡോക്ടര്‍ ഉത്ക്കര്‍ശ് ബെറ്റോദ്കര്‍ സംഭവത്തെ കുറിച്ച് പറയുന്നത് ‘കേരളത്തില്‍ നിന്നും ഗോവയിലേക്കുള്ള യാത്ര മധ്യേ തിവിന്‍ റെയില്‍വേ സ്റ്റേഷന്‍ എത്തിയപ്പോള്‍ യുവാവിന്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാല്‍ ആശുപത്രിയില്‍ കൊണ്ടുവന്ന് പരിശോധിച്ചു. സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയില്‍ പ്രത്യേക മുറിയിലേക്ക് മാറ്റിയിരിക്കയാണ്’. വ്യാഴാഴ്ച വൈകുന്നേരം മാത്രമേ പരിശോധന ഫലം ലഭിക്കൂ, അതുവരെ യുവാവ് ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരിക്കും’.

ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണയും പ്രതികരിച്ചു ‘ഇതുവരെ നിപ വൈറസ് സ്ഥിരീകരിച്ചിട്ടില്ല. യുവാവ് തനിച്ചു വന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ആവുകയും നിപയുടെ ലക്ഷണങ്ങളെ കുറിച്ച് സംശയം പ്രകടിപ്പിക്കുകയും മാത്രമാണ് ചെയ്തിരിക്കുന്നത്’, പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ കേരളത്തില്‍ നിപ വൈറസ് ബാധ മൂലം പതിമൂന്നു പേര്‍ മരണപ്പെട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍