UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

12 ആഴ്ചയില്‍ ഫിറ്റ്നെസ് നേടിയെടുത്ത് 24കാരന്‍; യൂട്യൂബില്‍ ട്രെന്‍ഡ്രിംഗ് ആയ ഫിറ്റ്നെസ്സ് വീഡിയോകളുടെ കഥ ഇതാ..

ചുറ്റുമുള്ളവര്‍ ഇഷ്ടങ്ങള്‍ക്ക് പിന്നാലെ സഞ്ചരിക്കുമ്പോള്‍ നമ്മള്‍ മാത്രം എല്ലാം നിയന്ത്രിക്കുന്നത് അത്ര എളുപ്പമല്ല

12 ആഴ്ചകള്‍ പൂര്‍ണ്ണമായും ശരീരത്തിനായി മാറ്റിവെക്കുക. തനിക്കുണ്ടാകുന്ന മാറ്റങ്ങള്‍ വീഡിയോ ചിത്രീകരിച്ച് എല്ലാവര്‍ക്കും മുമ്പില്‍ അവതരിപ്പിക്കുക. യൂട്യൂബില്‍ വൈറലായ ഫിറ്റിനെസ് വീഡിയോകളുടെ ഉടമ ഹണ്ടര്‍ ഹോബ്സ(Hunder Hobes) താരമായതിങ്ങനെയാണ്.

‘മൂന്ന് മാസമാണ് ഡയറ്റ് നിയന്തിച്ചും വ്യായാമം മുടക്കാതെയും താന്‍ ശരീരത്തിന് വേണ്ടി സ്വയം സമര്‍പ്പിച്ച് ജീവിച്ചത്. തുടക്കത്തില്‍ ഈ മാറ്റങ്ങളെയൊക്കെ സ്വയം വിലയിരുത്താനായിരുന്നു വീഡിയോ ചിത്രീകരിച്ചത്. എല്ലാ ദിവസവും വീഡിയോ എടുക്കും. പിന്നീടാണ് ഇത് മറ്റുള്ളവര്‍ക്ക് പ്രചോദനമാക്കാന്‍ തീരുമാനിച്ചത്’- ഹോബ്സ് പറയുന്നു

12 ആഴ്ചയില്‍ 42പൗണ്ട്(19.05kg) ശരീരഭാരം കുറക്കാനായതും മസില്‍ നേടാനായതും കൃത്യമായ തന്റെ വ്യായാമവും ഡയറ്റും കാരണമാണെന്ന് ഹോബ്സ് ലോകത്തോട് പറയുന്നു.

ഒക്ലഹോമ(Oklahoma)യിലെ നോര്‍മന്‍(Norman) ആണ് 24കാരനായ ഹോബ്സിന്റെ സ്വദേശം. ഒരു ഓയില്‍ ആന്റ് ഗ്യാസ് കമ്പനിയില്‍ ഏത് നേരവും ഇരുന്നുള്ള ജോലിയാണ് അദ്ദേഹത്തിന്. ആഴ്ചയില്‍ അഞ്ചോ ആറോ തവണ ജിമ്മില്‍ പോകും. ഭാരോദ്വഹനം ഉള്‍പ്പെടെ ഓരോ സെഷനും 20-30 മിനിട്ട് സമയമെടുത്ത് പൂര്‍ത്തിയാക്കും.

തന്റെ അധ്വാനം കുറച്ചുപേര്‍ക്കെങ്കിലും കടുകട്ടിയെന്ന് തോന്നുമെന്ന് ഹോബ്സിനറിയാം. ഓരോരുത്തര്‍ക്കും കഴിയുന്നിടത്തോളം ഫിറ്റ്നെസ്സ് ശ്രദ്ധിക്കാനാണ് അദ്ദേഹം പറയുന്നത്. എത്രത്തോളം ശരീരത്തെ ശ്രദ്ധിക്കുന്നുവോ അത്രയും മാറ്റങ്ങള്‍ ആസ്വദിക്കാന്‍ സാധിക്കും. ചെയ്യുന്ന കാര്യങ്ങളിലെ കൃത്യതയാണ് അതിപ്രധാനമെന്ന് ഹോബ്സ് യൂട്യൂബില്‍ കുറിച്ച വരികളിലൂടെ ലോകത്തെ ഉപദേശിക്കുന്നു.

ഇനി ഈ പണിയൊക്കെ നിസ്സാരമെന്ന് കരുതിയവരാണ് തന്നെ ഏറെ ചിരിപ്പിച്ചതെന്നും ഹോബ്സ്. എളുപ്പത്തില്‍ ശരീരത്തെ ഫിറ്റ് ആക്കുക സാധ്യമല്ല. മനസ്സിന്റെ ഉറപ്പാണ് ആദ്യം വേണ്ടതെന്നും അദ്ദേഹം പറയുന്നു.

ഒഴിവുകഴിവുകള്‍ക്ക് ശരീരത്തെ വിട്ടുകൊടുക്കേണ്ടെന്ന തീരുമാനമായിരുന്നു ആദ്യമെടുത്തത്. ആവശ്യത്തിലധികം ചിക്കനും മധുരപാനീയങ്ങളും മദ്യവും ഓട്ട്സും സാലഡും മുട്ടയുമൊക്കെയായി എല്ലാവരെയും പോലെ ഒരു ‘ബോര്‍’ ഡയറ്റായിരുന്നു തനിക്കുണ്ടായിരുന്നതെന്ന് ഹോബ്സ് സമ്മതിക്കുന്നു.

ഇതൊക്കെ ഒഴിവാക്കുക ആദ്യം എളുപ്പമായിരുന്നില്ല. എല്ലാവരെയും പോലെ ഉച്ചഭക്ഷണത്തിന് റസ്റ്ററന്റുകളെ ആശ്രയിക്കാനായിരുന്നു ഇഷ്ടം. ജോലി കഴിഞ്ഞ് വീട്ടിലെത്തി ടി.വിയും ഓണ്‍ ചെയ്തുള്ള റിലാക്സേഷനായിരുന്നു രണ്ടാമത്തെ ഇഷ്ടം. ഇത് രണ്ടും ആദ്യം ഒവിവാക്കി. ഉച്ചഭക്ഷണം കൊണ്ടുപോയിത്തുടങ്ങി. ജോലി കഴിഞ്ഞാലുള്ള സമയം ജിമ്മിലേക്ക് പോയി. ചുറ്റുമുള്ളവര്‍ ഇഷ്ടങ്ങള്‍ക്ക് പിന്നാലെ സഞ്ചരിക്കുമ്പോള്‍ നമ്മള്‍ മാത്രം എല്ലാം നിയന്ത്രിക്കുന്നത് അത്ര  എളുപ്പമല്ലെന്ന് ഹോബ്സ് അനുഭവത്തിലൂടെ സമ്മതിക്കുന്നു.

ഫിറ്റ്നെസ്സ് നേടിയതിനൊപ്പം തന്റെ വീഡിയോകള്‍ ലോകത്ത് നിരവധി വ്യക്തികള്‍ക്ക് ഊര്‍ജ്ജം പകരുന്നുവെന്ന് അറിയുന്നതാണ് ഹോബ്സിന്റെ സംതൃപ്തി. ഇന്ന് ശരീരത്തിനുള്ള ആത്മവിശ്വാസവും പ്രസരിപ്പും താന്‍ അനുഭവിച്ചറിയുന്നുണ്ടെന്ന് ഹോബ്സ് സമ്മതിക്കുന്നു.

കടുപ്പമുള്ള വ്യായാമത്തിനും ഭക്ഷണനിയന്ത്രണത്തിനുമൊന്നും ഇനി കുറച്ചുകാലത്തേക്ക് ഹോബ്സ് ശരീരത്തെ വിട്ടുകൊടുക്കുന്നില്ല. കൂട്ടുകാര്‍ക്കൊപ്പം പുറത്തെ ഭക്ഷണം ആസ്വദിക്കാനും റിലാക്സ് ചെയ്യാനും ഹോബ്സിന് വളരെ ഇഷ്ടമാണ്. എല്ലാത്തിനും ഒരു നിയന്തണമുണ്ടാകുമെന്ന് മാത്രം. ജോലി കഴിഞ്ഞ് ജിമ്മിലേക്ക് പോകുന്ന ശീലവും ഉച്ചഭക്ഷണം സ്വയം പാകം ചെയ്ത് കഴിക്കുന്നതും മുടക്കാന്‍ ഹോബ്സ് തയ്യാറാല്ല. ശരീരത്തെ കരുതി ജീവിക്കണമെന്ന സന്ദേശമാണ് ഹോബ്സ് ലോകത്തിന് നല്‍കാന്‍ ശ്രമിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍