UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ബോഡി ബിൽഡിംഗ് ഹൃദയ വാൽവുകളെ തകരാറിലാക്കുമോ? അർനോൾഡ് ഷ്വാസ്നെഗറിന്റെ ഹൃദയാരോഗ്യം സൂചിപ്പിക്കുന്നത്

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഷ്വാസ്നെഗറിന് അടിയന്തിരമായി ഹൃദയശസ്ത്രക്രിയ നടത്തുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്

വിഖ്യാത ബോഡി ബിൽഡർ, നടൻ, രാഷ്ട്രീട്രീയക്കാരൻ… അർനോൾഡ് ഷ്വാസ്നെഗറിന് (Arnold Schwarzenegger) വിശേഷണങ്ങൾ ഏറെയാണ്. വിശേഷണങ്ങൾക്കൊപ്പം ചോദ്യങ്ങളും നിരവധി. എല്ലാം 70 കാരനായ ബോഡി ബിൽഡറുടെ ഹൃദയാരോഗ്യത്തെപ്പറ്റി.

കാഴ്ചയിൽ ഫിറ്റായ, യുവത്വം നിറഞ്ഞ ശരീരമുള്ള ഷ്വാസ്നെഗർ ഏഴ് തവണ മി.ഒളിമ്പ്യ പട്ടം നേടി. അഞ്ച് തവണ മി. യൂണിവേഴ്സും ഒരു പ്രാവശ്യം മി.വേൾഡുമായ അദ്ദേഹം തന്റെ ശരീരത്തെയും സ്റ്റിറോയ്ഡ് ഉപയോഗത്തെയുo കുറിച്ച് സംസാരിച്ചിട്ടുണ്ട്. സൗന്ദര്യത്തിന് അർനോൾഡ് എന്ന പേര് ഇന്നും പര്യായമാണ്. സ്റ്റിറോയ്ഡുകൾക്ക് ‘അർനോൾഡ്‌സ്’ എന്ന പേര് മരുന്ന് വ്യവസായികൾക്കിടയിലും പ്രസിദ്ധമാണ്. (സിഗരറ്റിനോടുള്ള അദ്ദേഹത്തിന്റെ ആസക്തിയും ആരാധകർക്ക് പരിചിതമാണ്)

സ്റ്റിറോയ്ഡുകൾ അമിതമായി ഉപയോഗിച്ചിരുന്ന സമയത്തായിരുന്നു താരത്തിന്റെ രാഷ്ട്രീയ പ്രവേശനം. അദ്ദേഹത്തിന്റെ ആരോഗ്യ സംബന്ധമായ നിരവധി വിഷയങ്ങളും അന്ന് ചർച്ചയായി. സ്റ്റിറോയ്ഡ് ഉപയോഗം സംബന്ധിച്ച ഒരു തുറന്ന ചർച്ചയ്ക്ക് അദ്ദേഹം തയ്യാറായതും അക്കാലത്താണ്. ഗവർണറാകാൻ ആരോഗ്യപരമായും ജീവിതചര്യ അനുസരിച്ചും അർനോൾഡ് യോഗ്യനാണോ എന്ന ചർച്ച വാർത്താപ്രാധാന്യം നേടിയിരുന്നു. 2003 ൽ നടന്ന ഈ ചർച്ചയിൽ അർനോൾഡിനായിരുന്നു വിജയം. കായിക ക്ഷമത വർധിപ്പിക്കാൻ ഉപയോഗിക്കുന്ന ഈ മരുന്നുകൾ തനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലെന്ന് അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഷ്വാസ്നെഗറിന് അടിയന്തിരമായി ഹൃദയശസ്ത്രക്രിയ നടത്തുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഇന്നലെ താന്‍ ആരോഗ്യവാനാണ് എന്നു താരം ട്വീറ്റ് ചെയ്തെങ്കിലും ഇത് ബോഡി ബിൽഡിംഗിന്റെ പാർശ്വഫലമാണെന്ന തരത്തിലാണ് അഭ്യൂഹങ്ങള്‍ പരന്നത്.

ഇതാദ്യമായല്ല, ഹൃദയ സംബന്ധമായ ചികിത്സകൾക്ക് അദ്ദേഹം വിധേയനാകുന്നത്. 1997ൽ അർനോൾഡിന്റെ ഹൃദയധമനിയുടെ വാൽവ് റീപ്ലേസ്മെന്റ് മെക്സിക്കോയിലായിരുന്നു നടന്നത്. ഹൃദയത്തിനും ശ്വാസകോശത്തിനുമിടയിലുള്ള ബ്ലോക്ക് നീക്കുന്നതിനാണ് പുതിയ ശസ്ത്രക്രിയ എന്നാണ് റിപ്പോർട്ട്.

ബോഡി ബിൽഡിംഗ് ഹൃദയ വാൽവുകളെ തകരാറിലാക്കുമോ?

വ്യായാമവും നല്ല ഭക്ഷണവുമാണ് ഹൃദയാരോഗ്യത്തിന് ആവശ്യം. അതിനാൽ സുരക്ഷിതമായ ബോഡി ബിൽഡിംഗ് ഹൃദ്രോഗം വരാതിരിക്കാനും നല്ലതാണ്. പക്ഷെ ഈ പ്രക്രിയയിലേക്ക് സ്റ്റിറോയ്ഡ് കൂടി ഉൾപ്പെടുത്തുമ്പോഴാണ് അത് ഹൃദയാരോഗ്യത്തിന് തിരിച്ചടിയാകുന്നത്.

അനബോളിക് സ്റ്റിറോയ്ഡുകൾ മസിലുകളുടെ അമിത വളർച്ചയ്ക്ക് കാരണമാകും. ഇൻറർനാഷണൽ ഒളിംപിക് കമ്മിറ്റി 1976 ൽ നിരോധിച്ച ഇവ 1990 ൽ അമേരിക്കയിൽ ഷെഡ്യൂൾ III മരുന്നായി പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇവയ്ക്ക് പുറമെ സ്റ്റിറോയ്ഡുകൾ ഹൃദയാരോഗ്യത്തെ ബാധിക്കുമെന്നതിന് ശാസ്ത്രീയ പഠനങ്ങളും തെളിവായുണ്ട്.

അനബോളിക് സ്റ്റിറോയ്ഡുകൾ രക്തസമ്മർദ്ദം വർധിക്കാനും എൽ ഡി എൽ (ചീത്ത കൊളസ്ട്രോൾ) കൂടാനും കാരണമാകും. എച്ച് ഡി എൽ (ഗുഡ് കൊളസ്ട്രോൾ) ക്രമാതീതമായി കുറയാനും ഈ മരുന്നുകൾ കാരണക്കാരാകും. ഹൃദയത്തിന്റെ ഇടത് അറകളിൽ താഴത്തെ അറയ്ക്ക് (മസിൽ വികാസത്തിനുള്ള ശ്രമഫലമായി ഹൃദയ അറകളുടെ ഭിത്തിയ്ക്ക് കട്ടി കൂടുക) പ്രശ്നങ്ങൾ ഗുരുതമായി ബാധിച്ച നിരവധി അത്ലറ്റുകൾ ഉൾപ്പെടെ ഈ മരുന്നിന്റെ ദോഷവശം അറിയുന്നവരാണ്. പക്ഷെ, ഇതുമായ ബന്ധപ്പെട്ട ആധികാരിക പഠനങ്ങളൊന്നും ഉണ്ടായിട്ടില്ല.

അനബോളിക് സ്റ്റിറോയ്ഡ് ഉപയോഗിച്ചവരിൽ മൂന്നിൽ രണ്ട് പേരും ഹൃദ്രോഗം മൂലം മരിച്ചവരാണെന്നാണ് മറ്റൊരു പഠനം. ഇതും ആധികാരികമായി തെളിയിക്കേണ്ടതുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍