UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മമതാ ബാനര്‍ജിയുടെ വാഹനവ്യൂഹത്തിനായി ഹൃദയാഘാതമുണ്ടായ സ്ത്രീയുമായി വന്ന ആംബുലന്‍സ് തടഞ്ഞു

അഴിമുഖം പ്രതിനിധി

വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രി  മമതാ ബാനര്‍ജിയുടെ വാഹനവ്യൂഹത്തിനു കടന്നു പോവാന്‍ ഹൃദയാഘാതം വന്ന സ്ത്രീയുമായി വന്ന ആംബുലന്‍സ് പോലീസ് തടഞ്ഞു. മെഹെര്‍ജാന്‍ ബേഗം എന്ന  മദ്ധ്യവയസ്കയെയും കയറ്റി വന്ന ആംബുലന്‍സാണ് മുഖ്യമന്ത്രിയുടെ പൈലറ്റ്‌ വാഹനം വരുമെന്ന കാരണം ചൂണ്ടിക്കാട്ടി പോലീസ് തടഞ്ഞത്. രോഗിയുമായി വന്ന ആംബുലന്‍സ്  20 മിനിട്ടോളം പോലീസ് തടഞ്ഞു വച്ചു. രോഗിയുടെ നാഡി സ്പന്ദനം പരിശോധിച്ച പോലീസ് ഉദ്യോഗസ്ഥന്‍ കുറച്ചു നേരം കിടന്നാല്‍ കുഴപ്പമില്ല എന്നു കൂടെയുള്ളവരോട്‌ പറയുകയും ചെയ്തു. ബന്ധുക്കള്‍ അപേക്ഷിച്ചിട്ടും ഇവരെ കടത്തിവിടാന്‍ പോലീസ്  തയ്യാറാവുകയുണ്ടായില്ല.   മുഖ്യമന്ത്രി വിമാനമാര്‍ഗ്ഗം പോയതിനെത്തുടര്‍ന്നാണ് വാഹനങ്ങളെ കടത്തിവിട്ടത്. തുടര്‍ന്ന് മെഹെര്‍ജാന്‍ ബേഗത്തെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍