UPDATES

സര്‍ക്കാര്‍ മെഡിക്കല്‍ കോളെജിലും ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ

അഴിമുഖം പ്രതിനിധി

സംസ്ഥാനത്ത് ആദ്യമായി സര്‍ക്കാര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചിറ്റാര്‍ സ്വദേശി വികെ പൊടിമോന്റെ ഹൃദയമാണ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് നടത്തിയത്. കൊച്ചിയില്‍ വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച വിനയകുമാറിന്റെ ഹൃദയമാണ് ദാനം ചെയ്തത്. ഞായറാഴ്ച ഏലൂരിലുണ്ടായ അപകടത്തെ തുടര്‍ന്ന് എറണാകുളം ലൂര്‍ദ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വിനയകുമാറിന് തിങ്കളാഴ്ച രാത്രിയോടെ മസ്തിഷ്‌ക മരണം സംഭവിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിലെ പട്ടികയില്‍ നിന്നാണ് ഹൃദയം സ്വീകരിക്കാനുള്ള ആളെ കണ്ടെത്തിയത്. രാത്രി പന്ത്രണ്ട് മണിക്ക് ലൂദര്‍ ആസ്പത്രിയില്‍ വിനയകുമാറിന്റെ ഹൃദയം വേര്‍പ്പെടുത്താന്‍ ആരംഭിച്ച ശസ്ത്രക്രിയ പുലര്‍ച്ചെ മൂന്ന് മണിയോടെ പൂര്‍ത്തിയാക്കി. നാലരയോടെ കോട്ടയം മെഡിക്കല്‍ കോളെജില്‍ ഹൃദയം റോഡ് മാര്‍ഗം എത്തിച്ചു. തുടര്‍ന്ന് പൊടിമോന്റെ ശരീരത്തില്‍ വിനയകുമാറിന്റെ ഹൃദയം വച്ചുപിടിപ്പിക്കാനുള്ള ശസ്ത്രക്രിയ നടത്തി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍