UPDATES

എഡിറ്റര്‍

ബംഗ്ലാദേശിലെ വേശ്യാലയ മതില്‍ക്കെട്ടിനുള്ളിലെ ജീവിത ചിത്രങ്ങള്‍

Avatar

ലോകത്തില്‍ വേശ്യാവൃത്തി നിയമവിധേയമായിട്ടുള്ള ഏതാനും ചില മുസ്ലിം രാഷ്ട്രങ്ങളില്‍ ഒന്നാണ് ബംഗ്ലാദേശ്. താങ്കെയില്‍ ജില്ലയിലെ കണ്ടപാറ വേശ്യാലയം രാജ്യത്തെ ഏറ്റവും പഴക്കമുള്ളതും ഏറ്റവും വലിയ രണ്ടാമത്തേതുമാണ്. 200 വര്‍ഷത്തോളം പഴക്കമുണ്ടിതിന്. 2014-ല്‍ അത് തകര്‍ക്കപ്പെട്ടു. എന്നാല്‍ പ്രാദേശിക എന്‍ജിഒകളുടെ സഹായത്തോടെ വീണ്ടും സ്ഥാപിച്ചു. അവിടത്തെ പല സ്ത്രീകളും അവിടെ തന്നെ ജനിച്ചു വളര്‍ന്നവരാണ്. ഈ സ്ഥലം ഇല്ലാതായാല്‍ എന്തുചെയ്യണമെന്ന് അവര്‍ക്ക് അറിവില്ലതാനും.

വേശ്യാവൃത്തിയെ ഒരു തൊഴിലായിട്ടാണ് അതിനെ പിന്തുണയ്ക്കുന്നവര്‍ കാണുന്നത്. ബംഗ്ലാദേശിലെ നാഷണല്‍ വിമന്‍ ലായേഴ്‌സ് അസോസിയേഷന്റെ പ്രവര്‍ത്തന ഫലമായി ലൈംഗിക തൊഴില്‍ നിയമവിധേമാക്കി. അങ്ങനെയാണ് അവര്‍ ഈ പ്രദേശത്തേക്ക് തിരിച്ചെത്തുന്നത്. ഈ മേഖല ഇന്ന് ഒരു മതിലിനുള്ളിലാണ്. ചെറിയ തെരുവകളുള്ള അതിനകത്ത് ഭക്ഷണ ശാലകളും ചായക്കടകളും തെരുവു കച്ചവടക്കാരുമുണ്ട്.

ഈ വേശ്യാലയ മേഖലക്കുള്ളില്‍ പ്രത്യേകം നിയമങ്ങളും അധികാര ശ്രേണിയുമുണ്ട്. കൂടുതല്‍ വായിക്കുന്നതിനും ചിത്രങ്ങള്‍ കാണുന്നതിനും സന്ദര്‍ശിക്കുക.

https://goo.gl/inpTly

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍