UPDATES

എഡിറ്റര്‍

ചുട്ടുപൊള്ളുന്ന ഭൂമി, മരിച്ചു വീഴുന്ന മനുഷ്യന്‍

വിണ്ടു കീറുന്ന റോഡുകള്‍, കുട്ടികളും വൃദ്ധരുമടക്കം ആയിരങ്ങള്‍ നിര്‍ജ്ജലീകരണം മൂലം വന്നടിയുന്ന ആശുപത്രികള്‍- ഇന്ത്യ അത്യുഷ്ണത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ഉരുകിയൊലിക്കുകയാണ്. മരണ കണക്ക് ദിനംപ്രതി ഉയരുകയാണ്. ഉപഭൂഖണ്ഡത്തില്‍ നമ്മുടെ രാജ്യം അതിഭീകരമാംവിധം ചൂടിന്റെ പിടിയില്‍ അകപ്പെട്ടു. തലയില്‍ അരികുവീതിയേറിയ തൊപ്പിയും ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങളും ധരിക്കുക. പുറത്തിറങ്ങുന്നത് കുട ചൂടിയായിരിക്കണം എന്നത് നിര്‍ബന്ധമാക്കുക. ധാരാളം വെള്ളം കുടിക്കുക- സര്‍ക്കാര്‍ നല്‍കുന്ന പ്രതിരോധ നിര്‍ദേശങ്ങളാണിവ. 

ഇത്തരമൊരു ദുര്‍ഗതിയില്‍ സ്വയം ശപിക്കുമ്പോള്‍ നാം ചിന്തിക്കേണ്ട ചില കാര്യങ്ങളുണ്ട്; ഈ ഭൂമി ഇത്രകണ്ട് ചുട്ടൊലിക്കുമ്പോള്‍, അതെന്തിന്റെ സൂചനകളാണ് തരുന്നതെന്ന്? പ്രകൃതിയുടെ ഭാവി എന്തായിരിക്കുമെന്ന്? ചോദ്യങ്ങള്‍ക്കെല്ലാം മനുഷ്യന്‍ ഉത്തരം കണ്ടെത്തിയപറ്റൂ. ഈ ലേഖനം വിശദമായി വായിക്കൂ; http://gu.com/p/49bkx?CMP=Share_AndroidApp_Gmail

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍