UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

അമിതമായി പ്രതികരിക്കുന്നവരെ കുറ്റപ്പെടുത്താതിരിക്കു, ‘പുരുഷ പനി’ ശരിക്കും ഉണ്ടെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍

അതെസമയം, ഡോ സുവിന്റെ ഈ വാദത്തോട് മറ്റ് ഡോക്ടര്‍മാര്‍ ആരും തന്നെ യോജിപ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നാണ് വാര്‍ത്ത. മോശമായ പനിയും ജലദോഷവും പിടിപ്പെടാന്‍ മറ്റ് നിരവധി കാരണങ്ങളുണ്ടെന്നാണ് മറ്റ് ഡോക്ടര്‍മാര്‍ പറയുന്നത്. അമിത പ്രതികരണത്തിന് കുറ്റപ്പെടുത്തിയത് കൊണ്ട് പ്രത്യേകമായി ആണുങ്ങളില്‍ ജലദോഷം ഉണ്ടാകുന്നത് ഒരു വിചിത്ര വാദമാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു

ഡങ്കി പനി, തക്കാളി പനി, കോഴി പനി എന്നിത്യാദി ന്യൂജന്‍ പനികളെ കുറിച്ച് അടുത്തിടെ മലയാളികളും കേട്ടു ശീലിച്ചിട്ടുണ്ട്. ഇതിലെന്നും പെടാത്ത ‘മാന്‍ ഫ്്‌ളു’ പുരുഷ പനി എന്ന പേരില്‍ ഒരു പുതിയ പനിയുണ്ടെന്ന വാദവുമായി ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ ഒരു ലേഖനം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു.

ഒരു ഡോക്ടറാണ് ഈ പനിയെ കുറിച്ച് ഗൗരവത്തോടെ പഠനം നടത്തിയിരിക്കുന്നത്. അമിതമായി പ്രതികരിച്ചതിനു കുറ്റപ്പെടുത്തിയാല്‍ ഉണ്ടാകുന്ന പനിയാണ് മാന്‍ ഫ്‌ളൂ എന്നാണ് ഡോക്ടര്‍ പറയുന്നത്. അമിത പ്രതികരണത്തിന് കുറ്റപ്പെടുത്തിയാല്‍ ഉണ്ടാകുന്ന പനിയെ കുറിച്ച് ഗൗരവ്വത്തില്‍ നടത്തിയ പഠനമാണ് ഇത്തരത്തിലുളള ഒരു കണ്ടത്തലിന് ഡോ ക്യാല്‍ സുവിനെ പ്രേരിപ്പിച്ചത്. സ്ത്രീകളില്‍ കണ്ടുവരുന്നതിനേക്കാള്‍ മോശമായ ജലദോഷവും പനിയുമാണിത്. അതുകൊണ്ട് പുരുഷ പനിയെന്ന് പേരിട്ടത്.

ഈ ഗണത്തില്‍ പെടുന്ന ജലദോഷമോ പനിയോ വരുമ്പോള്‍ പുരുഷന് പ്രതിരോധ ശേഷി കുറയുന്നുവെന്നാണ് കരുതുന്നതെന്ന്് ഡോക്ടര്‍ പറയുന്നു. ന്യുഫൗണ്ട്‌ലാന്‍ഡ് സര്‍വ്വകലാശാലയിലെ ക്ലിനിക്കല്‍ അസിസ്റ്റ്ന്റ് പ്രൊഫസറാണ് ഡോ സൂ. ” ഈ പനി ഏറ്റവും മോശമായ ലക്ഷണങ്ങളാണ് പ്രകടിപ്പിക്കുക. കുറച്ച് കാലം എടുക്കും ഇത് ശരിയായി വരാന്‍. പിടിപ്പെട്ടാല്‍ ആശുപത്രിയില്‍ ചികിത്സക്ക് പോകാനുളള സാധ്യതയുണ്ട്. അതിന്റെ പേരില്‍ മരിക്കാനുമിടയുണ്ട്. ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനത്തില്‍ അദ്ദേഹം എഴുതി.

അതെസമയം, ഡോ സുവിന്റെ ഈ വാദത്തോട് മറ്റ് ഡോക്ടര്‍മാര്‍ ആരും തന്നെ യോജിപ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നാണ് വാര്‍ത്ത. മോശമായ പനിയും ജലദോഷവും പിടിപ്പെടാന്‍ മറ്റ് നിരവധി കാരണങ്ങളുണ്ടെന്നാണ് മറ്റ് ഡോക്ടര്‍മാര്‍ പറയുന്നത്. അമിത പ്രതികരണത്തിന് കുറ്റപ്പെടുത്തിയത് കൊണ്ട് പ്രത്യേകമായി ആണുങ്ങളില്‍ ജലദോഷം ഉണ്ടാകുന്നത് ഒരു വിചിത്ര വാദമാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍